പണമിടപാടുകളെ ഇത്ര സിംപിളാക്കിയത് യുപിഐ എന്ന യുണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസിന്റെ വരവോടെയാണ്. യുപിഐ ഐഡിയോ യുപിഐ രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പറോ ലഭിച്ചാല്‍ പണമയക്കാനും സ്വീകരിക്കാനും സാധിക്കും എന്നതാണ് യുപിഐയുടെ ഗുണം. അക്കൗണ്ട് നമ്പറുമായി ബാങ്കിലെത്തി പണമയക്കുന്ന രീതിയെ ഞൊടിയിടയിലേക്ക് കൊണ്ടുവരാന്‍ യുപിഐയ്ക്കായി.
സര്‍വ സ്ഥലത്തും യുപിഐ സേവനം ലഭ്യമായതോടെ കടകളില്‍ ബില്ലടയ്ക്കാനും യുപിഐ ഉപയോഗിച്ച് തുടങ്ങി. പൊതുവെ ചെറിയ തുകകളാണ് യുപിഐ വഴി അയക്കുന്നത്. എന്നാൽ ദിവസത്തിൽ ഇടപാട് തുക പരിധി കടന്നാലോ നിശ്ചിത എണ്ണം കടന്നാലോ പിന്നീട് ആ ദിവസം യുപിഐ ഇടപാട് നടത്താൻ സാധിക്കില്ല. ഇതിന്റെ വിശദാംശങ്ങളാണ് ചുവടെ.
യുപിഐ
2016 ൽ നാഷണല്‍ പെയ്മെ്ന്റ് കോര്പ്പറേഷന് പുറത്തിറക്കിയ പേയമെന്റ് സംവിധാനമാണ് യുണിഫൈഡ് പെയ്മെന്റ ഇന്റര്‍ഫേസ്. എളുപ്പത്തില്‍ ഒരു അക്കൗണ്ടില്‍ നിന്ന് മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്ക് പണം കൈമാറ്റമാണ് യുപിഐ യുടെ വിജയം. പണമയക്കുന്നതിനായി വെര്‍ച്വല്‍ പെയ്മെന്റ് അഡ്രസ് (വിപിഎ) ആണ് ആവശ്യമായി വരുന്നത്.
ഒരു യുപിഐ ആപ്പില്‍ തന്നെ ഒന്നിലധികം ബാങ്ക് അക്കൗണ്ടുകള്‍ ബന്ധിപ്പിച്ച് ഇടപാട് നടത്താം. റിയല്‍ ടൈം പേയ്മെന്റ് സംവിധാനമാണ് യുപിഐ. ഇടപാടുകൾ പരാജയപ്പെടുന്നതിലെ കുറവാണ് യുപിഐയുടെ വിജയത്തിന് കാരണം.
പരിധി
യുപിഐ യെ നിയന്ത്രിക്കുന്ന നാഷണൽ പേയ്മെന്റ് കോര്പ്പറേഷൻ ഓഫ് ഇന്ത്യയാണ് ദൈനംദിന പരിധി ഇടപാടുകൾക്ക് പരിധി നിശ്ചയിക്കുന്നത്. ഇതിനൊപ്പം ബാങ്കുകളും തങ്ങളുടെ അക്കൗണ്ടിൽ നിന്ന് പണം അയക്കുന്നതിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. നാഷണൽ പേയ്മെന്റ് കോര്പ്പറേഷൻ ഓഫ് ഇന്ത്യയുടെ നിർദ്ദേശ പ്രകാരം ദിവസത്തില്‍ 1 ലക്ഷം രൂപ വരെ മാത്രമെ യുപിഐ വഴി ഇടപാട് നടത്താൻ സാധിക്കുകയുള്ളൂ.
Also Read:
ഇത് എല്ലാ യുപിഐ ആപ്പുകള്‍ക്കും ബാധകമാണ്. ദിവസത്തില്‍ 20 ഇടപാടുകള്‍ മാത്രമെ ഒരു ആപ്പിൽ കൂടെ നടത്താൻ പാടുള്ളൂ എന്നും നാഷണൽ പേയ്മെന്റ് കോര്പ്പറേഷൻ ഓഫ് ഇന്ത്യയുടെ നിബന്ധനയുണ്ട്. പരിധി പൂര്ത്തിയായല് അടുത്ത 24 മണിക്കൂറിന് ശേഷമെ അടുത്ത ഇടപാട് നടത്താന്‍ സാധിക്കുകയുള്ളൂ. ഇതും ബാങ്ക്, ആപ്പ് എന്നിവ അനുസരിച്ച് വ്യത്യാസപ്പെടും.
യുപിഐ ആപ്പുകളുടെ പരിധി
ദിവസത്തില്‍ 1 ലക്ഷം രൂപ പരിധി ഗൂഗിള്‍ പേ, ഫോൺപേ, ആമസോൺ പേ, പേടിഎം തുടങ്ങി എല്ലാ യുപിഐ ആപ്പുകൾക്കും ബാധകമാണ്. ഇതിനൊപ്പം ബാങ്കുകൾ കൊണ്ടു വന്ന നിബന്ധനകൾ എന്തൊക്കെയാണെന്ന് നോക്കാം. ദിവസം 10-ൽ കൂടുതല്‍ യുപിഐ ഇടപാട് നടത്താന്‍ ഗുഗിള്‍ പേ അനുവദിക്കുന്നില്ല. മണി ട്രാന്‍സ്ഫര്‍ റിക്വസ്റ്റ് 2,000 രൂപയില്‍ കൂടുതലായാല്‍ ദിവസത്തെ ഇടപാട് പരിധി ഗൂഗിള്‍പേ സസ്പെന്റ് ചെയ്യും.
ഫോണ്‍പേയിലും റിക്വസ്റ്റ് പരിധി 2000 രൂപയാണ്. ബാങ്കുകൾക്ക് അനുസരിച്ച് ദിവസത്തിൽ 10-20 ഇടപാട് അനുവദിക്കുന്നുണ്ട്. പേടിഎം ദിവസത്തില്‍ 20 ഇടപാടാണ് അനുവദിക്കുന്നത്. മണിക്കൂറില്‍ 5 എന്ന് നിജപ്പെടുത്തിയിട്ടുണ്ട്. ആമസോണ്‍ പേയില്‍ രജിസ്റ്റര്‍ ചെയ്തൊരാള്‍ക്ക് ആദ്യ 24 മണിക്കൂറില്‍ 5,000 രൂപ മാത്രമെ അയക്കാന്‍ സാധിക്കുകയുള്ളൂ. ദിവസത്തിൽ 20 ഇടപാട് വരെ നടത്താം.
ബാങ്കുകളുടെ പരിധി
കാനറ ബാങ്കില്‍ ഒറ്റ ഇടപാടില്‍ പരമാവധി 10,000 രൂപ മാത്രമെ അയക്കാന്‍ പാടുള്ളൂ. ദിവസത്തെ പരിധി 25,000 രൂപയാണ്. കോര്പ്പറേഷന് ബാങ്കില്‍ ഇത് യഥാക്രമമം 50,000 രൂപയും 1 ലക്ഷം രൂപയുമാണ്. ഫെഡറൽ ബാങ്കില്‍ ദിവസം 1 ലക്ഷം രൂപ ഇടപാട് നടത്താം. ഒറ്റ ഇടപാടിൽ 1 ലക്ഷം രൂപ അയക്കാനും സാധിക്കും.
എച്ച്ഡിഎഫ്സി ബാങ്കില്‍ ഒറ്റ ഇടപാടായി 1 ലക്ഷം രൂപ വരെ മാത്രമെ അയക്കാന്‍ സാധിക്കുകയുള്ളൂ. ദിനംപ്രതിയുള്ള പരിധിയും 1 ലക്ഷം രൂപയാണ്. ഇതേ പരിധിയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ആക്സിസ് ബാങ്കും നിശ്ചയിച്ചിട്ടുള്ളത്.
ഐസിഐസിഐ ബാങ്കിൽ ഒറ്റ ഇടപാടായിയും ദിവസത്തിലും നടത്താവുന്ന പരമാവധി തുക 10,000 രൂപയാണ്. ഗൂഗിൾ പേ ഇടപാടുകാർക്ക് 25,000 രൂപ വരെ ഇടപാട് നടത്താം. പഞ്ചാബ് നാഷണൽ ബാങ്കിൽ ഒറ്റ ഇടപാടിൽ 25,000 രൂപ അയക്കാൻ അനുവദിക്കും. ദിവസത്തിൽ 50,000 രൂപയാണ് പരിധി. 25,000 രൂപയാണ് കരൂര്‍ വൈശ്യ ബാങ്ക് വഴി അയക്കാൻ സാധിക്കുന്ന ദിവസത്തിലെ പരിധി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
