ഇന്ത്യക്കാരുടെ സ്വര്‍ണം വാങ്ങൽ ലോകത്ത് തന്നെ പാട്ടാണ്. 2022 ലെ കണക്ക് നോക്കിയാല്‍ മൂന്നാം പാദത്തില്‍ ഇന്ത്യ വാങ്ങിയ സ്വര്‍ണത്തിന്റെ അളവ് 191.7 ടണ്ണാണ്. 85,010 കോടി രൂപയുടെ സ്വർണമാണിത്. വര്‍ഷന്തോറും ഇന്ത്യയിലെ സ്വര്‍ണ ആവശ്യകത കൂടി വരികയാണ്.
2021 ൽ 168 ടണ്‍ വാങ്ങിയിടത്താണ് 2022-ൽ 191.7 ഗ്രാമിലേക്ക് എത്തുന്നത്. ഇത്ര വലിയ അളവ് സ്വര്‍ണം ഇന്ത്യക്കാർ വാങ്ങുന്നുണ്ടെങ്കിലും എത്ര അളവിൽ ഇന്ത്യയിൽ സ്വർണം സൂക്ഷിക്കാൻ പറ്റും എന്നത് ശ്രദ്ധിക്കേണ്ടതും അറിയേണ്ടതുമായ കാര്യമാണ്. ഇവ വിശദമായി നോക്കാം.
എത്ര സ്വർണം സൂക്ഷിക്കാം
എത്ര സ്വര്‍ണം വീട്ടില്‍ സക്ഷിക്കാം എന്നത് സംബന്ധിച്ച് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (CBDT) നിര്‍ദ്ദേശമുണ്ട്. ടെക്‌നിക്കലി ഇന്ത്യയില്‍ സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിക്കുന്നതിന് പരിധിയില്ല. എന്നാൽ രേഖകളില്ലാതെ സൂക്ഷിക്കാവുന്ന സ്വർണത്തിന് അളവുണ്ട്. ഇത് പുരുഷനും സ്ത്രീക്കും അവിവാഹിതയായ സ്ത്രീക്കും വ്യത്യസ്ത അളവിലാണ് അനുവദിച്ചിട്ടുള്ളത്. ഈ പരിധി കടന്നാല്‍ മാത്രമെ നിയമ നടപടികൾ പാടുള്ളൂ എന്നാണ് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് പറയുന്നത്.
സ്വർണത്തിന്റെ പരിധി
1994 ലെ ആദായ നികുതി നോട്ടിഫിക്കേഷന്‍ പ്രകാരം, വിവാഹിതയായ സ്ത്രീക്ക് 500 ഗ്രാമാണ് വീട്ടിൽ രേഖകളില്ലാതെ സൂക്ഷിക്കാവുന്ന സ്വർണത്തിന്റെ നിയമപരമായ പരിധി. അവിവാഹതയ്ക്ക് 250 ഗ്രാം സ്വർണവും പുരുഷന് 100 ഗ്രാം സ്വർണവും രേഖകളില്ലാതെ സൂക്ഷിക്കാം. ഈ പരിധി വരെ സ്വര്‍ണം സൂക്ഷിക്കാന്‍ യാതൊരു രേഖയും ആവശ്യമില്ല.
ആവശ്യമായ വരുമാന സ്രോതസ് തെളിയിക്കാനാവാതെ ഈ പരിധിക്കപ്പുറം സൂക്ഷിക്കുന്ന സ്വർണം കണ്ടുകെട്ടലിന് വിധേയമാവും. സ്വര്‍ണ നാണയങ്ങളോ സ്വർണ കട്ടികളോ ആണെങ്കിൽ ഇവ സൂക്ഷിക്കുന്നതിന് രേഖകളൊന്നുമില്ലെങ്കിൽ നിര്‍ദ്ദിഷ്ട പരിധിക്കുള്ളിലാണെങ്കിലും പിടിച്ചെടുക്കാം.
റിട്ടേണണിൽ സൂചിപ്പിക്കണം
ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്ന വ്യക്തിയാണെങ്കിൽ കൈവശം വെച്ചിരിക്കുന്ന സ്വര്‍ണത്തിന്റെ അളവ് ആദായ നികുതി റിട്ടേണിൽ വിശദമാക്കുകയും ഇതിന്റെ സ്രോതസും വിശദമാക്കുകയും വേണം. ഇല്ലാത്ത പക്ഷം സ്വര്‍ണം പിടിച്ചെടുക്കാനും റിപ്പോർട്ട് ചെയ്യാത്ത വരുമാനത്തിന് പിഴ ഈടാക്കാനും ആദായ നികുതി അസസ്മെന്റ് ഉദ്യോഗസ്ഥന് സാധിക്കും. സ്വർണം സൂക്ഷിക്കാനുള്ള സാമ്പത്തിക ഉറവിടം വ്യക്തമാക്കാനായാൽ പരിധിയില്ലാതെ സ്വർണം വീട്ടിൽ വെയ്ക്കുന്നതിന് നിയമ തടസങ്ങളില്ല.
ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ ഉപയോഗിക്കുന്ന പ്രൂഫ് ഓഫ് ഇന്‍വെസ്റ്റ്മെന്റ് വഴി നിക്ഷേപത്തിന്റെ ഉറവിടം വ്യക്തമാക്കാം. ടാക്സ് ഇന്‍വോയ്സുകള്‍, സമ്മാനമായി ലഭിച്ചതുമായ സ്വര്‍ണത്തിന്റെ കാര്യത്തില്‍ ഉപഹാരം നല്‍കിയതിനുള്ള ഗിഫ്റ്റ് ഡീഡ്, സ്വര്‍ണം സ്വന്തമാക്കിയപ്പോഴുള്ള റെസീപ്റ്റുകള്‍ എന്നിവ ഉപയോഗിക്കാം. പാരമ്പര്യമായി ലഭിച്ച സ്വര്‍ണമാണെങ്കില്‍ വസ്തു ഭാഗം വെച്ചതിന്റെ രേഖകളോ വില്‍പത്രമോ സമര്‍പ്പിക്കാം. അതായത് സ്വര്‍ണം പരിധിയില്‍ കൂടുതല്‍ വീട്ടില്‍ സൂക്ഷിക്കുന്ന വ്യക്തി അവ സ്വന്തമാക്കാന്‍ ഉപയോഗിച്ച വരുമാന സ്രോതസ് വ്യക്തമാക്കേണ്ടതുണ്ട്.
സ്വർണം വീട്ടിൽ സൂക്ഷിക്കുന്നത് സുരക്ഷിതമോ
സ്വർണാഭരണങ്ങൾ വീട്ടിൽ സൂക്ഷിക്കുന്നതിന് വലിയ അപകട സാധ്യതയുണ്ട്. മോഷണ സാധ്യത തന്നെയാണ് ഏറ്റവും ശ്രദ്ധിക്കേണ്ടത്. നിരന്തരം ഉപയോഗിക്കുന്ന സ്വർണാഭരണം മാത്രം വീട്ടിൽ സൂക്ഷിക്കുകയും അധികമായുള്ളവ ബാങ്ക് ലോക്കറിലേക്ക് മാറ്റാവുന്നതുമാണ്. നിക്ഷേപമായി സ്വർണത്തെ കണക്കാക്കുന്നവർ ഭൗതിക സ്വർണം വാങ്ങുന്നതിന് പകരം ഗോൾഡ് ഇടിഎഫുകളോ സോവറിൻ ഗോൾഡ് ബോണ്ടുകളോ തിരഞ്ഞെടുക്കാം. സോവറിൻ ഗോൾഡ് ബോണ്ട് സ്കീമിന്റെ നാലാം സീരിസിൽ നിക്ഷേപിക്കാനുള്ള സമയം മാർച്ച് 5 മുതൽ 10 വരെയാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
