മക്കളുടെ വിദ്യാഭ്യാസം, വീട് നിർമാണം, വിരമിക്കൽ അങ്ങനെ ദീർഘകാല ചെലവുകൾക്കായി ഇന്നേ നിക്ഷേപിക്കുന്നവരുണ്ട്. മക്കളുടെ 20 വർഷം കഴിഞ്ഞുളള ഉന്നത വിദ്യാഭ്യാസ ചെലവുകൾക്ക് പണം കണ്ടെത്തിയാൽ പിന്നീട് വായ്പകളെ ആശ്രയിക്കേണ്ടി വരില്ല. എന്നാൽ ഇത്രയും നീണ്ട കാലത്തേക്ക് പണം നിക്ഷേപിക്കുമ്പോൾ പണപ്പെരുപ്പത്തിന്റെ ഭീഷണി കൂടി അറിഞ്ഞിരിക്കണം. അല്ലെങ്കിൽ നിക്ഷേപം നഷ്ടത്തിലാകും.
ഏപ്രിലിലെ റീട്ടെയിൽ പണപ്പെരുപ്പ് നിരക്ക് 7.79 ശതമാനമായിരുന്നു. മേയിൽ ഇത് കുറഞ്ഞ് 7.04 ശതമാനത്തിലെത്തിയിരുന്നെങ്കിലും റിസർവ് ബാങ്കിന്റെ അനുവദനീയമായ നിരക്കിനെക്കാൾ ഉയർന്നു നിൽക്കുകയാണ്. പണപ്പെരുപ്പത്തെ നിയന്ത്രിച്ചു നിർത്താനാണ് റിസർവ് ബാങ്ക് റിപ്പോ നിരക്കിലടക്കം വർധനവ് വരുത്തുന്നത്. പണപ്പെരുപ്പം സമ്പദ്‍വ്യവസ്ഥയ്ക്കും സ്വന്തം പണത്തിനും ഭീഷണിയായി ഉയർന്ന് നിൽക്കുകയാണ്.
എന്താണ് പണപ്പെരുപ്പം
വാർത്തകളിൽ പണപ്പെരുപ്പമെന്ന് കേട്ടിട്ടുണ്ടെങ്കിലും തങ്ങളെ ബാധിക്കാത്തതാണെന്നാണ് പലരും ധരിച്ചിരിക്കുന്നത്. നിശ്ചിത കാലത്തുണ്ടാകുന്ന വിലക്കയറ്റം വാങ്ങല്‍ ശേഷി കുറയ്ക്കുകയും പണത്തിന്റെ മൂല്യം കുറയ്ക്കുകയും ചെയ്യും. വളരെ ലളിതമായി പറഞ്ഞാല്‍ 1985 ല്‍ 500 ഗ്രാം ബട്ടര്‍ പാക്കിന് 6.50 രൂപയായിരുന്നു വില. ഇന്ന് ഇതേ പാക്കറ്റിന് 235 രൂപയാണ് വില. 200 ശതമാനമാണ് വില ഉയര്‍ന്നത്.
1975 ല്‍ സിനിമാ ടിക്കറ്റിന് 3.50 മുതല്‍ 5.50 ആയിരുന്നെങ്കില്‍ ഇന്ന് 200-500 രൂപയാണ്. ഇതാണ് പണപ്പെരുപ്പം. 1985 ല്‍ 100 രൂപയ്ക്ക് 12.5 ലിറ്റര്‍ പെട്രോള്‍ കിട്ടിയിരുന്നു. ഇതേ തുകയ്ക്ക് 2007 ല്‍ 2 ലിറ്റര്‍ പെട്രോള്‍ വാങ്ങാന്‍ സാധിക്കുമായിരുന്നു. ഇന്ന് 1 ലിറ്റര്‍ പോലും വാങ്ങാന്‍ സാധിക്കാത്ത നിലയിലേക്ക് എത്തിയിരിക്കുന്നു.
ദീർഘകാല നിക്ഷേപത്തെ എങ്ങനെ ബാധിക്കും
പണപ്പെരുപ്പം ദീർഘകാല നിക്ഷേപത്തെ ബാധിക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. ദീര്‍ഘകാലത്തേക്ക് എട്ട് ശതമാനം ആദായം പ്രതീക്ഷിച്ചാണ് നിങ്ങൾ നിക്ഷേപം നടത്തിയതെങ്കിൽ, ഇതേസമയം പണപ്പെരുപ്പം 8 ശതമാനമായി തുടരുകയും ചെയ്യുമ്പോൾ നിങ്ങളുടെ യഥാർഥ ആദായം 'പൂജ്യ'മായിരിക്കും. ഇതിനാൽ പണപ്പെരുപ്പ നിരക്കിനെക്കാൾ ഉയർന്ന നിരക്കിൽ പലിശ വാഗ്ദാനം ചെയ്യുന്ന നിക്ഷേപങ്ങളെ തിരഞ്ഞെടുക്കണം.
മക്കളുടെ വിദ്യാഭ്യാസത്തിനായി ദീർഘകാല നിക്ഷേപം നടത്തുന്ന രക്ഷിതാക്കൾ എങ്ങനെ നിക്ഷേപം ക്രമീകരിക്കണമെന്ന് നോക്കാം. ഉദാഹരണത്തിന് മകളുടെ ബിടെക് പഠനത്തിനായി നിക്ഷേപം നടത്തുന്ന പിതാവ് ഇന്നത്തെ പഠന ചെലവായ 10 ലക്ഷം രൂപ (ഏകദേശ കണക്ക്) യാണ് നിക്ഷേപിക്കുന്നതെന്ന് കരുതുക.
വിദ്യാഭ്യാസ രംഗത്തെ പണപ്പെരുപ്പം 10 ശതമാനമാക്കി കണക്കാക്കിയാൽ 15 വര്‍ഷത്തിന് ശേഷം ബിടെക് പഠനത്തിന് 41.77 ലകഷം രൂപ ആവശ്യമായി വരും. ഈ തുക 7.1 ശതമാനം പലിശ ലഭിക്കുന്ന പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ടിൽ നിക്ഷേപിച്ചാൽ 15 വര്‍ഷത്തിന് ശേഷം 27.59 ലക്ഷം രൂപയാണ് ലഭിക്കുക.
വിരമിക്കൽ കാലത്തേക്ക്
വിരമിക്കല്‍ കാലത്തേക്ക് നിക്ഷേപിക്കാനൊരുങ്ങുന്നവർ ഇപ്പോഴത്തെ മാസ ചെലവുകള്‍ കണക്കാക്കുണം. ഈ ചെലവുകൾ വിരമിക്കൽ കാലത്ത് എത്ര രൂപയാകുമെന്ന് കണക്കാക്കി ഇതിന് അനുസരിച്ച് വേണം നിക്ഷേപിക്കാൻ.
30 വര്‍ഷത്തിന് ശേഷമുള്ള വിരമിക്കൽ കാലത്തേക്ക് ഒരു കോടി രൂപ സമ്പാദിക്കാന്‍ തുടങ്ങുന്നൊരാള്‍ക്ക് എത്ര രൂപ കരുതേണ്ടി വരുമെന്ന് നോക്കാം. 30 വര്‍ഷത്തിന് ശേഷം ഒരു കോടിയുടെ വാങ്ങല്‍ ശേഷി 23 ലക്ഷം രൂപയായി കുറയും. ഇതോടൊപ്പം 1 കോടിയുടെ ആവശ്യം നിറവേറ്റാൻ 30 വര്‍ഷത്തിന് ശേഷം 4.32 കോടി രൂപ കരുതണം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
