ഒരാള്‍ക്ക് എത്ര ഡീമാറ്റ് അക്കൗണ്ടുകളെടുക്കാം; ഒന്നിലധികം അക്കൗണ്ടുള്ളവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓഹരി വിപണി നിക്ഷേപത്തിന് ഡീമാറ്റ് അക്കൗണ്ട് നിര്‍ബന്ധമാണ്. ഓഹരികള്‍ ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിക്കുന്നത് ഡീമാറ്റ് അക്കൗണ്ടിലാണ്. ഇന്ന് ബ്രോക്കറേജ സ്ഥാപനങ്ങള്‍ കൂടിയതിനാലും ഓണ്‍ലൈനായി എളുപ്പത്തില്‍ അക്കൗണ്ട് എടുക്കാന്‍ സാധിക്കും എന്നതിനാലും ഒന്നിലധികം ഡീമാറ്റ് അക്കൗണ്ട് ഉണ്ടാകുന്നത് സാധാരണ കാര്യമാണ്. ഒന്നിലധികം ഡീമാറ്റ് അക്കൗണ്ടുകള്‍ ആരംഭിക്കുന്നത് വഴി എന്തൊക്കെയാണ് പോരായ്മകള്‍ എന്നാണ് ഈ ലേഖനത്തില്‍ പരിശോധിക്കുന്നത്.

 

എന്താണ് ഡീമാറ്റ് അക്കൗണ്ട്

എന്താണ് ഡീമാറ്റ് അക്കൗണ്ട്

ആദ്യം എന്താണ് ഡീമാറ്റ് അക്കൗണ്ടെന്ന് പരിശോധിക്കാംം. ഡിജിറ്റല്‍ രൂപത്തില്‍ ഓഹരികള്‍ സൂക്ഷിക്കാനുള്ള ഒരു ഡിജിറ്റല്‍ വാലറ്റായാണ് ഡീമാറ്റ് അക്കൗണ്ട് പ്രവര്‍ത്തിക്കുന്നത്. 1996 ന് മുന്‍പ് ഓഹരികള്‍ സര്‍ട്ടിഫിക്കറ്റ് രൂപത്തിലാണ് സൂക്ഷിച്ചിരുന്നത്. ഇതിലെ പ്രായോഗിക പ്രശ്‌നങ്ങളും തട്ടിപ്പുകളും ഇല്ലാതാക്കാനാണ് ഡീമാറ്റ് അക്കൗണ്ടുകള്‍ കൊണ്ടു വന്നത്. ഡീമാറ്റ് അക്കൗണ്ടുകളുടെ പ്രവര്‍ത്തനം സേവിങ്സ് ബാങ്ക് അക്കൗണ്ടുകളുടേത് പോലെയാണ്. ഒന്നിലധികം അക്കൗണ്ടുകളുണ്ടാകുന്നത് വഴി വിവധ ധന ആസ്തികള്‍ വൈവിധ്യവത്കരിക്കാന്‍ സഹായിക്കും. 

Also Read: യാതൊരു റിസ്‌കുമില്ലാതെ കയ്യിലെ പണം ഇരട്ടിയാക്കാം; അറിഞ്ഞില്ലേ പോസ്റ്റ് ഓഫീസിലെ ഈ നിക്ഷേപംAlso Read: യാതൊരു റിസ്‌കുമില്ലാതെ കയ്യിലെ പണം ഇരട്ടിയാക്കാം; അറിഞ്ഞില്ലേ പോസ്റ്റ് ഓഫീസിലെ ഈ നിക്ഷേപം

ഒന്നിലധികം ഡീമാറ്റ് അക്കൗണ്ടുകള്‍ ആരംഭിക്കാമോ

ഒന്നിലധികം ഡീമാറ്റ് അക്കൗണ്ടുകള്‍ ആരംഭിക്കാമോ

ഒന്നിലധികം ഡീമാറ്റ് അക്കൗണ്ട് ആരംഭിക്കുന്നതിന് ഇന്ത്യയില്‍ നിയമപരമായി തടസങ്ങളില്ല. ഒരാള്‍ക്ക എത്രയെണ്ണം എന്നത് സംബന്ധിച്ചും നിയന്ത്രണങ്ങളില്ല. എന്നാല്‍ ഒരു ബ്രോക്കര്‍ക്ക് കീഴില്‍ ഒരു പാന്‍ ഉപയോഗിച്ച് ഒരു അക്കൗണ്ട് മാത്രമെ ആരംഭിക്കാനാകൂ.
ഒന്നിലധികം ഡീമാറ്റ് അക്കൗണ്ടുകള്‍ തുറക്കുന്നത് വഴി വ്യത്യസ്ത ബ്രോക്കര്‍മാരുടെ സേവനങ്ങള്‍ ലഭിക്കും. ഒന്നിലധികം ഡീമാറ്റ് അക്കൗണ്ടുകള്‍ ഉപയോഗിക്കുമ്പോള്‍ വിവിധ ബ്രോക്കറേജുകളിലേക്കും ഗവേഷണ റിപ്പോര്‍ട്ടുകളും നിര്‍ദ്ദേശങ്ങളും ലഭിക്കും. ഇത് നിക്ഷേപത്തിന് ഉപകാരപ്പെടും.

ഓഹരി വിപണി

ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നതിനൊപ്പം ട്രേഡിംഗ് കൂടി ചെയ്യുന്നവരാണെങ്കില്‍ ഒന്നിലധികം ഡീമാറ്റ് അക്കൗണ്ടുകള്‍ വളരെ സഹായകരമാണ്. ഒന്നിലധികം ഡീമാറ്റ് അക്കൗണ്ടുകളും ഒന്നിലധികം ട്രേഡിംഗ് അക്കൗണ്ടുകളും തുറക്കുന്നതിലൂടെ നിക്ഷേപ പോര്‍ട്ട്ഫോളിയോയും ട്രേഡിംഗ് പോര്‍ട്ട്ഫോളിയോയും എളുപ്പത്തില്‍ വേര്‍തിരിക്കാനാകും. ഇതോടൊപ്പം ഒന്നിലധികം ഡീമാറ്റ് അക്കൗണ്ടുകള്‍ എടുക്കുന്നത് വഴിയുണ്ടാകുന്ന പ്രയാസങ്ങളും മനസിലാക്കി വേണം അക്കൗണ്ടെടുക്കേണ്ടത്. ഒന്നിലധികം അക്കൗണ്ട് കൊണ്ടുള്ള പ്രയാസങ്ങള്‍ നോക്കാം. 

Also Read: ഈ 7 ചെലവുകള്‍ മാസത്തില്‍ ഒരു തവണ ഒഴിവാക്കാം; ഇങ്ങനെയും സമ്പാദിക്കാം കോടികള്‍Also Read: ഈ 7 ചെലവുകള്‍ മാസത്തില്‍ ഒരു തവണ ഒഴിവാക്കാം; ഇങ്ങനെയും സമ്പാദിക്കാം കോടികള്‍

എഎംസി ചാര്‍ജ്

എഎംസി ചാര്‍ജ്

ഡീമാറ്റ് അക്കൗണ്ട് ഉപയോഗിക്കുന്നതിന് ബ്രോക്കറിംഗ് സ്ഥാപനങ്ങള്‍ വാര്‍ഷിക ഫീസ് ഈടാക്കുന്നുണ്ട്. അക്കൗണ്ടില്‍ ഇടപാട് നടത്തിയില്ലെങ്കിലും വാര്‍ഷിക മെയിന്റനന്‍സ് ചാര്‍ജ് നല്‍കണം. ഓരോ ബ്രോക്കര്‍മാരും അനുസരിച്ച് എഎംസി 700 രൂപ മുതല്‍ 1,000 രൂപയാകും. ഒന്നിലധികം ഡീമാറ്റ് അക്കൗണ്ട് ഉണ്ടാകുമ്പോള്‍ ഓരോ അക്കൗണ്ടിനും വര്‍ഷത്തില്‍ ഈ തുക നല്‍കേണ്ടതുണ്ടെന്ന് ഓര്‍ക്കണം. 

Also Read: നിങ്ങള്‍ക്കുമില്ലേ സേവിംഗ്‌സ് അക്കൗണ്ട്; എങ്കില്‍ ഈ 4 തെറ്റുകളില്‍ നിന്ന് മാറി നില്‍ക്കൂ; പണം സുരക്ഷിതമാക്കാംAlso Read: നിങ്ങള്‍ക്കുമില്ലേ സേവിംഗ്‌സ് അക്കൗണ്ട്; എങ്കില്‍ ഈ 4 തെറ്റുകളില്‍ നിന്ന് മാറി നില്‍ക്കൂ; പണം സുരക്ഷിതമാക്കാം

ഉപയോഗം

ഉപയോഗം

ഒന്നിലധികം ഡീമാറ്റ് അക്കൗണ്ടുകള്‍ തുറക്കുമ്പോള്‍ ഓരോ അക്കൗണ്ടിലെ പണവും ഇടപാടുകലും കൃത്യമായി നിരീക്ഷണം. തുക കൃത്യമായി അക്കൗണ്ടിലുണ്ടോയെന്നും ഓഹരികള്‍ പോര്‍ട്ട്‌ഫോളിയോയയില്‍ ഉണ്ടെന്നും ഉറപ്പാക്കണം. ഒന്നിലധികം അക്കൗണ്ടുകളിലായി നിരവധി ഓഹരികള്‍ വാങ്ങിയ നിക്ഷേപകന് ഇവ വിലയിരുത്തുക എന്നത് വളരെയധികം സമയം ചെലവിടേണ്ട കാര്യമാണ്. അതേപോലെ കൃത്യമായി ഓരോ അക്കൗണ്ടും ലോഗിന് ചെയ്ത് നോക്കിയില്ലെങ്കില്‍ പിന്നീട് മറന്നുപോകാനുള്ള സാധ്യതയുമുണ്ട്.

അക്കൗണ്ട് മരവിപ്പിക്കും

അക്കൗണ്ട് മരവിപ്പിക്കും

പെട്ടന്നുള്ള ആവേശത്തിന് ഒന്നിലധികം ഡീമാറ്റ് അക്കൗണ്ടെടുത്തവരാണങ്കില്‍ പിന്നീട് ഉപയോഗിക്കാതിരുന്നാല്‍ അക്കൗണ്ട് മരവിപ്പിക്കും. ഇതിനാല്‍ കയ്യിലുള്ള എല്ലാ ഡീമാറ്റ് അക്കൗണ്ടുകളും കൃത്യമായി ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പക്കണം. കൂടുതല്‍ ഉപയോഗിക്കാത്ത ഡീമാറ്റ് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ സാധ്യതയുണ്ട്. മരവിപ്പിച്ച ഡീമാറ്റ് അക്കൗണ്ടുകള്‍ വീണ്ടും ഉപയോഗിക്കുന്നത് കെവൈസി നടപടികള്‍ പൂര്‍ത്തിയാക്കണം. ബ്രോക്കറേജ് സ്ഥാപനങ്ങള്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയ ശേഷമാണ് അക്കൗണ്ട് മരവിപ്പിക്കുന്നത്. അക്കൗണ്ട് മരവിപ്പിച്ചാലും ഓഹരികള്‍ ഡിപ്പോസിറ്ററികളില്‍ സുരക്ഷിതമായിരിക്കും. ഇവ ഉപയോഗപ്പെടുത്താന്‍ അക്കൗണ്ട് പുനരുജ്ജീവിപ്പിക്കണം.

Read more about: investment
English summary

How Many Demat Account Can Be One Have; Multiple Demat Account Holders Consider These Disadvantages

How Many Demat Account Can Be One Have; Multiple Demat Account Holders Consider These Disadvantages, Read In Malayalam
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X