ഇത് ക്രെഡിറ്റ് കാർഡിന്റെ കാലമാണ്. 2023 ഏപ്രിലിലെ കണക്ക് പ്രകാരം, 8.6 കോടി ക്രെഡിറ്റ് കാർഡുകളാണ് ഇന്ത്യയിലുള്ളത്. 2022 ഏപ്രിലിൽ 7.5 കോടി ക്രെഡിറ്റ് കാർഡുകളുണ്ടായിരുന്ന കാലത്ത് നിന്ന് 15 ശതമാനം വർധനവ് 1 വർഷം കൊണ്ട് ഉണ്ടായി. 2023 അവസാനിക്കുമ്പോഴേക്ക് ഇത് 10 കോടി തൊടുമെന്നാണ് റിസർവ് ബാങ്ക് ഇന്ത്യ പ്രതീക്ഷിക്കുന്നത്. എണ്ണം കൂടുമ്പോൾ സ്വാഭാവികമായും ഉപയോഗവും കൂടും.
ക്രെഡിറ്റ് കാർഡ് ഏപ്രിൽ മാസത്തിൽ ഡെബിറ്റ് കാർഡ് ഉപയോഗത്തെ മറികടന്നു. കഴിഞ്ഞ വർഷം ഏപ്രിലിലെ 22 കോടി ഇടപാട് നടന്നപ്പോൾ ഇത്തവണ 25 കോടി ഇടപാടുകൾ നടന്നു. സ്വീകാര്യത കൂടുമ്പോൾ ഓരോരുത്തരുടെയും കയ്യിലുള്ള ക്രെഡിറ്റ് കാർഡുകളുടെ എണ്ണത്തിലും വർധനവ് വരും. ക്രെഡിറ്റ് കാർഡ് എണ്ണം കൂടുന്നതിലെ ഗുണങ്ങളും ദോഷങ്ങളും നോക്കാം.
ഒരു സമയം എത്ര ക്രെഡിറ്റ് കാർഡ്
ഇന്ത്യയിലെ നിയമപ്രകാരം ഒരാൾക്ക് ഒരേ സമയം എത്ര ക്രെഡിറ്റ് കാർഡുകൾ വേണമെങ്കിലും അപേക്ഷിക്കാം. എണ്ണത്തിൽ പ്രത്യേക പരിമിതികളൊന്നുമില്ല. ഒന്നിലധികം ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നത് കാർഡ് ഉടമയുടെ ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്താനും ചെലവ് ശേഷി വർധിപ്പിക്കാനും സഹായിക്കും. ഒന്നിലധികം കാർഡുകൾക്ക് അപേക്ഷിക്കുമ്പോൾ നിബന്ധനകൾ കൃത്യമായി മനസിലാക്കണം. ഒന്നിലധികം കാർഡുകളുടെ തിരിച്ചടവ് രീതി ഒരേ ദിവസം വരുന്നത് പോലുള്ളവ ഒഴിവാക്കാൻ ശ്രമിക്കണം.

ആർക്ക് ലഭിക്കും ഒന്നിലധികം കാർഡുകൾ
ക്രെഡിറ്റ് കാർഡ് അപേക്ഷകൾ ക്രെഡിറ്റ് കാർഡ് കമ്പനി അംഗീകരിക്കുന്ന മുറയ്ക്ക് കാർഡുകൾ സ്വന്തമാക്കാം. അപേക്ഷകൻ സാമ്പത്തികമായി നല്ല ട്രാക്ക് റെക്കോർഡ് ഉള്ള വ്യക്തിയാണെങ്കിൽ യോഗ്യത അനുസരിച്ച് ഒന്നിലധികം കാർഡുകൾ ലഭിക്കാം. പ്രതിവർഷം കുറഞ്ഞത് 4-5 ലക്ഷം രൂപ വരുമാനം ഉള്ളവർക്ക് ക്രെഡിറ്റ് കാർഡുകൾ നൽകാനാണ് കമ്പനികൾ പൊതുവെ ആഗ്രഹിക്കുന്നത്. അപേക്ഷകൻ ഒന്നുകിൽ ശമ്പളമുള്ളവരോ സ്വയം തൊഴിൽ ചെയ്യുന്നവരോ ആയിരിക്കണം. സ്ഥിരമായ ജോലിയുള്ളത് ക്രെഡിറ്റ് കാർഡുകൾ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.
ഇതിനൊപ്പം മികച്ച ക്രെഡിറ്റ് സ്കോറ് നിർബന്ധമാണ്. ക്രെഡിറ്റ് സ്കോർ 750 ഉം മുകളിലുള്ളവരുടെ ക്രെഡിറ്റ് കാർഡ് അപേക്ഷകൾ സാമ്പത്തിക ഘടകങ്ങൾ അനുകൂലമാണെങ്കിൽ ബാങ്ക് അനുവദിക്കാറുണ്ട്. മോശം ക്രെഡിറ്റ് സ്കോറാണ് പല അപേക്ഷകളും നിരസിക്കപ്പെടാനുള്ള കാരണം. അപേക്ഷകന് നിലവിലുള്ള കടങ്ങളോ കുടിശികകളോ ഉണ്ടെങ്കിൽ അനുവദിച്ച പരിധി കവിഞ്ഞിട്ടുണ്ടോയെന്ന് പരിശോധിക്കാൻ കാർഡ് ഇഷ്യൂവർ ക്രെഡിറ്റ് ഉപയോഗ അനുപാതം പരിശോധിക്കും.
ഒന്നിലധികം ക്രെഡിറ്റ് കാർഡിന്റെ നേട്ടങ്ങൾ
എല്ലാ ക്രെഡിറ്റ് കാർഡുകളും എല്ലാ ചെലവുകൾക്കും ഓഫറുകൾ ലഭിക്കണമെന്നില്ല. ഫ്യുവൽ കാർഡ് പൊതുവെ ഇന്ധനം നിറയ്ക്കുന്നതിനാണ് ഓഫർ നൽകുന്നത്. ഡെെനിംഗ് കാർഡുകളും ട്രാവൽ കാർഡുകളും ഓഫറുകളുമായെത്തുന്നത് അതാത് മേഖലകളിലാണ് ഉദാഹരണമായി അധികം യാത്ര ചെയ്യാത്തൊരാള്‍ക്ക് ട്രാവല്‍ ക്രെഡിറ്റ് കാര്‍ഡ് കൊണ്ട് കാര്യമില്ല. ചെലവുകള്‍ക്ക് അനുസൃതമായ ശരിയായ കാര്‍ഡ് ഉണ്ടാവുക എന്നതാണ് പ്രധാനം.
ഒന്നിലധികം ക്രെഡിറ്റ് കാർഡിന്റെ മറ്റൊരു ഗുണം ക്രെഡിറ്റ് കാർഡിലെ ഉപയോഗ നിരക്ക് കുറയ്ക്കാം എന്നതാണ്. ക്രെഡിറ്റ് ലിമിറ്റിന്റെ 30-40 ശതമാനത്തില്‍ കൂടുതല്‍ ഒറ്റ തവണ ചെലവാക്കാന്‍ പാടില്ല. ഈ പരിധി കടക്കുന്നത് ക്രെഡിറ്റ് സ്കോറിനെ ബാധിക്കും. ഈ ഘടകങ്ങള്‍ പരിഗണിച്ച് ഒന്നിലധികം ക്രെഡിറ്റ് കാർഡുകൾ തിരഞ്ഞെടുക്കാം.
ശ്രദ്ധിക്കേണ്ട കാര്യം
അധിക കാര്‍ഡുകളിലേക്ക് സ്വന്തമാക്കുന്നൊരാൾക്ക് വ്യത്യസ്ത തിരിച്ചടവ് തീയതികള്‍ വരരുന്നത് സങ്കീര്‍ണമാക്കുമോയെന്ന് അറിയണം. റിവാര്‍ഡുകൾക്കായി ആവശ്യത്തിനേക്കാള്‍ കൂടുതല്‍ ചെലവാക്കാനുള്ള സമ്മര്‍ദ്ദം ഉണ്ടാകാം. ചെലവാക്കുന്നത് മാസത്തില്‍ തിരിച്ചടയ്ക്കാനും സാധിക്കണം. ബിൽ മുടക്കമില്ലാതെ സമയ പരിധിക്കകം അടയ്ക്കണം. എല്ലാ കാർഡിലെയും ബിൽ തുക മിനിമം പെയ്‌മെന്റ് നടത്തുന്നതിന് പകരം പൂര്‍ണമായും അടച്ച് തീർക്കണം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
