ഉയര്‍ന്ന ലിക്വിഡിറ്റിയും ഉറപ്പുള്ള റിട്ടേണും തന്നെയാണ് സ്ഥിര നിക്ഷേപങ്ങളുടെ ഏറ്റവും വലിയ ആകര്‍ഷണം. ആര്‍ബിഐ പലിശ നിരക്കുകള്‍ ഉയര്‍ത്തിയിരിക്കുന്ന സമയമായതിനാല്‍ നിക്ഷേപകര്‍ക്ക് ബാങ്കുകള്‍ നിലവിലെ സാഹചര്യത്തില്‍ ഉയര്‍ന്ന പലിശയും നല്‍കുന്നുണ്ട്. മികച്ച സമ്പാദ്യം ഉണ്ടാക്കിയെടുക്കാന്‍ ആഗ്രഹിക്കുന്ന, അധികം റിസ്കെടുക്കാന്‍ താല്പര്യമില്ലാത്തൊരാള്ക്ക് ഈ സമയത്ത് പറ്റിയ നിക്ഷേപമാണ് സ്ഥിര നിക്ഷേപം.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കഴിഞ്ഞ വര്‍ഷത്തെ കണക്ക് പ്രകാരം രാജ്യത്തെ മുന്‍നിര പൊതുമേഖലാ, സ്വകാര്യ മേഖല ബാങ്കുകളിലാണ് രാജ്യത്തെ ബാങ്ക് നിക്ഷേപങ്ങളുടെ 76 ശതമാനവും വരുന്നത്. നിക്ഷേപകർ സുരക്ഷിതത്വത്തിന് കൂടുതൽ പ്രധാന്യം നൽകുന്നതാണ് ഇത് സൂചിപ്പിക്കുന്നത്. സുരക്ഷിതത്വം പരിഗണിക്കുന്ന നിക്ഷേപകർക്ക് രാജ്യത്തെ 11 പൊതുമേഖലാ ബാങ്കുകളില്‍ 3 വര്‍ഷത്തെ സ്ഥിര നിക്ഷേപത്തിന് ലഭിക്കുന്ന പലിശ നിരക്കും 1 ലക്ഷം രൂപ നിക്ഷേപിച്ചാലുള്ള റിട്ടേണും പരിശോധിക്കാം.

7.25%
3 വര്‍ഷത്തേക്ക് ബാങ്ക് ഓഫ് ബറോഡ 7.25 ശതമാനം പലിശയാണ് നല്‍കുന്നത്. പൊതുമേഖലാ ബാങ്കുകളില്‍ 3 വര്‍ഷ കാലയളവില്‍ ലഭിക്കുന്ന ഏറ്റവും മികച്ച പലിശ നിരക്കാണിത്. 1 ലക്ഷം രൂപ 3 വര്‍ഷ കാലത്തേക്ക് നിക്ഷേപിക്കുമ്പോള്‍ 1.24 ലക്ഷം രൂപയായി ഇത് വളരും.
7%
പഞ്ചാബ് നാഷണല്‍ ബാങ്ക് 7 ശതമാനം പലിശ നിരക്കാണ് മൂന്ന് വര്‍ഷത്തെ സ്ഥിര നിക്ഷേപത്തിന് നല്‍കുന്നത്. 1 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപം 3 വര്‍ഷം കൊണ്ട് 1.23 ലക്ഷം രൂപയായി വളരും. കാനറ ബാങ്കിലെ പലിശ നിരക്ക് 6.80 ശതമാനമാണ്. മൂന്ന് വര്‍ഷത്തേക്ക് 1 ലക്ഷം രൂപ നിക്ഷേപിക്കുമ്പോള്‍ 1.22 ലക്ഷം രൂപ കാലാവധിയില്‍ ലഭിക്കും.
6.50%
3 വര്‍ഷത്തേക്ക് 6.50 ശതമാനം പലിശ നല്കുന്ന പൊതുമേഖല ബാങ്കുകള്‍ നിരവധിയാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എന്നിവ മൂന്ന് വര്‍ഷത്തേക്ക് 6.50 ശതമാനം പലിശ നല്കുന്നു. 1 ലക്ഷത്തിന്റെ സ്ഥിര നിക്ഷേപം 1.21 ലക്ഷം രൂപയായി വളരും.
6.30%
യൂക്കോ ബാങ്കില്‍ 3 വര്‍ഷത്തേക്ക് 6.3 ശതമാനമാണ് പലിശ നിരക്ക്. 1 ലക്ഷം രൂപയുടെ നിക്ഷേപം 1.21 ലക്ഷം രൂപയായി വളരും. ഇന്ത്യന്‍ ബാങ്ക് 6.25 ശതമാനം പലിശയാണ് 3 വര്‍ഷത്തേക്ക് നല്‍കുന്നത്. 1 ലക്ഷം രൂപയുടെ നിക്ഷേപത്തില്‍ നിന്നുള്ള പലിശ വരുമാനം 20,448 രൂപയാണ് കാലാവധിയില്‍ 1.20 ലക്ഷം രൂപ ലഭിക്കും.
6%
ബാങ്ക് ഓഫ് മഹാരാഷ്ട്ര, പഞ്ചാബ് ആന്‍ഡ് സിന്‍ഡ് ബാങ്ക് എന്നിവ 6 ശതമാനം പലിശയാണ് മൂന്ന് വര്‍ഷത്തേക്ക് ലഭിക്കുന്നത്. 1 ലക്ഷം രൂപ സ്ഥിര നിക്ഷേപമിട്ടാല്‍ കാലാവധിയില്‍ 1.20 ലക്ഷം രൂപയാണ് പിന്‍വലിക്കാന്‍ സാധിക്കുക.
നിക്ഷേപത്തിന് സുരക്ഷ
കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ളതായതിനാലാണ് നിക്ഷേപകർ പൊതുമേഖലാ ബാങ്കുകൾക്ക് അധിക സുരക്ഷയുള്ളതായി കണക്കാക്കുന്നത്. രാജ്യത്തെ ഏത് ഷെഡ്യൂൾഡ് ബാങ്കിൽ നിക്ഷേപിച്ചാലും പലിശയും മുതലും അടക്കം 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപം പൂർണമായും സുരക്ഷിതമാണ്.
റിസർവ് ബാങ്ക് സബ്സിഡയറിയായ ഡെപ്പോസിറ്റ് ഇൻഷൂറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷനാണ് നിക്ഷേപങ്ങൾക്ക് ഇൻഷൂറൻസ് പരിരക്ഷ നൽകുന്നത്. ബാങ്ക് തകർന്നാൽ പലിശയും മുതലും ചേർത്ത് 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് ഈ പരിരക്ഷ ലഭിക്കും.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
