നിക്ഷേപം വലിയ തുകയുടെ കളിയാണെന്ന് ധരിച്ച് മാറി നിന്നാൽ കയ്യിൽ സമ്പാദ്യമുണ്ടാകില്ലെന്നതാണ് ഫലം. നേരെ മറിച്ച് കയ്യിലുള്ളത് സ്വന്തം അറിവ് പോലെ നിക്ഷേപിക്കുന്നൊരാൾക്ക് കയ്യിലൊരു സമ്പാദ്യമുണ്ടാകും. നിക്ഷേപം തിരഞ്ഞെടുക്കുമ്പോൾ ഓരോരുത്തർക്കും അനുയോജ്യമായവ കണ്ട് വേണം നിക്ഷേപങ്ങലെ പരിഗണിക്കാൻ. ശമ്പളക്കാരും കുറഞ്ഞ റിസ്കെടുക്കാൻ താൽപര്യപ്പെടുന്നവരുമാണെങ്കിൽ സമ്പാദ്യമുണ്ടാക്കാൻ തിരഞ്ഞെടുക്കേണ്ട നിക്ഷേപ ഉപകരണമാണ് ആവർത്തന നിക്ഷേപം.
ആവർത്തന നിക്ഷേപ പദ്ധതി വഴി ഒരു നിശ്ചിത കാലയളവിലേക്ക് സ്ഥിരമായ പ്രതിമാസ നിക്ഷേപം വഴി നല്ലൊരു സമ്പാദ്യം ഉണ്ടാക്കിയെടുക്കാനുള്ള അവസരമാണ്. ബാങ്കുകളും പോസ്റ്റ് ഓഫീസുമാണ് ആവർത്തന നിക്ഷേപത്തിന് സാധാരണയായി പരിഗണിക്കുന്ന നിക്ഷേപ ഇടങ്ങൾ. ഡിസംബർ പാദത്തിൽ മറ്റെല്ലാ ലഘു സമ്പാദ്യ പദ്ധതികളുടെയും നിരക്കുകൾ നിലനിർത്തിയെങ്കിലും അഞ്ച് വർഷത്തെ ആവ ർത്തന നിക്ഷേപത്തിന്റെ പലിശ നിരക്ക് ധനമന്ത്രാലയം വർധിപ്പിച്ചിട്ടുണ്ട്.
പോസ്റ്റ് ഓഫീസിലും രാജ്യത്തെ പ്രമുഖ ബാങ്കുകളായ എസ്ബിഐ എച്ച്‍ഡിഎഫ്സി എന്നിവിടങ്ങളിലെയും ആവർത്തന നിക്ഷേപ പലിശ നിരക്കുകൾ നോക്കാം.

പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപം
വെറും 100 രൂപ മുതൽ മാസത്തിൽ നിക്ഷേപിക്കാൻ സാധിക്കുന്ന പദ്ധതിയാണ് പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപം. ഡിസംബർ പാദത്തിൽ 20 അടിസ്ഥാന നിരക്കാണ് പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപത്തിന് വർധിപ്പിച്ചത്. 6.50 ശതമാനത്തിൽ നിന്ന് പലിശ നിരക്ക് 6.70 ശതമാനമായി ഉയർന്നു. 5 വർഷമാണ് പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപങ്ങളുടെ കാലാവധി. ചേരുന്ന സമയത്തെ പലിശ നിരക്ക് കാലാവധിയോളം ലഭിക്കും.
എസ്ബിഐ ആവർത്തന നിക്ഷേപം
എസ്ബിഐ ഒരു വർഷം മുതൽ പത്ത് വർഷം വരെ കാലാവധിയിലാണ് ആവർത്തന നിക്ഷേപങ്ങൾ സ്വീകരിക്കുന്നത്. 5.75 ശതമാനം മുതൽ 7 ശതമാനം വരെയാണ് ആവർത്തന നിക്ഷേപത്തിന് എസ്ബിഐ നൽകുന്ന പലിശ നിരക്ക്. 2023 ഫെബ്രുവരി 15 മുതൽ ഈ നിരക്കുകൾ പ്രാബല്യത്തിലുണ്ട്.
എച്ച്ഡിഎഫ്സി ബാങ്ക് ആവർത്തന നിക്ഷേപം
എച്ച്ഡിഎഫ്സി ബാങ്കിൽ 1,000 രൂപയാണ് ആവർത്തന നിക്ഷേപത്തിന് വേണ്ട ഏറ്റവും കുറഞ്ഞ തുക. 100 രൂപയുടെ ഗുണിതങ്ങളായി 1,99,99,900 രൂപ വരെ നിക്ഷേപിക്കാം. എച്ച്‌ഡിഎഫ്‌സി ബാങ്ക് 6 മാസം മുതൽ 10 വർഷം വരെ കാലാവധിയുള്ള ആവർത്തന നിക്ഷേപങ്ങളാണ് സ്വീകരിക്കുന്നത്. ഇവയ്ക്ക് 4.50 ശതമാനം മുതൽ 7 ശതമാനം വരെ പലിശ നൽകും. 2023 ജനുവരി 24 മുതൽ പ്രാബല്യത്തിലുള്ള നിരക്കുകളാണിത്.
5 വർഷത്തേക്ക് മികച്ച നിരക്ക് നൽകുന്നതാണ്
5 വർഷത്തെ ആവർത്തന നിക്ഷേപം തിരഞ്ഞെടുക്കുന്നവർക്ക് മികച്ച റിട്ടേൺ ലഭിക്കും. ദീർഘകാലയളവിൽ പണം വളരാനുള്ള സാധ്യത തന്നെയാണ് ഇതിന് കാരണം. മാസത്തിൽ നിക്ഷേപിക്കുന്ന തുക വളരാനും പലിശ വളരാനും ദീർഘകാല നിക്ഷേപം ആവശ്യമാണ്. പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപം 5 വർഷത്തേക്ക് മാത്രമാണ് ലഭിക്കുന്നത്. ഇതിന് ഇന്നത്തെ സാഹചര്യത്തിൽ 6.70 ശതമാനം പലിശ ലഭിക്കും.
എസ്ബിഐ 5 വർഷത്തേക്ക് 6.50 ശതമാനം പലിശ നൽകുമ്പോൾ എച്ച്ഡിഎഫ്സി ബാങ്കിൽ 5 വർഷ ആവർത്തന നിക്ഷേപം ആരംഭിച്ചാൽ 7 ശതമാനം പലിശ നേടാം.
നികുതി ഇളവ്
നല്ലൊരു തുക സമ്പാദിക്കാൻ സാധിക്കുമെന്നത് ആവർത്തന നിക്ഷേപങ്ങളുടെ നേട്ടമാണ്. അതേസമയം നികുതി ആനുകൂല്യങ്ങളൊന്നും ആവർത്തന നിക്ഷേപം വഴി നേടാനാകില്ല. നിക്ഷേപിക്കുന്ന തുകയ്ക്ക് നികുതി ഇളവുകളില്ല. പലിശ വരുമാനം നിക്ഷേപകന്റെ മൊത്ത വരുമാനത്തിനൊപ്പം ചേർത്ത് നികുതി കണക്കാക്കുകയും ചെയ്യും.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications