ദീര്‍ഘ നാളത്തേക്കുള്ള വായ്പ എന്ന് പറയുമ്പോള്‍ പ്രതിമാസ ഇഎംഐ തുക കുറവായിരിക്കും. അപ്പോള്‍ കാറിന്റെ ചിലവ് താങ്ങുവാന്‍ പ്രയാസമേതുമില്ലാതെ നിങ്ങള്‍ക്ക് സാധിക്കും.
ഒരു പുതിയ കാര്‍ വാങ്ങുവാനുള്ള ആഗ്രഹം സ്വാഭാവികമാണ്. അത് നിലവില്‍ ഉപയോഗിക്കുന്ന കാര്‍ മാറ്റി പുതിയൊരെണ്ണം വാങ്ങിക്കുവാനാകാം, അല്ലെങ്കില്‍ കുടുംബത്തില്‍ മറ്റാര്‍ക്കെങ്കിലും ഉപയോഗിക്കുന്നതിനായി മറ്റൊരു കാര്‍ കൂടി വാങ്ങിക്കുന്നതാകാം. കാരണമെന്ത് തന്നെയായാലും വാഹന വായ്പ അല്ലെങ്കില്‍ കാര്‍ വായ്പയിലൂടെ കാര്‍ വാങ്ങിക്കുന്നതിനുള്ള സാമ്പത്തിക പ്രതിസന്ധി നമുക്ക് മറികടക്കുവാന്‍ സാധിക്കും. സാധാരണ ഗതിയില്‍ മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെയുള്ള കാലാവധിയിലാണ് കാര്‍ വായ്പ ലഭിക്കുന്നത്. എന്നാല്‍ ചില ധനകാര്യ സ്ഥാപനങ്ങള്‍ ഏഴ് വര്‍ഷത്തേക്ക് വരെ കാലാവധി നല്‍കാറുണ്ട്.
ഇഎംഐ തുക
ദീര്‍ഘ നാളത്തേക്കുള്ള വായ്പ എന്ന് പറയുമ്പോള്‍ പ്രതിമാസ ഇഎംഐ തുക കുറവായിരിക്കും. അപ്പോള്‍ കാറിന്റെ ചിലവ് താങ്ങുവാന്‍ പ്രയാസമേതുമില്ലാതെ നിങ്ങള്‍ക്ക് സാധിക്കും. എന്നാല്‍ ആകെ ചിലവിടുന്ന തുക കണക്കാക്കുമ്പോള്‍ ദീര്‍ഘകാലമുള്ള വായ്പകളില്‍ പലിശ നിരക്കിലൂടെ നിങ്ങള്‍ അധിക തുക നല്‍കേണ്ടി വരികയാണ് ചെയ്യുന്നത്. എപ്പോഴും ഓര്‍ക്കേണ്ടത് കാര്‍ എന്നത് വില കുറഞ്ഞു വരുന്ന അഥവാ ഉപയോഗിക്കുന്നതിനനുസരിച്ച് മൂല്യശോഷണം സംഭവിക്കുന്ന ഒരു ആസ്തിയാണ്. അതുകൊണ്ടുതന്നെ വലിയ തുക കാര്‍ വായ്പയായി എടുക്കുന്നത് നല്ല തീരുമാനമല്ല.
കാര്‍ വായ്പ ചെറിയ കാലത്തേക്ക്
എന്നാല്‍ അതേ സമയം നിങ്ങള്‍ ചെറിയ കാലത്തേക്ക് കാര്‍ വായ്പ എടുക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് അടയ്ക്കേണ്ടി വരുന്ന പ്രതിമാസ ഇഎംഐ തുക ഉയര്‍ന്ന സംഖ്യയായിരിക്കും. കൂടാതെ ഏതെങ്കിലും മാസങ്ങളില്‍ ഇഎംഐ അടയ്ക്കുന്നതില്‍ വീഴ്ച സംഭവിച്ചാല്‍ അത് നിങ്ങളുടെ ക്രെഡിറ്റ് റിപ്പോര്‍ട്ടിനെയും മോശകരമായി ബാധിക്കും. നിങ്ങള്‍ക്ക് അനുവദിച്ച് തരുന്ന വായ്പ തുകയിലും നിയന്ത്രണങ്ങളുണ്ടാകും.
ആകെ വിലയുടെ 80 ശതമാനം മാത്രമാണ് വായ്പയായി ലഭിക്കുക
ചില ധനകാര്യ സ്ഥാപനങ്ങള്‍ കാറിന്റെ മുഴുവന്‍ എക്സ്-ഷോറൂം വിലയും വായ്പയായി ഉപയോക്താവിന് അനുവദിച്ച് നല്‍കാറുണ്ട്. എന്നാല്‍ ചില സ്ഥാപനങ്ങള്‍ ആകെ വിലയുടെ 80 ശതമാനം മാത്രമാണ് വായ്പ തുകയായി അനുവദിച്ചു നല്‍കുക. കാറു വാങ്ങാനായി വായ്പ എടുക്കുവാന്‍ തീരുമാനിക്കുമ്പോള്‍ വിവിധ സ്ഥാപനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കുകള്‍ മാത്രമല്ല, അവര്‍ ഈടാക്കുന്ന പ്രൊസസിംഗ് ഫീ, മറ്റ് ചാര്‍ജുകള്‍ എന്നിവയും പരിഗണിക്കേണ്ടതുണ്ട്. അവയെല്ലാം താരതമ്യം ചെയ്ുവേണം നമുക്ക് അനുയോജ്യമായ സ്ഥാപനം കണ്ടെത്തി വായ്പയ്ക്ക് അപേക്ഷിക്കുവാന്‍.
പലിശ നിരക്കും പ്രൊസസിംഗ് തുകയും
രാജ്യത്തെ മുന്‍നിര ധനകാര്യ സ്ഥാപനങ്ങള്‍ കാര്‍ വായ്പയ്ക്കായി ഈടാക്കുന്ന പലിശ നിരക്കും ഇഎംഐ തുകയും പ്രൊസസിംഗ് തുകയും എത്രയാണെന്ന് നമുക്കൊന്ന് പരിശോധിക്കാം.
ബാങ്ക് ഓഫ് ബറോഡ ഈടാക്കുന്ന പലിശ നിരക്ക് 7 ശതമാനം മുതല്‍ 10.25 ശതമാനം വരെയാണ്. 1980 മുതല്‍ 2137 രൂപ വരെയാണ് പ്രതിമാസ ഇഎംഐ വരിക. വായ്പയുടെ 0.50 ശതമാനം (പരമാവധി 2.500 രൂപ) പ്രൊസസിംഗ് ഫീയായും ഈടാക്കുന്നു. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ 7.05 മുതല്‍ 7.80 ശതമാനം വരെയാണ് പലിശ നിരക്ക്. പ്രതിമാസ ഇഎംഐ 1982 മുതല്‍ 2018 രൂപ വരെയാകും. 500 രൂപയാണ് പ്രൊസസിംഗ് ചാര്‍ജ്.
പലിശ നിരക്കും പ്രൊസസിംഗ് തുകയും
യൂണിയന് ബാങ്ക് ഓഫ് ഇന്ത്യയില്‍ 7.15 മുതല്‍ 7.50 ശതമാനം വരെയാണ് പലിശ നിരക്ക്. 1987 മുതല്‍ 2004 വരെ ഇഎംഐ തുകയാകും. 1000 രൂപയും ജിഎസ്ടിയും ചേര്‍ന്ന തുകയാണ് പ്രൊസസിംഗ് ചാര്‍ജ്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 7.30 മുതല്‍ 7.80 വരെയാണ് പലിശ നിരക്ക് 1994 മുതല്‍ 2018 വരെയാണ് ഇഎംഐ നിരക്ക്. വായ്പാ നിരക്കിന്റെ 0.25 ശതമാനമാണ് പ്രൊസസിംഗ് ചാര്‍ജ് വരുന്നത്.
പലിശ നിരക്കും പ്രൊസസിംഗ് തുകയും
കാനറ ബാങ്കില്‍ 7.30 മുതല്‍ 9.90 വരെയാണ് പലിശ നിരക്ക്. 1994 മുതല്‍ 2066 വരെയാണ് ഇഎംഐ നിരക്ക്. വായ്പാ തുകയുടെ 0.25 ശതമാനമാണ് പ്രൊസസിംഗ് ചാര്‍ജ്. ബാങ്ക് ഓഫ് ഇന്ത്യയില്‍ 7.45 മുതല്‍ 8.65 ശതമാനം വരെയാണ് പലിശ നിരക്ക് ഈടാക്കുന്നത്. 2001 മുതല്‍ 2059 വരെ ഇഎംഐ തുകയാകും. വായ്പ തുകയുടെ 0.25 ശതമാനമാണ് പ്രൊസസിംഗ് ചാര്‍ജ്.
പലിശ നിരക്കും പ്രൊസസിംഗ് തുകയും
ബാങ്ക് ഓഫ് ഇന്ത്യയില്‍ 7.45 മുതല്‍ 8.65 ശതമാനം വരെയാണ് പലിശ നിരക്ക്. 0.25 ശതമാനമാണ് പ്രൊസസിംഗ് ചാര്‍ജ്. ഐഡിബിഐ ബാങ്ക് 7.50 മുതല്‍ 8.10 ശതമാനം വരെയാണ് പലിശ നിരക്ക് ഈടാക്കുന്നത്. 1500 മുതല്‍ 3500 വരെയാകും പ്രൊസസിംഗ് ചാര്‍ജ്. ഇന്‍ഡ്യന്‍ ഓവര്‍സീസ് ബാങ്കിന്റെ പലിശ നിരക്ക് 7.55 ശതമാനമാണ്. 7.70 മുതല്‍ 11.20 ശതമാനം വരെയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഈടാക്കുന്ന പലിശ നിരക്ക്. 0.25 ശതമാനം വരെ പ്രൊസസിംഗ് ചാര്‍ജും ഈടാക്കും. എച്ച്ഡിഎഫ്സി ബാങ്കില്‍ 7.95 മുതല്‍ 8.70 ശതമാനം വരെയാണ് പലിശ നിരക്ക് ഈടാക്കുന്നത്. 0.50 ശതമാനമാണ് പ്രൊസസിംഗ് ചാര്‍ജ്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications