ഒരു ലോണിനെ സംബന്ധിച്ചിടത്തോളം അതിനെ ബാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട മൂലകാരണമാണ് ക്രെഡിറ്റ് റിപ്പോർട്ട്. അത് നെഗറ്റീവ് ആയാൽ പിന്നെ എല്ലാം നെഗറ്റീവ് ആയി. അതുകൊണ്ടുതന്നെ ലോണിന് അപേക്ഷിക്കുന്നവർ ഇപ്പോഴും നല്ലൊരു ക്രെഡിറ്റ് റിപ്പോർട്ട് നിലനിർത്താൻ ശ്രദ്ധിക്കണം.
നിങ്ങളുടെ ക്രെഡിറ്റ് ഹിസ്റ്ററി, അതായത് കടം തന്നാൽ നിങ്ങൾ തിരിച്ചു കൊടുക്കുന്നതിൽ കൃത്യത കാണിക്കുന്നുണ്ടോ എന്ന് നോക്കലാണ് ഇതിന്റെ യഥാർത്ഥ രൂപം.
ലെൻഡർമാർ നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ടിൽ എന്തെല്ലാം പരിശോധിക്കുന്നു, ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്താൻ എന്തുചെയ്യണം, ക്രെഡിറ്റ് റിപ്പോർട്ട് കുറഞ്ഞത് കൊണ്ട് എന്ത് ദോഷം സംഭവിക്കാം എന്നിവയാണ് ഈ ലേഖനത്തിൽ വിശദീകരിക്കുന്നത്.
ലെൻഡർമാർ ക്രെഡിറ്റ് റിപ്പോർട്ടിൽ പരിശോധിക്കുന്ന കാര്യങ്ങൾ
നിങ്ങളുടെ വായ്പ അപ്രൂവ് ചെയ്യേണ്ടതുണ്ടോ എന്നത് തീരുമാനിക്കാൻ ലെൻഡർമാർ വിവിധ ഘടകങ്ങൾ വിലയിരുത്തും. പ്രധാനമായും അവർ ശ്രദ്ധിക്കുന്ന ചില കാര്യങ്ങൾ വ്യക്തമാക്കാം:
*ക്രെഡിറ്റ് ഉപയോഗ നിരക്ക്
നിങ്ങൾക്ക് ലഭ്യമായ ക്രെഡിറ്റിന്റെ എത്ര ശതമാനം ഉപയോഗിക്കുന്നു എന്നതിന്റെ അനുപാതമാണ് ക്രെഡിറ്റ് ഉപയോഗ നിരക്ക്.
30%-ൽ താഴെ ക്രെഡിറ്റ് ഉപയോഗം നല്ലതായി കണക്കാക്കപ്പെടുന്നു. ഉയർന്ന ക്രെഡിറ്റ് ഉപയോഗം നിങ്ങൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നു എന്ന ആശയം നൽകാം.
*ക്രെഡിറ്റ് മിക്സ്
നിങ്ങൾക്ക് ഉള്ള വിവിധ തരത്തിലുള്ള വായ്പകളും ക്രെഡിറ്റ് അക്കൗണ്ടുകളും (ക്രെഡിറ്റ് കാർഡ്, പേഴ്സണൽ ലോൺ, ഹോം ലോൺ മുതലായവ) ലെൻഡർമാർ പരിശോധിക്കും. വിവിധതരം വായ്പകൾ കൈകാര്യം ചെയ്യുന്നവർക്ക് മികച്ച സ്കോർ ലഭിക്കാൻ സാധ്യത കൂടുതലാണ്.
*പേയ്മെന്റ് ഹിസ്റ്ററി
നിങ്ങളുടെ ലോൺ, ക്രെഡിറ്റ് കാർഡ് എന്നിവയുടെ പണമടച്ചതിന്റെ സമയബന്ധിതത്വം ലെൻഡർമാർ സൂക്ഷ്മമായി പരിശോധിക്കും. നേരത്തേ അടച്ചവര്ക്ക് നല്ല റിപോർട്ട് ലഭിക്കും, എന്നാൽ തടസ്സം, അല്ലെങ്കിൽ ഡിഫോൾട്ട് എന്നിവ ഉണ്ടായാൽ നിങ്ങളുടെ സ്കോറിന് അത് ദോഷം ചെയ്യും.

*പുതിയ വായ്പാ അപേക്ഷകൾ
അടുത്തിടെ നിങ്ങൾ ഇതര ബാങ്കുകൾക്കോ എൻബിഎഫ്സികൾക്കോ നൽകിയ വായ്പാ അന്വേഷണങ്ങൾ ലെൻഡർമാർ പരിശോധിക്കും.
അധികമായി വായ്പാ അപേക്ഷകൾ നൽകുന്നത് നിങ്ങൾക്ക് ഗുണം ചെയ്യില്ല.
2. നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ട് എങ്ങനെ സൗജന്യമായി പരിശോധിക്കാം?
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിർദ്ദേശപ്രകാരം, എല്ലാ ഇന്ത്യക്കാർക്കും ഒരു വർഷത്തിൽ ഒരിക്കൽ ഒരു സൗജന്യ ക്രെഡിറ്റ് റിപ്പോർട്ട് ലഭിക്കാനുള്ള അവകാശമുണ്ട്. ഇത് എല്ലാ ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികൾക്കും ബാധകമാണ്.
സൗജന്യമായി ക്രെഡിറ്റ് റിപ്പോർട്ട് നേടാൻ:
* സിബിൽ, എക്സ്പീരിയൻ, ഇക്വിഫാക്സ്, സി ആർ ഐ എഫ്, ഹൈമാർക്ക് പോലുള്ള അംഗീകൃത ക്രെഡിറ്റ് ബ്യൂറോകളുടെ ഔദ്യോഗിക വെബ്സൈറ്റിൽ അപേക്ഷിക്കുക.
* നിങ്ങളുടെ പാൻ കാർഡ്, ആധാർ, മൊബൈൽ നമ്പർ എന്നിവ നൽകുക.
* നിങ്ങളുടെ ക്രെഡിറ്റ് സ്കോറും, പണമടച്ച ചരിത്രവും പരിശോധിക്കാം
3. കുറഞ്ഞ ക്രെഡിറ്റ് സ്കോർ എങ്ങനെ വർദ്ധിപ്പിക്കാം?
കുറഞ്ഞ ക്രെഡിറ്റ് സ്കോർ വായ്പാ അപ്രൂവലിനെയും പലിശനിരക്കിനെയും പ്രതികൂലമായി ബാധിക്കും. നിങ്ങളുടെ ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്താൻ ശ്രദ്ധിക്കേണ്ട പ്രധാന മാർഗങ്ങൾ:
*സമയത്തിന് പണമടയ്ക്കുക:
ഇ എം ഐകളും ക്രെഡിറ്റ് കാർഡ് പെയ്മെന്റുകളും ടൈംലിയായി അടയ്ക്കുക.
*വായ്പാ അന്വേഷണങ്ങൾ കുറയ്ക്കുക:
ആവശ്യമില്ലാത്ത പുതിയ വായ്പകൾക്കും ക്രെഡിറ്റ് കാർഡുകൾക്കും അപേക്ഷിക്കുന്നത് ഒഴിവാക്കുക.
*ക്രെഡിറ്റ് ഉപയോഗം നിയന്ത്രിക്കുക:
30% - 40%-നു താഴെ ക്രെഡിറ്റ് ഉപയോഗം നിലനിർത്തുക.
*വിവിധതരം ക്രെഡിറ്റ് കൈകാര്യം ചെയ്യുക:
ലോണുകളും ക്രെഡിറ്റ് കാർഡുകളും മാറിമാറി ഉപയോഗിക്കുക.
ഇനി എന്തൊക്കെ ചെയ്താലും നിങ്ങളുടെ ക്രെഡിറ്റ് സ്കോർ വർദ്ധിക്കാൻ ഒരു വർഷം വരെ എടുക്കാം. അതുകൊണ്ട് സ്ഥിരതയോടെയും ഉത്തരവാദിത്വത്തോടെയും പെരുമാറുക.
4. കോ- സിഗ്‌നർ എന്ന വയ്യാവേലി
നിങ്ങൾ നിങ്ങളുടെ സഹപ്രവർത്തകർ, സഹോദരങ്ങൾ, അല്ലെങ്കിൽ സുഹൃത്തുക്കൾ എന്നിവരുടെ വായ്പയ്ക്ക് ഗ്യാരണ്ടി ആയി നിന്നാൽ, അത്തരം വായ്പയും നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ടിൽ പ്രതിഫലിക്കും. ഇതിന്റെ പ്രധാന
ഗുണവും ദോഷവും:
അവർ ലോണുകൾ നേരത്തേ അടച്ചാൽ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ മെച്ചപ്പെടും. എന്നാൽ വിപരീതമായി, പണമടയ്ക്കുന്നതിൽ തടസ്സം വരുത്തിയാൽ നിങ്ങളുടെ സ്കോറിനും ദോഷം ചെയ്യും.
ലോണിന് അപേക്ഷിക്കുമ്പോൾ ലെൻഡർമാർ നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ട് വിശദമായി പരിശോധിക്കുന്നു. നിങ്ങളുടെ വായ്പാ അപ്രൂവൽ അനായാസമാക്കാൻ പണങ്ങൾ ടൈംലിയായി അടയ്ക്കുക, കുറഞ്ഞ ക്രെഡിറ്റ് ഉപയോഗം പാലിക്കുക, വായ്പാ അന്വേഷണങ്ങൾ കുറയ്ക്കുക എന്നിവ പ്രത്യേകം ശ്രദ്ധിക്കുക.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications