മിക്ക ശമ്പളക്കാര്‍ക്കും എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) വരിക്കാരായിരിക്കും. അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനം എന്ന നിരക്കില്‍ മാസത്തില്‍ ഇപിഎഫിലേക്ക് നിക്ഷേപിക്കുന്നത് വലിയ ചെലവില്ലാതെ വിരമിക്കല്‍ കാലത്തേക്ക് നല്ലൊരു സംഖ്യ ഉണ്ടാക്കാന്‍ സഹായിക്കുന്നുണ്ട്. ഇപിഎഫ് നിക്ഷേപങ്ങളുടെ ഒരു പ്രത്യേകത നിക്ഷേപത്തില്‍ നിന്നുള്ള പലിശ നികുതി രഹിതമാണെന്നതാണ്. കാലാവധിയില്‍ പിന്‍വലിക്കുന്ന തുകയും നികുതി രഹിതമായി സ്വന്തമാക്കാം. അതേസമയം ഇപിഎഫ് വരിക്കാരാണെങ്കിലും പ്രവർത്തനങ്ങളെ പറ്റി വിശദാംശങ്ങൾ പലർക്കും വ്യക്തമാകണമെന്നില്ല.
ഉദാഹരണത്തിന്, വിരമിക്കലിന് ശേഷമോ ജോലി ഉപേക്ഷിച്ചതിന് ശേഷമോ പ്രതിമാസ സംഭാവനയില്ലാതെ ഒരു ഇപിഎഫ് അക്കൗണ്ടിൽ എത്രകാലം പണം സൂക്ഷിക്കാൻ കഴിയും എന്നത് പലർക്കും അറിയാത്ത കാര്യമാണ്. ഇത്തരത്തിൽ നിക്ഷേപം തുടരുകയാണെങ്കിൽ ഇപിഎഫ് അക്കൗണ്ട് ബാലൻസിന് പലിശ തുടർന്ന് ലഭിക്കുകമോ? എത്രകാലം, എത്ര പലിശ ലഭിക്കും എന്നിങ്ങനെ ഇപിഎഫ് സംബന്ധിച്ച് ആശയകുഴപ്പമുണ്ടാക്കുന്ന പല ചോദ്യങ്ങളുണ്ട്. ഇപിഎഫ് വരിക്കാരാണെങ്കിൽ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ നോക്കാം.
പണം പിൻവലിക്കാം
ഒരു വ്യക്തി ശമ്പളത്തിൽ നിന്ന് പ്രതിമാസ തവണ നൽകുന്നത് തുടരുമ്പോഴാണ് ഇപിഎഫ് അക്കൗണ്ട് സജീവമായി നിലനിൽക്കുന്നത്. ജോലി ഉപേക്ഷിക്കുകയോ വിരമിക്കുകയോ ചെയ്യുമ്പോൾ, രണ്ട് മാസത്തിനുള്ളിൽ മറ്റൊരു ജോലി ലഭിക്കാത്ത സാഹചര്യത്തിൽ വരിക്കാരന് ഇപിഎഫ് ബാലൻസിന്റെ മുഴുവൻ തുകയും പിൻവലിക്കാനും അക്കൗണ്ട് ക്ലോസ് ചെയ്യാനും ഇപിഎഫ് അനുവദിക്കുന്നുണ്ട്. അല്ലെങ്കിൽ വിരമിക്കൽ പ്രായത്തിൽ ഇപിഎഫ് അക്കൗണ്ട് അവസാനിപ്പിക്കാം.

വിരമിച്ച് കഴിഞ്ഞാൽ
വിരമിക്കുന്ന പ്രായം (55 വയസ്) മുതൽ മൂന്ന് വർഷത്തേക്ക് പിഎഫ് അക്കൗണ്ടിൽ പണം സൂക്ഷിക്കാം. 55 വയസിലാണ് വിരമിക്കുന്നതെങ്കിൽ 58 വയസു വരെ പ്രതിമാസ തവണകളില്ലാതെ നിക്ഷേപം തുടരാം. 58 വയസിൽ വിരമിക്കുകയാണെങ്കിൽ ഇപിഎഫ് അക്കൗണ്ടിലേക്ക് പ്രതിമാസ സംഭാവനകൾ അക്കൗണ്ട് പ്രവർത്തനരഹിതമാകും.
ജോലി ഉപേക്ഷിച്ചാൽ
വിരമിക്കൽ പ്രായം എത്തുന്നതിന് മുൻപ് ജോലി ഉപേക്ഷിക്കുന്ന സാഹചര്യത്തിൽ എത്രനാൾ ഇപിഎഫ് അക്കൗണ്ട് പ്രവർത്തനക്ഷമമായിരിക്കും എന്ന് നോക്കാം. ഇപിഎഫ് അക്കൗണ്ടിലേക്കുള്ള സംഭാവന അവസാനിച്ച മാസം മുതൽ മൂന്ന് വർഷത്തേക്ക് ഇപിഎഫ് അക്കൗണ്ട് പ്രവർത്തിക്കും. അതിനുശേഷം വിരമിക്കൽ പ്രായം പരിഗണിക്കാതെ ഇപിഎഫ് അക്കൗണ്ട് പ്രവർത്തനരഹിതമാകും. ഉദാഹരണത്തിന്, 40-ാം വയസിൽ ജോലി ഉപേക്ഷിച്ച വ്യക്തിയുടെ അവസാന ഇപിഎഫ് വിഹിതം അടച്ചത് 2023 ജൂലായിലാണെങ്കിൽ 2026 ജൂലായ് വരെ അക്കൗണ്ട് പ്രവർത്തിക്കും.
മൂന്ന് വർഷത്തിന് മുൻപ് പണം പിൻവലിച്ചില്ലെങ്കിൽ
ജോലി അവസാനിപ്പിച്ചാൽ മൂന്ന് വർഷം വരെ ഇപിഎഫ് അക്കൗണ്ടിൽ പണം സൂക്ഷിക്കാം. 3 വർഷത്തിനുള്ളിൽ പണം പിൻവലിച്ചില്ലെങ്കിൽ, അക്കൗണ്ട് പ്രവർത്തനരഹിതമായി കണക്കാക്കും. പ്രവർത്തനരഹിതമായ അക്കൗണ്ടുകളിൽ കിടക്കുന്ന തുകകൾ 7 വർഷത്തേക്ക് ക്ലെയിം ചെയ്യപ്പെടാതെ കിടക്കുന്നവയാണെങ്കിൽ സീനിയർ സിറ്റിസൺ ക്ഷേമനിധിയിലേക്ക് മാറ്റും. തുക കൈമാറ്റം ചെയ്‌ത തീയതി മുതൽ 25 വർഷത്തേക്ക് ക്ലെയിം ചെയ്യപ്പെടാതെ തുടരുകയാണെങ്കിൽ തുക കേന്ദ്ര സർക്കാറിലേക്ക് മാറ്റും.
പലിശ തുടർന്നും ലഭിക്കും
സംഭാവന നിർത്തിയതിന് ശേഷം പരമാവധി മൂന്ന് വർഷം വരെ ഇപിഎഫ് അക്കൗണ്ടിൽ പണം സൂക്ഷിക്കാൻ കഴിയുമെന്നത്. ഈ കാലയളവിൽ വിദഗ്ധരുടെ അഭിപ്രായത്തിൽ, ഇപിഎഫ് അക്കൗണ്ടിൽ സൂക്ഷിച്ചിരിക്കുന്ന പണത്തിന് കേന്ദ്ര സർക്കാർ അതാത് കാലത്ത് നിശ്ചയിക്കുന്ന പലിശ തുടർന്നും ലഭിക്കും.
പലിശയ്ക്ക് നികുതി?
ഇപിഎഫ് അക്കൗണ്ടിൽ നിന്ന് ലഭിക്കുന്ന പലിശയ്ക്ക് നികുതി ഇളവ് ലഭിക്കും. എന്നാൽ മാസത്തിൽ ഇപിഎഫ് അക്കൗണ്ടിലേക്ക് വിഹിതം തുടരുന്നുണ്ടെങ്കിൽ മാത്രമെ നികുതി ഇളവിന് അർഹതയുള്ളൂ. ജോലി അവസാനിപ്പിച്ച ശേഷമോ വിരമിച്ചതിന് ശേഷമോ ഇപിഎഫ് അക്കൗണ്ട് തുടർന്ന് പലിശ സ്വീകരിച്ചാൽ ഇതിന് നികുതി സ്ലാബ് അനുസരിച്ച് നികുതി നൽകേണ്ടി വരും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
