എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇ.പി.എഫ്) എന്നത് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇ.പി.എഫ്.ഒ) നടത്തുന്ന ഒരു വിരമിക്കൽ ആനുകൂല്യ പദ്ധതിയാണ്. ഇ.പി.എഫ്.ഒയുടെ ഈ പദ്ധതിക്ക് കീഴിൽ, ഒരു വ്യക്തി ഏതെങ്കിലും കമ്പനിയിൽ ജോലി ചെയ്യുന്നത് കാലത്ത് തൊഴിലുടമയും ആ വ്യക്തിയും എല്ലാ മാസവും ഒരു നിശ്ചിത തുക നിക്ഷേപിക്കുന്നു. തൊഴിലാളിക്ക് അയാളുടെ ഇ.പി.എഫ് നിക്ഷേപത്തിന്, നികുതി ആനുകൂല്യങ്ങളും മറ്റ് സേവിംഗ്സ് പദ്ധതികളെക്കാൾ ഉയർന്ന പലിശയും ലഭിക്കുന്നു.
നിലവിൽ, ഇ.പി.എഫിന് കീഴിലുള്ള നിക്ഷേപങ്ങൾക്ക് 8.25 ശതമാനമാണ് പലിശ നിരക്ക്. അപ്പോൾ ഈ പലിശ നിരക്കിൽ ഇ.പി.എഫ് പദ്ധതിക്ക് കീഴിൽ വേഗത്തിൽ ഒരു കോടി രൂപ വിരമിക്കൽ സമ്പാദ്യം ലഭിക്കാൻ പ്രതിമാസം എത്ര നിക്ഷേപിക്കണമെന്ന് നമുക്ക് നോക്കാം.
ഇ.പി.എഫ്.ഒ നിയമങ്ങൾ അനുസരിച്ച്, ജീവനക്കാർക്ക് അവരുടെ അടിസ്ഥാന ശമ്പളത്തിന്റെയും ഡി.എയുടെയും 12 ശതമാനം എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിലേക്ക് നിക്ഷേപിക്കാൻ സാധിക്കും. തൊഴിലാളികളുടെ നിക്ഷേപത്തിന് അനുസൃതമായി തന്നെ, തൊഴിലുടമയും ശമ്പളത്തിന്റെ 12 ശതമാനം നിക്ഷേപിക്കുന്നു. അതിൽ 8.33 ശതമാനം എംപ്ലോയീസ് പെൻഷൻ ഫണ്ടിലേക്കും (ഇ.പി.എസ്) ബാക്കിയുള്ള 3.67 ശതമാനം ഇ.പി.എഫിലേക്കും പോകുന്നു.

അപ്പോൾ 25 വയസുള്ള ഒരു വ്യക്തിക്ക് 25,000 രൂപ ശമ്പളത്തിൽ അടിസ്ഥാന ശമ്പളം 15,000 രൂപ ലഭിക്കുന്നുവെന്ന് നമുക്ക് കരുതാം. അങ്ങനെ അയാളുടെ പ്രതിമാസ ഇ.പി.എഫ് നിക്ഷേപം അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനമാകുമ്പോൾ, പ്രതിമാസം അയാൾ നിക്ഷേപിക്കുന്ന തുക 2300 രൂപയായിരിക്കും. പ്രതിമാസമുള്ള നിക്ഷേപത്തോടൊപ്പം ഓരോ വർഷവും നിക്ഷേപത്തിൽ 10 ശതമാനം വർധനവും ഉണ്ടാകുമ്പോൾ ഇ.പി.എഫിന് കീഴിൽ ഒരു കോടി രൂപ സമ്പാദിക്കാൻ 30 വർഷമാണ് വേണ്ടി വരിക. അപ്പോൾ 55 വയസുള്ളപ്പോൾ ആ വ്യക്തിക്ക് 1.07 കോടി രൂപ പിൻവലിക്കാൻ സാധിക്കും.
റിട്ടയർമെന്‍റിന് ശേഷവും പ്രതിമാസ വരുമാനം ഉറപ്പാക്കാം, ഇതാണ് 4 നിക്ഷേപ പദ്ധതികൾ, നോക്കുന്നോ
നിങ്ങൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം എന്തെന്നാൽ, ഒരു സാമ്പത്തിക വർഷത്തിലെ നിങ്ങളുടെ ഇ.പി.എഫ് നിക്ഷേപം 2.5 ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ, അധിക തുകയിൽ നിന്ന് ലഭിക്കുന്ന പലിശയ്ക്ക് നിങ്ങൾ നികുതി അടയ്‌ക്കേണ്ടതായി വരും. അത്തരമൊരു സാഹചര്യത്തിൽ അധിക നിക്ഷേപത്തിൽ നിന്ന് ലഭിക്കുന്ന പലിശയ്ക്ക് നികുതി ഒഴിവാക്കാൻ മറ്റൊരു ഇ.പി.എഫ് അക്കൗണ്ട് കൂടി നിങ്ങൾക്ക് തുറക്കാവുന്നതാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
