മൊബൈൽ ആപ്പിൽ നിമിഷങ്ങൾ ചെലവിട്ടാൽ ബാങ്ക് അക്കൗണ്ട് സ്വന്തമാകുന്ന കാലത്ത് ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ ഉള്ളവരായിരിക്കും മിക്കവരും. സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന അക്കൗണ്ട്, ശമ്പള അക്കൗണ്ട് എന്നിങ്ങനെ നിരവധിയായ ആവശ്യങ്ങൾക്ക നിരവധിയായ അക്കൗണ്ടുകൾ എന്നതാണ് ഇന്നത്തെ രീതി. ഒരു അക്കൗണ്ട് എടുക്കുന്നതാണോ ഒന്നിലധികം അക്കൗണ്ടുകൾ എടുക്കുന്നതാണോ മികച്ച സാമ്പത്തിക നിലയ്ക്ക് അഭികാമ്യം. ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളുടെ ഗുണവും ദോഷവുമാണ് ചുവടെ ചേർക്കുന്നത്.
ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം
1. സേവിംഗ്‌സ് അക്കൗണ്ടിൽ വിവിധ തരത്തിലുള്ള ഇടപാടുകൾ നടക്കുന്നുണ്ട്. സർക്കാറിൽ നിന്നുള്ള സബ്‌സിഡികൾ, ആദായ നികുതി റീഫണ്ട്, പെൻഷൻ എന്നിങ്ങനെ നിരവധി ഇടപാടുകൾക്ക് ബാങ്ക് അക്കൗണ്ട് ആവശ്യമാണ്. ഒരു അക്കൗണ്ട് വഴി എല്ലാ ഇടപാടുകളും നടക്കുമ്പോൾ ഓരോന്നും എളുപ്പത്തിൽ പരിശോധിക്കാൻ സാധിക്കില്ല. ഒന്നിൽ കൂടുതൽ അക്കൗണ്ടുകളാണെങ്കിൽ ഇടപാടുകൾ തരം തിരിച്ച് മനസിലാക്കാൻ സധിക്കും.
2. ഒരു ബാങ്കിനോടുള്ള ആശ്രയത്വം കുറയ്ക്കാൻ ഇതുവഴി സാധിക്കും. ബാങ്കിംഗ് ഇടപാടുകൾക്ക് സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഒരു ബാങ്കിൽ സാങ്കേതിക പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ പണമിടപാടിന് മറ്റൊരു ബാങ്കിനെ ആശ്രയിക്കാൻ സാധിക്കും.
3. ഇക്കാലത്ത് പണം പിൻവലിക്കാൻ എടിഎം ഉപയോഗം സാധാരണയായി. ഇതോടെ എടിഎം ഇടപാടിന് പരിധി വെച്ച് ബാങ്കുകൾ ചാർജ് ഈടാക്കാൻ തുടങ്ങിയിട്ടുണ്ട്. മാസത്തിൽ നിശ്ചിത പിൻവലിക്കലുകൾ മാത്രമാണ് സൗജന്യമുള്ളത്. വിവിധ അക്കൗണ്ട് വഴി ലഭിക്കുന്ന എടിഎം കാർഡുകൾ ഉപയോഗിച്ച് എണ്ണം പേടിക്കാതെ ഓരോ കാർഡ് ഉപയോഗിച്ചും പരമാവധി പിൻവലിക്കലുകൾ നടത്താം.
4. പണമടയ്ക്കാൻ ഓൺലൈൻ/ യുപിഐ സൗകര്യം വന്നതോടെ തട്ടിപ്പുകാർ ഇതൊരു അവസരമാക്കിയെടുത്തിട്ടുണ്ട്. യുപിഐ സേവനങ്ങൾ ഉപയോഗിക്കാൻ ചുരുങ്ങിയ ബാലൻസിൽ മറ്റൊരു അക്കൗണ്ട് ഉപയോഗിക്കുന്നത് ഗുണകരമാണ്. തട്ടിപ്പുകളിൽ വീണാൽ വളരെ കുറവ് തുക മാത്രമെ നഷ്ടപ്പെടുന്നുള്ളൂ.
ദോഷങ്ങൾ
1. എല്ലാ അക്കൗണ്ടിലും മിനിമം ബാലൻസ് നിലനിർത്തുക എന്നത് വലിയ ബുദ്ധിമുട്ടായി മാറും. മിക്ക ബാങ്കുകളിലും ചുരുങ്ങിയത് 1,000 രൂപ അക്കൗണ്ടിൽ മിനിമം ബാലൻസ് ആവശ്യപ്പെടുന്നുണ്ട്. ഇതിന് സാധിച്ചില്ലെങ്കിൽ പിഴയും ഈടാക്കും. ഒന്നിലധികം അക്കൗണ്ട് ഉണ്ടാകുന്ന സാഹചര്യത്തിൽ ആവശ്യത്തിന് ഉപയോഗിക്കാവുന്ന തുക മിനിമം ബാലൻസിനായി മാറ്റിവെയ്‌ക്കേണ്ടി വരും.
2. ഒന്നിൽ കൂടുതൽ അക്കൗണ്ട് എടുത്തു വെച്ചിട്ടും കാര്യമില്ല. ഉപയോഗിച്ചില്ലെങ്കിൽ തിരിച്ചടിയാകും ഫലം. റിസർവ് ബാങ്ക് നിർദ്ദേശ പ്രകാരം 2 വർഷം ഉപയോഗിക്കാതെ വെച്ചിരുന്ന അക്കൗണ്ടുകൾ ബാങ്കുകൾ നിർജീവ അവസ്ഥയിലേക്ക് മാറ്റും. . ഇതുവഴി അക്കൗണ്ട സേവനങ്ങൾ മരവിപ്പിക്കുകയും പെനാൽട്ടി ഈടാക്കുകയും ചെയ്യും. ഇത്തരത്തിൽ നിർജീവാവസ്ഥയിലായ അക്കൗണ്ടുകൾ തട്ടിപ്പിന് ഉപയോഗിക്കാൻ സാധ്യത ഏറെയാണ്.
3. നിരവധി അക്കൗണ്ടുകളുണ്ടാകുന്നത് വഴി ഇവയുടെ സ്‌റ്റേറ്റ്‌മെന്റ് പരിശോധിക്കുകയും എല്ലാ ഇടപാടുകളും കൃത്യമായ നടക്കുന്നുണ്ടോയെന്നും മനസിലാക്കേണ്ടതുണ്ട്. ഇതിന് വലിയ തോതിൽ സമയമെടുക്കും. കമ്പനികൾ മാറുന്നതിന് അനുസരിച്ച് ശമ്പള അക്കൗണ്ടും മാറി വരും. ഈ സമയത്ത് അക്കൗണ്ട് അവസാനിപ്പിച്ചില്ലെങ്കിൽ ശമ്പളം ക്രെഡിറ്റാവാത്തതോടെ രണ്ട് മാസത്തിന് ശേഷം പഴയ അക്കൗണ്ട് സേവിംഗ്‌സ് അക്കൗണ്ടായി മാറും. അവയ്ക്ക് മിനിമം ബാലൻസ് നിലനിർത്തുക എന്നത് മറ്റൊരു ബാധ്യതയാകും.
ഒരു അക്കൗണ്ടോണോ ഒന്നിലധികമാണോ നല്ലത്
മുകളിൽ പറഞ്ഞത് വെച്ച് ഓരോരുത്തരുടെയും ആവശ്യങ്ങൾ അനുസരിച്ചാണ് അക്കൗണ്ടുകളുടെ എണ്ണം തീരുമാനിക്കേണ്ടത്. ഒരു വ്യക്തിയ്ക്ക് പരമാവധി മൂന്ന് അക്കൗണ്ടുകളാണ് അഭികാമ്യമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിർദ്ദേശം. ഒരു വ്യക്തിഗത അക്കൗണ്ട്, ശമ്പള അക്കൗണ്ട്, പങ്കാളിക്കൊപ്പമോ മാതാപിതാക്കൾക്കൊപ്പമോ ഉള്ള ജോയിന്റ് അക്കൗണ്ട് എന്നിവയാണ് വിദഗ്ധരുടെ നിർദ്ദേശം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
