കുറഞ്ഞ നിക്ഷേപമുള്ള ഒരു പെൻഷൻ പദ്ധതി അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ഒരു പദ്ധതിയാണ് അടൽ പെൻഷൻ യോജന (എ.പി.വൈ). അസംഘടിത മേഖലയിലെ ജീവനക്കാർക്കായി സർക്കാർ ആരംഭിച്ച പദ്ധതിയാണിത്. ഈ പദ്ധതിയിലെ നിക്ഷേപങ്ങൾ സുരക്ഷിതമായതാണ്. അതുകൊണ്ട് തന്നെ, സ്ഥിരമായ പെൻഷൻ സർക്കാർ ഉറപ്പുനൽകുന്നു.
അടൽ പെൻഷൻ യോജനക്ക് കീഴിൽ, നിങ്ങൾക്ക് പ്രതിമാസം 1,000 രൂപ മുതൽ 5,000 രൂപ വരെ പെൻഷൻ നേടാൻ കഴിയും. അതായത് നിങ്ങളുടെ പെൻഷൻ തുക നിങ്ങളുടെ നിക്ഷേപത്തെ ആശ്രയിച്ചിരിക്കുന്നു. ഉദാഹരണത്തിന്, നിങ്ങൾക്ക് പ്രതിമാസം 1,000 രൂപ പെൻഷൻ ലഭിക്കണമെങ്കിൽ, നിങ്ങൾ 18 വയസ് മുതൽ പ്രതിമാസം 42 രൂപ നിക്ഷേപിക്കണം. അപ്പോൾ ഒരു വർഷത്തിൽ നിങ്ങൾ ആകെ നിക്ഷേപിക്കേണ്ട തുക 504 രൂപയായിരിക്കും. അങ്ങനെ 60 വയസ് വരെ നിക്ഷേപം തുടർന്നതിന് ശേഷം, വിരമിച്ചതിന് ശേഷം നിങ്ങൾക്ക് പ്രതിമാസം 1,000 രൂപ പെൻഷനായി ലഭിക്കുന്നു.

ഇനി നിങ്ങൾ 18 വയസ് മുതൽ എല്ലാ മാസവും 210 രൂപ നിക്ഷേപിക്കുകയാണെങ്കിൽ, 60 വയസിന് ശേഷം എല്ലാ മാസവും നിങ്ങൾക്ക് 5,000 രൂപയും പ്രതിവർഷം 60,000 രൂപയും പെൻഷൻ ലഭിക്കും. 210 രൂപയെ ഒരു ദിവസത്തെ വെച്ച് കണക്കു കൂട്ടുമ്പോൾ അത് വെറും 7 രൂപയാണ്. അങ്ങനെ ഒരു വർഷത്തിൽ നിങ്ങൾ ആകെ നിക്ഷേപിക്കേണ്ട തുക 2,520 രൂപയായിരിക്കും. 60 വയസ് വരെ നിക്ഷേപം തുടരുകയും അതിന് ശേഷം വിരമിക്കുകയും ചെയ്യുമ്പോൾ, പ്രതിമാസം 5,000 രൂപ വരെ പെൻഷൻ തുകയായി നിങ്ങൾക്ക് ലഭിക്കും.
ആരോഗ്യ ഇൻഷുറൻസ് തിരഞ്ഞെടുക്കുന്നതെന്തിനാണ്? അത് എങ്ങനെയൊക്കെ നിങ്ങളെ സഹായിക്കും?
2015-16 ലെ ബജറ്റിലാണ് സർക്കാർ അടൽ പെൻഷൻ യോജന പദ്ധതി ആരംഭിക്കുന്നത്. അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് വിരമിച്ചതിന് ശേഷമുള്ള വരുമാനത്തിനെ കുറിച്ചുള്ള ആശങ്ക ഒഴിവാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കുറഞ്ഞ നിക്ഷേപത്തോടെ ഒരു പെൻഷൻ പദ്ധതിയിൽ ചേരാനും അതുവഴി ഭാവി സുരക്ഷിതമാക്കാനും ആഗ്രഹമുള്ളവർക്ക് ഈ പദ്ധതി നല്ലൊരു തിരഞ്ഞെടുപ്പായിരിക്കും. ഈ പദ്ധതിയിൽ എത്രയും നേരത്തെ നിങ്ങൾ നിക്ഷേപം ആരംഭിക്കുന്നുവോ അത്രയും കൂടുതൽ ആനുകൂല്യങ്ങളും ലഭിക്കുന്നു. പദ്ധതിയുടെ നിയമങ്ങൾ അനുസരിച്ച്, ഓരോ മൂന്ന് മാസത്തിലും പണമടയ്ക്കണമെങ്കിൽ 626 രൂപയും ആറ് മാസത്തിനുള്ളിലാണ് പണമടയ്ക്കുന്നതെങ്കിൽ 1,239 രൂപയും നിങ്ങൾ നിക്ഷേപിക്കണം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications