ആധാര്‍, പാന്‍ രേഖകളില്ലാതെ എത്ര പവൻ സ്വർണം വാങ്ങാം; വിവാഹ ആവശ്യത്തിന് സ്വർണം വാങ്ങുന്നവർ ശ്രദ്ധിക്കുക

സ്വർണം വാങ്ങാൻ ഭൂരിഭാ​ഗം പേരും സ്വീകരിക്കുന്ന മാർ​ഗം പണമിടപാടാണ്. 2000 രൂപ നോട്ടുകൾ പിൻവലിച്ചിക്കും എന്ന തീരുമാനത്തിന് പിന്നാലെ കൂടുതൽ പേർ സ്വർണം വാങ്ങാൻ പണമിടപാട് നടത്തുന്നതായാണ് വാർത്തകൾ. എന്നാൽ പണമിടപാട് നടത്തി സ്വർണം വാങ്ങുമ്പോൾ ആധാർ, പാൻ തുടങ്ങിയ കെവൈസി രേഖകൾ നൽകാതെ എത്ര രൂപ വരെ സ്വർണം വാങ്ങാൻ സാധിക്കും എന്നറിയേണ്ടതമുണ്ട്. വലിയ അളവിൽ സ്വർണം വാങ്ങുന്ന വിവാഹ ആവശ്യക്കാരാണ് ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ വരുത്തേണ്ടത്.

പിഎംഎൽഎ പരിധിയിൽ

പണമിടപാട് വഴി സ്വർണം വാങ്ങുന്നതിന് 2002ലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (പിഎംഎൽഎ) പ്രകാരം കർശന നിയന്ത്രണങ്ങളുണ്ട്. 2020 ഡിസംബർ 28 മുതലാണ് രത്ന, ആഭരണ മേഖലയെ പിഎംഎൽഎ നിയമത്തിൻെറ പരിധിയിൽ ഉൾപ്പെടുത്തുന്നത്. കെ‌വൈ‌സി മാനദണ്ഡങ്ങൾ പാലിക്കുന്നത് നിർബന്ധമാക്കുന്ന നിയമത്തിന് കീഴിൽ ജുവലറി വ്യവസായത്തെ റിപ്പോർട്ടിംഗ് എന്റിറ്റികളായി നിയമിച്ചിരിക്കുന്നു.

ഒരു നിശ്ചിത പരിധി കവിയുന്ന പണമിടപാട് വഴി സ്വർണം വാങ്ങുന്നവരുടെ പാൻ അല്ലെങ്കിൽ ആധാർ വിശദാംശങ്ങൾ ജുവലറികൾ ആവശ്യപ്പെടേണ്ടതുണ്ട്. കൂടാതെ, 10 ലക്ഷം രൂപയ്ക്ക് തുല്യമാമോ അതിൽ കൂടുതലോ മൂല്യമുള്ള പണമിടപാടുകൾ നടക്കുമ്പോൾ സർക്കാരിനെ അറിയിക്കാനും ജുവലറികൾ ബാധ്യസ്ഥരാണ്. 

ആധാര്‍, പാന്‍ രേഖകളില്ലാതെ എത്ര പവൻ സ്വർണം വാങ്ങാം; വിവാഹത്തിന് സ്വർണം വാങ്ങുന്നവർ ശ്രദ്ധിക്കുക

എത്ര രൂപ ദിവസം ഉപയോ​ഗിക്കാം

1961-ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 269എസ്‍ടി പ്രകാരം ദിവസത്തിൽ ഒരു വ്യക്തി 2 ലക്ഷം രൂപയിൽ കൂടുതലുള്ള പണമിടപാടുകൾക്ക് നിരോധനമുണ്ട്. ഒറ്റ ദിവസം കൊണ്ട് 2 ലക്ഷം രൂപയിൽ കൂടുതൽ പണം നൽകി സ്വർണാഭരണങ്ങൾ വാങ്ങിയാൽ ആദായനികുതി നിയമലംഘനമാകും.

ദിവസം 2 ലക്ഷം രൂപയിൽ കൂടുതൽ തുക കറൻസി ഇടപാട് നടത്തുമ്പോൾ, പണം സ്വീകരിക്കുന്നയാൾ ആദായനികുതി നിയമത്തിലെ സെക്ഷൻ 271 ഡി പ്രകാരം പണമായി ഇടപാട് നടത്തിയ തുക പിഴ അടയ്‌ക്കേണ്ടി വരും. ഇതിനാൽ ജുവലറികൾ പാൻ, ആധാർ രേഖകളില്ലാതെ 2 ലക്ഷത്തിൽ കൂടുതൽ തുക കറൻസിയായി സ്വീകരിക്കില്ല. 

പാൻ നിർബന്ധം

1961-ലെ ആദായനികുതി ചട്ടങ്ങളിലെ റൂൾ 114ബി പ്രകാരം 2 ലക്ഷം രൂപയ്ക്കും അതിന് മുകളിലും മൂല്യമുള്ള ഇടപാടുകളിലൂടെ സ്വർണം വാങ്ങുമ്പോൾ പാൻ വിവരങ്ങൾ നൽകേണ്ടത് നിർബന്ധമാണ്. കെ‌വൈ‌സി പാലിക്കുകയാണെങ്കിൽ ഉയർന്ന മൂല്യമുള്ള പണമിടപാടുകളിൽ ഏർപ്പെടാൻ പി‌എം‌എൽ‌എ നിയമം അനുവദിക്കുന്നുണ്ട്. ഒരു വ്യക്തി 2 ലക്ഷം രൂപയോ അതിൽ കൂടുതലോ ഉള്ള സ്വർണഭരണങ്ങൾ വാങ്ങുകയാണെങ്കിൽ പണമിടപാട് ഇലക്ട്രോണിക് രീതിയിലാണെങ്കിലും പാൻ അല്ലെങ്കിൽ ആധാർ വിശദാംശങ്ങൾ നൽകേണ്ടതുണ്ട്.

എന്നിരുന്നാലും ആദായനികുതി നിയമത്തിലെ സെക്ഷൻ 269എസ്ടി പ്രകാരം വ്യക്തികൾ 2 ലക്ഷം രൂപയിൽ കൂടുതലുള്ള പണമിടപാടുകൾ നടത്തുന്നതിന് വിലക്കുണ്ട്. പണമായാലും ഇലക്ട്രോണിക് ആയാലും ഇടപാട് 2 ലക്ഷം രൂപയിൽ താഴെയാണെങ്കിൽ കെവൈസി പാലിക്കേണ്ട ആവശ്യമില്ല. 

എത്ര പവൻ വാങ്ങാം

കേരളത്തിൽ സ്വര്‍ണ വില കുറയുകയാണ്. സർവകാല റെക്കോർഡിലേക്ക് സ്വർണ വില എത്തിയ മാസമായിരുന്നു മേയ്. 45,760 രൂപയിലേക്ക് കുതിച്ച സ്വർണ വില താഴേക്ക് ഇറങ്ങി തുടങ്ങി. മേയ് 28 ന് 44,440 രൂപയാണ് ഒരു പവൻ 22 കാരറ്റിന്റെ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്.

പണിക്കൂലിയടക്കം കണക്കാക്കുമ്പോൾ ജുവലറിയിൽ നിന്ന് 1 പവൻ സ്വർണാഭരണം വാങ്ങുമ്പോൾ 50,000 രൂപ വില വരും, ഈ അവസരത്തിൽ 2 ലക്ഷം രൂപയ്ക്ക് 4 പവന്‍ സ്വര്‍ണമാണ് ആധാര്‍ രേഖകളില്ലാതെ വാങ്ങാന്‍ സാധിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X