റീട്ടെയില്‍ നിക്ഷേപകര്‍ മുതല്‍ ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികള്‍ക്കിടയില്‍ വരെ മികച്ച നിക്ഷേപ മാര്‍ഗമാണ് ഇന്ന് മ്യൂച്വല്‍ ഫണ്ട്. വ്യത്യസ്ത അസറ്റ് ക്ലാസുകളില്‍ നിക്ഷേപിക്കാന്‍ സാധിക്കുന്നതും മികച്ച വൈവിധ്യവത്കരണം സാധിക്കുന്നതിനാലും ദീര്‍ഘകാല നിക്ഷേപം ആഗ്രഹിക്കുന്നവര്‍ക്ക് സമ്പത്ത് സൃഷ്ടിക്കാന്‍ മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് സാധിക്കും.
മറ്റു ഇക്വിറ്റി നിക്ഷേപ രീതികളെ അപേക്ഷിച്ച് കുറഞ്ഞ റിസ്‌കിലുള്ള നിക്ഷേപം എന്നൊരു നേട്ടവും മ്യൂച്വല്‍ ഫണ്ടുകള്‍ക്കുണ്ട്. നിക്ഷേപകരുടെ പണം ഫണ്ട് മാനേജര്‍മാരാണ് കൈകാര്യം ചെയ്യുന്നത് എന്നതാണ് ഒരു ഗുണം. എസ്‌ഐപി വഴി നിക്ഷേപിക്കുകയാണെങ്കില്‍ ഇക്വിറ്റി മാര്‍ക്കറ്റിലെ ചാഞ്ചാട്ടങ്ങളെ ഗുണപരമായി ഉപയോഗിക്കാന്‍ എസ്‌ഐപി നിക്ഷേപകര്‍ക്ക് സാധിക്കും.
അതേസമയം, മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിച്ച് മികച്ചൊരു നേട്ടം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നവരാണെങ്കില്‍ നിക്ഷേപത്തിന് ഫണ്ട് ഹൗസുകള്‍ക്ക് നിശ്ചിത തുക ചെലവ് ഇനത്തില്‍ നല്‍കേണ്ടതുണ്ട്. മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിലെ ചെലവുകളെ പറ്റി വിശദമായി നോക്കാം.

ചെലവ് അനുപാതം
മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ അസറ്റ് മാനേജ്മെന്റ് കമ്പനികൾ വിവിധ ചെലവുകൾ വഹിക്കുന്നുണ്ട്. മാർക്കറ്റിംഗ്, പരസ്യം ചെയ്യൽ, ഫണ്ട് മാനേജ്മെന്റ്, അഡ്മിനിസ്ട്രേറ്റീവ് ചെലവുകൾ മുതലായവ ഫണ്ടുകൾക്കായി വരുന്ന ചെലവുകളാണ്. ഇത് നിക്ഷേപകരിൽ നിന്നാണ് കമ്പനികൾ ഈടാക്കുക. ഇതിനെ ചെലവ് അനുപാതം എന്ന പേരിലാണ് നിക്ഷേപരിൽ നിന്ന് ഈടാക്കുന്നത്.
റെഗുലേറ്ററി സംവിധാനമായ സെബി എല്ലാത്തരം മ്യൂച്വൽ ഫണ്ട് സ്കീമുകൾക്കും മൊത്തം ചെലവ് അനുപാതം പരിധി നിശ്ചയിച്ചിട്ടുണ്ട്. സ്കീമിന്റെ തരം, കൈകാര്യം ചെയ്യുന്ന ആസ്തികളുടെ അളവ് എന്നിവ അടിസ്ഥാനമാക്കി മൊത്ത ചെലവ് അനുപാതം 1 ശതമാനം മുതൽ 2.25 ശതമാനം വരെയാണ്.
ഇക്വിറ്റി സ്കീമുകളുടെ ചെലവ് അനുപാതം
ഒരു ഇക്വിറ്റി സ്കീമിന് കീഴിൽ 2.25 ശതമാനം വരെയാണ് ചെലവ് അനുപാതം. ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തി 500 കോടി രൂപ വരുമെങ്കൽ പരമാവധി 2.25 ശതമാനം മൊത്ത ചെലവ് അനുപാതം ഈടാക്കാം. 750 കോടി രൂപയുടെ ആസ്തി കൈകാര്യം ചെയ്യുന്ന ഫണ്ടുകൾക്ക് ഈടാക്കാവുന്ന ചെലവ് അനുപാതം 2 ശതമാനമാണ്. 1250 കോടി രൂപ ആസ്തി കൈകാര്യം ചെയ്യുന്ന ഫണ്ടിന് 1.75 ശതമാനവും 3000 കോടിക്ക് 1.60 ശതാനവും 5000 കോടിക്ക് 1.50 ശതമാനവുമാണ് ഈടാക്കുന്ന മൊത്ത ചെലവ് അനുപാതം.
ഇക്വിറ്റി ഇതര സ്കീമുകൾ
ഇക്വിറ്റി-ഓറിയന്റഡ് അല്ലാത്ത സ്കീമുകൾക്ക് ശതമാനം മുതൽ 0.80 ശതമാനം വരെയാണ് ചെലവ് അനുപാതം. ഇൻഡക്സ് ഫണ്ടുകൾ, എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ, ഫണ്ട് ഓഫ് ഫണ്ട്, ക്ലോസ് എൻഡ് & ഇന്റർവെൽ സ്കീമുകൾ എന്നിങ്ങനെയുള്ള മറ്റ് സ്കീം വിഭാഗങ്ങളിൽ 2.25 ശതമാനം മുതൽ 1 ശതമാനം വരെ ചെലവ് അനുപാതം നൽകണം.
മറ്റു ചെലവുകൾ
മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുമ്പോൾ നിക്ഷേപകൻ വഹിക്കേണ്ട ചെലവ് മൊത്ത ചെലവ് അനുപാതത്തിൽ ഒതുങ്ങുന്നില്ല. ബ്രോക്കറേജ്, ട്രാൻസാക്ഷൻ ചെലവുകൾ. കൂടാതെ, നിക്ഷേപത്തിനും അസറ്റ് മാനേജ്മെന്റ് കമ്പനികൾ ഈടാക്കുന്ന ഉപദേശക ഫീസിനും മുകളിൽ ചരക്ക് സേവന നികുതിയും ചുമത്തും.
ഇവയ്‌ക്കെല്ലാം പുറമെ, 10,000 രൂപയ്ക്കോ മുകളിലോ ഉള്ള നിക്ഷേപത്തിന് നിലവിലുള്ള നിക്ഷേപകരിൽ നിന്ന് 100 രൂപയുടെയും പുതിയ നിക്ഷേപകരിൽ നിന്ന് 150 രൂപയും കുറയ്ക്കാൻ അസറ്റ് മാനേജ്മെന്റ് കമ്പനികൾക്ക് സാധിക്കും.
ചെലവ് കുറയ്ക്കാൻ
മ്യൂച്വൽ ഫണ്ട് സ്കീമുകൾക് ഡയറക്ട്, റെഗുലർ പ്ലാനുകളുണ്ടാകും. ഡയറക്ട് പ്ലാനുമായി താരതമ്യം ചെയ്യുമ്പോള്‍ റെഗുലര്‍ പ്ലാനില്‍ ഉയര്‍ന്ന ചെലവ് അനുപാതമാണ് ഈടാക്കുന്നത്. റെഗുലര്‍ പ്ലാനില്‍ ഇടനിലക്കാർ വഴി വാങ്ങുമ്പോഴുണ്ടാകുന്ന കമ്മീഷന്‍ കൂടി ചെലവ് അനുപാതത്തിൽ കണക്കാക്കും. റെഗുലർ പ്ലാനിലും ഡയറക്ട് പ്ലാനിലും മ്യൂച്വല്‍ ഫണ്ട് സ്‌കീമിന്റെ പോര്‍ട്ട്‌ഫോളിയോ തുല്യമായിരിക്കും.
വരുമാനത്തെ എങ്ങനെ ബാധിക്കും
ദീര്‍ഘകാലത്തേക്ക് നിക്ഷേപം കൊണ്ടു പോകുമ്പോള്‍ ചെലവ് അനുപാതം വലിയ രീതിയില്‍ നിക്ഷേപത്തെ ബാധിക്കും. ഉദാഹരണത്തിന്, 14 ശതമാനം ആദായമുള്ള രണ്ട് ഫണ്ടുകളിൽ ഒന്നിന് 1 ശതമാനം ചെലവും മറ്റൊന്നിന് 2 ശതമാനം ചെലവും ഈടാക്കിയാൽ മൊത്തം വരുമാനം യഥാക്രമം 13 ശതമാനവും 12 ശതമാനവുമായിരിക്കും.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications