വിരമിക്കൽ കാലത്തേക്ക് കടക്കുന്നതോടെ പലരുടെയും സ്ഥിര വരുമാന മാർഗം നിലയ്ക്കുകയാണ്. ഇന്നത്തെ ആയുർദൈർഘ്യം കണക്കാക്കിയാൽ ശാരിശരി 20-30 വർഷകാലമാണ് വിരമിക്കലിന് ശേഷമുള്ള ജീവിതം. വിരിക്കൽ കാലം സുവർണകാലമാക്കാൻ ജോലിക്കാലത്ത് തന്നെ വിരമിക്കൽകാല നിധി തയ്യാറാക്കേണ്ടതുണ്ട്. ഇവിടെ മാസ ആവശ്യമായി വരുന്ന ചെലവ് നിലവിലെ സാഹചര്യത്തെ അടിസ്ഥാനമാക്കിയല്ല കണക്കാക്കേണ്ടത്.
വർഷം കഴിയുന്തോറും ഓരോ സാധനങ്ങൾക്കും വിലയേറി കൊണ്ടിരിക്കുകയാണ്. രാജ്യത്തെ പണപ്പെരുപ്പം 6 ശതമാനമായി കണക്കാക്കിയാലും ആരോഗ്യ, വിദ്യാഭ്യാസ രംഗത്തെ പണപ്പെരുപ്പം ഇതിനേക്കാളേറെ വലുതാണ്. നിലവിലെ ജീവിത രീതി തന്നെ തുടരുന്നൊരാൾ വിരമിക്കൽ കാല നിധി തയ്യാറാക്കുമ്പോൾ പണപ്പെരുപ്പം കണക്കാക്കിയുള്ള തുകയാകണം ഒരുക്കേണ്ടത്.
വാങ്ങൽ ശേഷി കുറയും
30 വർഷത്തിന് ശേഷമുള്ള ആവശ്യത്തിനായി ഒരു കോടി രൂപ സമ്പാദിക്കാൻ തുടങ്ങുന്നൊരാൾ അറിയേണ്ടത് ആവശ്യ സമയത്തുള്ള തുകയുടെ മൂല്യമാണ്. 30 വർഷത്തിന് ശേഷം ഒരു കോടിയുടെ വാങ്ങൽ ശേഷി 23 ലക്ഷം രൂപയായി കുറയും. അതായത് നിക്ഷേപത്തിലൂടെയുള്ള വരുമാനത്തിന് പണപ്പെരുപ്പത്തെ മറികടക്കാൻ സാധിക്കുന്നില്ലെന്ന് അർഥം. ഇതോടൊപ്പം 1 കോടിയുടെ ആവശ്യം നിറവേറ്റാൻ 30 വർഷത്തിന് ശേഷം 4.32 കോടി രൂപ കരുതണം. ഇവിടെയാണ് പണപ്പെരുപ്പം ബാധിക്കുന്നത്.
ആവശ്യമായ തുക കണ്ടെത്തുക
വിരമിക്കൽ കാലത്തേക്ക് എത്ര തുക ആവശ്യമാകുമെന്ന് പരിശോധിക്കാം. 35 വയസുള്ള വ്യക്തി 60-ാം വയസിൽ വിരമിക്കാൻ ആഗ്രഹിക്കുകയാണ്. നിലവിൽ അദ്ദേഹത്തിന്റെ മാസ ചെലവ് 50,000 രൂപയാണ്. പണപ്പെരുപ്പം 6 ശതമാനമായി കണക്കാക്കിയാൽ 80 വയസുവരെ ജീവിക്കുന്നതിന് അദ്ദേഹത്തിന് മാസം 2.14 ലക്ഷം രൂപ ആവശ്യം വരും.
വിരമിക്കൽ കാലത്തിന് ശേഷം 6 ശതമാനം ആദായം പ്രതീക്ഷിച്ചാൽ 5 കോടി രൂപയുടെ റിട്ടയർമെന്റ് കോർപ്പസ് ആവശ്യമാണ്. വിരമിക്കൽ ഫണ്ടിനെ പറ്റി ചിന്തിക്കാത്തൊരാളാണ് എങ്കിൽ ഈ തുക കണ്ടെത്താൻ എങ്ങനെ നിക്ഷേപം നടത്തണമെന്ന് കൂടി നോക്കാം. 7 ശതമാനം ആദായം പ്രതൂക്ഷിക്കുന്നൊരു നിക്ഷേപമാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ മാസത്തിൽ 62,000 രൂപ നിക്ഷേപിക്കണം. ഇക്വിറ്റി മ്യൂച്വൽ ഫണ്ട് പോലെ 12 ശതമാനം ആദായം പ്രതീക്ഷിക്കുന്നൊരിടത്ത് 27,000 രൂപയുടെ പ്രതിമാസ നിക്ഷേപം മതിയാകും.
ശരിയായ നിക്ഷേപം കണ്ടെത്തുക
വിരമിക്കൽ കാലത്തിനായി നിക്ഷേപിക്കുമ്പോൾ തിരഞ്ഞെടുക്കുന്ന നിക്ഷേപം പണപ്പെരുപ്പത്തെ മറികടക്കുന്ന ആദായം നൽകുന്നുണ്ടോ എന്ന് പരിശോധിക്കണം. നിക്ഷേപത്തിൽ നിന്നുള്ള ആദായം/ പലിശ നിരക്ക് ശരാശരി പണപ്പെരുപ്പ നിരക്കിനേക്കാൾ കുറവാണെങ്കിൽ നിങ്ങളുടെ പണത്തിന്റെ വാങ്ങൽ ശേഷിയെ അത് ബാധിക്കും. ഇത്തരത്തിലുള്ള നിക്ഷേപങ്ങൾ പാഴാകും.
പണപ്പെരുപ്പത്തെ മറികടക്കാൻ പരമ്പരാഗത നിക്ഷേപങ്ങളിൽ നിന്ന് മാറി ചിന്തിക്കണം. പണപ്പെരുപ്പം 8 ശതമാനമായി നിൽക്കുമ്പോൾ 6 ശതമാനം പലിശ ലഭിക്കുന്ന സ്ഥിര നിക്ഷേപത്തിൽ പണമിടുന്നൊരാൾക്ക് നെഗറ്റീവ് റിട്ടേൺ ആണ് ലഭിക്കുന്നത്. ഓഹരികൾ, മ്യൂച്വൽ ഫണ്ടുകൾ, റിയൽ എസ്റ്റേറ്റ്, സ്വർണം, എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ എന്നിവ പണപ്പെരുപ്പത്തെ മറികടന്നുള്ള ആദായം ദീർഘകാല നിക്ഷേപകർക്ക് നൽകുന്നുണ്ട്.
സ്ഥിരമായി നിക്ഷേപം നടത്തുന്നത് വഴി ഇക്വിറ്റിയിൽ നിന്ന് മികച്ച ആദായം ലഭിക്കാനുള്ള സാധ്യതയുണ്ട്. ഇക്വിറ്റിയിൽ നിന്ന ആദായം കൂടുതൽ നേടാൻ വർഷത്തിൽ നിക്ഷേപിക്കുന്ന വിഹിതം ഉയർത്തേണ്ടതുണ്ട്. വിരിക്കൽ കാലത്തേക്ക് എത്ര തുക സമ്പാദിക്കണമെന്ന് കണക്കാക്കുകയും എത്ര രൂപ ഈ ലക്ഷ്യത്തിലെത്താൻ നിക്ഷേപിക്കണമെന്നും കണക്കാക്കണം.
വിരമിക്കൽ കാലത്തേക്കുള്ള ഫണ്ട് സ്വരൂപിക്കാൻ ആക്രമണോത്സുകത കാണിക്കുന്ന നിക്ഷേപങ്ങൾ തിരഞ്ഞെടുക്കാം. ഈ തുക മുഴുവനും വിമരിച്ച ദിവസം തന്നെ ആവശ്യമില്ല. നിക്ഷേപിക്കാൻ 20 വർഷത്തോളമുണ്ട്. അല്പകാലം കൂടി ഇക്വിറ്റിയിൽ തന്നെ നിക്ഷേപം തുടരുന്നത് ഉയർന്ന ആദായം നൽകും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
