സ്വന്തമായൊരു വീട് സ്വപ്നം കാണുന്നവർക്കുള്ള ആദ്യ കടമ്പ ഭവന വായ്പകളാണ്. ഈട് നൽകിയുള്ള സുരക്ഷിത വായ്പകളാണെങ്കിലും ഭവന വായ്പ കയ്യിൽ കിട്ടുക എന്നത് അൽപം ശ്രദ്ധിക്കേണ്ട കാര്യമാണ്. ഈടിന്റെ മൂല്യ നിർണയത്തിനൊപ്പം അപേക്ഷകന്റെ ക്രെഡിറ്റ് സ്കോർ, വരുമാന സ്രോതസ്, തിരിച്ചടവ് ശേഷി എന്നിവ കണക്കാക്കി മാത്രമെ ബാങ്ക് തീരുമാനം എടുക്കുകയുള്ളൂ.
ബാങ്കിൽ അപേക്ഷ നൽകി നടപടികൾക്ക് നിരവധി നടപടികൾക്ക് വിധേയമായാണ് ബാങ്ക് വായ്പ അനുവദിക്കുന്നത്. ഭവന വായ്പയുമായി ബന്ധപ്പെട്ട ഓരോ നടപടിക്കും വിവിധ ഫീസുകൾ അപേക്ഷൻ നൽകേണ്ടകതുണ്ട്. ഒരു വായ്പ തിരിച്ചടവ് തുടങ്ങുന്നതിന് മുൻപ് തന്നെ വായ്പ സംബന്ധിച്ച് ചിലവുകളുണ്ടെന്ന് ചുരുക്കും. ഇവ എന്തൊക്കെയാണെന്ന് നോക്കാം.
പ്രൊസസിംഗ് ഫീസ്
ഭവന വായ്പ അപേക്ഷ സമയത്ത് അടയ്‌ക്കേണ്ട ഒറ്റത്തവണ ചാർജാണ് പ്രോസസിംഗ് ഫീസ്. ഇത് റീഫണ്ട് ചെയ്യില്ല. സാധാരണയായി ഭവന വായ്പ തുകയുടെ 0.5 ശതമാനം മുതൽ 1 ശതമാനം വരെയാണ് പ്രൊസസിംഗ് ഫീസ് ഈടാക്കുക.

ലീഗൽ ചാർജ്
ഭവന വായ്പയ്ക്കായി ഈട് നൽകുന്ന വസ്തുവിന്റെ രേഖകളുടെ നിയമപരമായ സൂക്ഷ്മപരിശോധനയുടെ ചെലവാണ് ലീഗൽ ചാർജ് എന്ന പേരിൽ ഈടാക്കുന്നത്. ഈടായി നൽകുന്ന വസ്തു നിയമപരമായ ബാധ്യതകളിൽ നിന്ന് മുക്തമാണെന്ന് തെളിയിക്കുന്നതിനാണ് ഈ പരിശോധനകൾ നടത്തുന്നത്. അതിനാൽ തന്നെ ലീഗൽ ചാർജുകൾ വ്യത്യാസമായിരിക്കും. വസ്തുവിന്റെ നിയമപരമായ സാധുത പരിശോധിക്കാനെടുക്കുന്ന സങ്കീർണതയെ ആശ്രയിച്ചാണ് നിരക്ക് ഈടാക്കുക.
വാല്യുവേഷൻ ഫീ
ഈട് നൽകുന്ന വസ്തുവന്റെ വിപണി മൂല്യം നിർണയിക്കാൻ വസ്തുവിന്റെ മൂല്യനിർണയം നടത്തും. ഇതിനായാണ് മൂല്യനിർണയ ഫീസ് ഈടാക്കുന്നത്. ഈട് നൽകുന്ന വസ്‌തുവിന്റെ മൂല്യം ആവശ്യപ്പെടുന്ന വായ്പ തുകയുമായി പൊരുത്തപ്പെടുന്നുണ്ടെ എന്ന് ഉറപ്പാക്കാനാണ് ബാങ്ക് മൂല്യനിർണയം നടത്തുന്നത്.
സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷൻ ചാർജുകൾ
സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷൻ ചാർജുകൾ രാജ്യത്തെ ഓരോ സംസ്ഥാനങ്ങൾ അനുസരിച്ചും വ്യത്യാസപ്പെടും. രജിസ്ട്രേഷൻ നിരക്കുകൾ വസ്തുവിന്റെ മൂല്യത്തെ അടിസ്ഥാനമാക്കിയുള്ളതായതിനാൽ ഇത് ഓരോ വ്യക്തിക്കും വ്യത്യസ്ത നിരക്കിലാകും.
ഇൻഷുറൻസ് പ്രീമിയം
വായ്പയെടുക്കുന്ന വ്യക്തിക്കുണ്ടാക്കുന്ന അപകടങ്ങളിൽ നിന്നുള്ള പരിരക്ഷയ്ക്ക് ഭവന വായ്പ ഇൻഷുറൻസ് അല്ലെങ്കിൽ മോർട്ട്ഗേജ് പ്രൊട്ടക്ഷൻ ഇൻഷുറൻസ് പോലുള്ള ഇൻഷുറൻസ് എടുക്കാൻ ബാങ്കുകൾ ആവശ്യപ്പെടും. ഇവിടെ ഇൻഷൂറൻസ് പ്രീമിയം എന്നത് വായ്പകാരന് വരുന്ന അധിക ചെലവാണ്. വായ്പകാരൻ വായ്പ കാലവധിയിൽ മരണമടഞ്ഞാൽ വായ്പയെ ബാധിക്കാതിരിക്കാനാണ് ബാങ്ക് ഇൻഷൂറൻസ് എടുപ്പിക്കുന്നത്.
എത്ര രൂപ വായ്പ ലഭിക്കും
ബാങ്കുകൾ വായ്പ തുക അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് വ്യത്യസ്ത ഘടകങ്ങൾ പരിഗണിക്കും. അതിലൊന്നാണ് വസ്തുവിന്റെ മൂല്യം. ബാങ്കുകൾ വസ്തുവിന്റെ മൂല്യത്തിന്റെ 75 ശതമാനം മുതൽ 90 ശതമാനം വരെയാണ് വായ്പ അനുവദിക്കുന്നത്. ഇതിനെ ലോൺ ടു വാല്യു റേഷ്യോ എന്ന് വിളിക്കും. ബാക്കി വരുന്ന തുക ഡൗൺ പേയ്‌മെന്റായി വീട് വാങ്ങുന്നയാൾ ഫണ്ട് അടയ്ക്കണം.
തിരിച്ചടവ് ശേഷിയാണ് മറ്റൊരു ഘടകം. ഇത് നിർണയിക്കാൻ ബാങ്കുകൾ വരുമാനം വിലയിരുത്തും. ഉയർന്ന വരുമാനമുള്ളവർക്ക് വലിയ തുകയുടെ വായ്പ അംഗീകാരം ലഭിക്കും.
മൂന്നാമത്തെ ഘടകം ക്രെഡിറ്റ് സ്കോറാണ്. മികച്ച ക്രെഡിറ്റ് സ്കോർ സാമ്പത്തിക അച്ചടക്കത്തെ സൂചിപ്പിക്കുന്നതാണ്. ഇത് ഉയർന്ന വായ്പ തുക ലഭിക്കുന്നതിന് കാരണമാകും. സാധാരണയായി 750 ന് മുകളിൽ ക്രെഡിറ്റ് സ്കോറുള്ളവരുടെ അപേക്ഷകളാണ് ഇതിനായി പരിഗണിക്കുന്നത്. മികച്ച വായ്പയ്ക്ക് ജോലി സ്ഥിരതയും സ്ഥിരമായ വരുമാനവും സുപ്രധാനമാണ്. സ്ഥിരമായ തൊഴിൽ ചരിത്രമുള്ള വായ്പകാർക്കാർ ബാങ്കുകൾ പ്രഥമ പരിഗണന നൽകുന്നത്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
