നിങ്ങൾ സുരക്ഷിതമായ സാമ്പത്തിക ഭാവി ആഗ്രഹിക്കുന്നെങ്കിൽ ശരിയായ സമയത്ത് ശരിയായ നിക്ഷേപം നടത്തണം. അപകട സാധ്യത കൂടുതലുള്ള നിക്ഷേപങ്ങളെ പലരും ഭയക്കുന്നുണ്ടെങ്കിലും വലിയ സാമ്പത്തിക ലക്ഷ്യമുള്ളവർക്ക് എസ്ഐപി നിക്ഷേപങ്ങൾ മികച്ച തിരഞ്ഞെടുപ്പായിരിക്കും. നിക്ഷേപകർക്കിടയിൽ പൊതുവെ ജനപ്രിയമായ മാർഗമാണ് എസ്ഐപി മ്യൂച്വൽ ഫണ്ടുകൾ. ബുദ്ധിപരമായി നിക്ഷേപിച്ചാൽ വമ്പൻ സാമ്പത്തിക നേട്ടം ഉറപ്പാക്കാം.
സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ എന്ന എസ്ഐപി എന്നാൽ നിക്ഷേപകർക്ക് അവരുടെ സാമ്പത്തിക ശേഷിയെ അടിസ്ഥാനമാക്കി പണം മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിനുള്ള ഒരു മാർഗമാണ്. ഇത് ശരിയായ രീതിയിൽ നിങ്ങളുടെ നിക്ഷേപങ്ങളെ ആസൂത്രണം ചെയ്യാൻ സഹായിക്കുന്നു.
എസ്‌ഐപിയിൽ നിക്ഷേപിക്കുമ്പോൾ കൃത്യമായ ഇടവേളകളിൽ ഒരു നിശ്ചിത തുക നിക്ഷേപിക്കേണ്ടതുണ്ട്. പ്രതിമാസം, ത്രൈമാസം, വാർഷികം എന്നീ കാലാവധികൾ നിശ്ചയിച്ച് നിക്ഷേപിക്കാനുള്ള ഓപ്ഷൻ നൽകുന്നു. എന്നാൽ ദീർഘകാലത്തേക്ക് നിക്ഷേപിച്ചാൽ മാത്രമേ വലിയ സാമ്പത്തിക നേട്ടങ്ങൾ ഉറപ്പാക്കാൻ സാധിക്കൂ. മാത്രമല്ല എസ്ഐപി മ്യൂച്വൽ ഫണ്ടിൻ്റെ ഏറ്റവും വലിയ സവിശേഷതാണ് കൂട്ടുപലിശയുടെ നേട്ടം. ഇതാണ് നിങ്ങളുടെ നിക്ഷേപത്തെ കൂടുതൽ വളരാൻ അനുവദിക്കുന്നത്.

എസ്ഐപിയിൽ നിക്ഷേപിക്കാം.. ഫോർമുല അറിയാം..
ഒരു വലിയ സാമ്പത്തിക ലക്ഷ്യങ്ങൾക്കു വേണ്ടിയാണ് പലരും എസ്ഐപിയിൽ നിക്ഷേപിക്കുന്നത്. എസ്ഐപി മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾക്ക് 5 + 15 + 25 എസ്ഐപി ഫോർമുല ഉപയോഗിക്കാം. ഒരു മ്യൂച്വൽ ഫണ്ട് എസ്ഐപിയിൽ നിക്ഷേപിക്കാൻ തുടങ്ങി 25 വർഷം അത് തുടരുകയാണെങ്കിൽ ഏകദേശം 1.3 കോടി രൂപയുടെ കോർപ്പസ് സൃഷ്ടിക്കാൻ ഈ ഫോർമുല നിക്ഷേപകനെ സഹായിക്കുന്നു. എങ്ങനെ? ഈ ഫോർമുലയെ കുറിച്ചും, 1.3 കോടി എന്ന ലക്ഷ്യത്തിലേക്ക് എത്തുന്നത് എങ്ങനെയെന്നും വിശദമായി നോക്കാം.
ഫോർമുല വിശദമായി പരിശോധിക്കാം;
- ആദ്യത്തെ "5" - എന്നാൽ പ്രതിമാസം 5,000 രൂപയുടെ എസ്ഐപി നിക്ഷേപം എന്നാണ് അർത്ഥമാക്കുന്നത്.
- രണ്ടാമത്തെ "15" - എന്നാൽ വാർഷിക എസ്ഐപി വരുമാനങ്ങളെ സൂചിപ്പിക്കുന്നു.
- "25" - എന്നാൽ എത്ര വർഷങ്ങൾ നിക്ഷേപം തുടരുന്നു എന്നതിനെ സൂചിപ്പിക്കുന്നു. അതായത് ഒരാൾക്ക് 25 വർഷത്തേക്ക് എസ്ഐപിയിൽ നിക്ഷേപിക്കാം.
വെറുമൊരു ഇൻഷൂറൻസ് അല്ല, ആജീവനാന്ത വരുമാനവും ഉറപ്പാക്കാം: എൽഐസിയുടെ കിടിലൻ പ്ലാൻ ഇതാ...
25 വർഷത്തിനുള്ളിൽ നിങ്ങൾക്ക് എത്ര നിക്ഷേപം ആവശ്യമാണ്?
ഈ ഫോർമുല ഉപയോഗിച്ച്, നിങ്ങൾ എല്ലാ മാസവും 5,000 രൂപ എസ്‌ഐപി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുക. ഈ നിക്ഷേപം 25 വർഷം തുടർന്നാൽ നിങ്ങളുടെ മൊത്തം നിക്ഷേപം 15,00,000 രൂപയാകും. ഇവിടെ ശരാശരി പലിശ നിരക്ക് 15 ശതമാനമായി കണക്കാക്കുന്നു. ഈ പലിശ നിരക്കിൻ്റെ അടിസ്ഥാനത്തിൽ 25 വർഷം കൊണ്ട് നിങ്ങളുടെ മൂലധന നേട്ടം ഏകദേശം 1,22,82,804 രൂപയായി വളരും. അതായത് പലിശയിനത്തിൽ മാത്രം 1 കോടിയിലധികം രൂപ സമ്പാദിക്കാൻ സാധിക്കും.
25 വർഷത്തെ നിക്ഷേപ കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങളുടെ മൊത്തം കോർപ്പസ് ഏകദേശം 1,37,82,804 രൂപയായി വളരുന്നു. വെറും 15 ലക്ഷം നിക്ഷേപമാണ് 1 കോടിയിലധികമായി വളരുന്നത്. ഇത് സാധാരണ നിക്ഷേപ ഓപ്ഷനിലൂടെ സ്വന്തമാക്കാൻ സാധിക്കുന്നതല്ല.
എല്ലാ മാസവും നിസ്സാരം 5,000 രൂപ മാറ്റി വെച്ചാൽ 25 വർഷത്തിനുള്ളിൽ നിങ്ങൾക്ക് ഒരു കോടീശ്വരനാകാനും കഴിയും. ഇത് സാധാരണ നിക്ഷേപങ്ങളിൽ നിന്നും ലഭിക്കുന്ന നേട്ടങ്ങളേക്കാൾ ഉയർന്നതാണ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

തിങ്കളാഴ്ച മുതൽ പുതിയ മ്യൂച്വൽ ഫണ്ട് NFO-കൾ; നിക്ഷേപത്തിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications