സുരക്ഷയും കൃത്യമായ വരുമാനവും ഉറപ്പു വരുത്താന്‍ സാധിക്കുമെന്നതിനാല്‍ സ്ഥിര നിക്ഷേപം റിസ്‌കെടുക്കാന്‍ താല്പര്യമില്ലാത്ത നിക്ഷേപകര്‍ക്കിടയില്‍ ജനപ്രീയമാണ്. വിരമിക്കൽ കാലത്തിന് ശേഷം മുതിർന്ന പൗരന്മാർക്ക് സമ്പാദ്യം സുരക്ഷിതമായി വിന്യസിക്കാൻ സ്ഥിര നിക്ഷേപം തന്നെയാണ് മികച്ച മാർഗം. മാർക്കറ്റിന്റെ ചാഞ്ചാട്ടങ്ങളില്ലാത്തതിനാൽ നിക്ഷേപിക്കുന്ന തുകയ്ക്കൊപ്പം പലിശ വരുമാനവും ചേർന്നുള്ള സംഖ്യ ലഭിക്കുമെന്നതാണ് സ്ഥിര നിക്ഷേപങ്ങളുടെ നേട്ടം.
ഓരോരുത്തരുടെയും സാമ്പത്തിക ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി വ്യത്യസ്ത കാലയളവുകള്‍ നിക്ഷേപകര്‍ക്ക് തിരഞ്ഞെടുക്കാന്‍ സാധിക്കും. കുറഞ്ഞത് 7 ദിവസം മുതല്‍ പരമാവധി 10 വര്‍ഷത്തേക്ക് ബാങ്കുകള്‍ നിക്ഷേപം സ്വീകരിക്കും. തിരഞ്ഞെടുക്കുന്ന കാലാവധിക്ക് അനുസരിച്ചാണ് സ്ഥിക നിക്ഷേപത്തില്‍ പലിശ ലഭിക്കുന്നത്. തിരഞ്ഞെടുക്കുന്ന നിക്ഷേപ രീതി അനുസരിച്ചും പലിശ നിരക്ക് വ്യത്യാസപ്പെടും. കോളബിള്‍, നോണ്‍ കോളബിള്‍ സ്ഥിര നിക്ഷേപങ്ങള്‍ക്ക് വ്യത്യസ്ത നിരക്കായിരിക്കും ബാങ്ക് നല്‍കുന്നത്.
മുതിര്‍ന്ന പൗരന്മാര്‍ക്ക് സാധാരണയായി 0.50 ശതമാനം വരെ പലിശ നിരക്ക് നല്‍കാറുണ്ട്. പലിശ സ്വീകരിക്കുന്നതിന് നിക്ഷേപകര്‍ക്ക് ക്യുമുലേറ്റീവ്, നോണ്‍ ക്യുമുലേറ്റീവ് രീതികള്‍ സ്വീകരിക്കാം. ഇന്ന് വിപണിയിൽ 2 വർഷത്തെ സ്ഥിര നിക്ഷേപത്തിന് ഏറ്റവും മികച്ച പലിശ നൽകുന്ന ബാങ്കുകളും അവയിൽ നിന്ന് ലഭിക്കുന്ന പലിശ വരുമാനവും താരതമ്യം ചെയ്യുകയാണ് ചുവടെ.
ഉയർന്ന പലിശ എവിടെ ലഭിക്കും
2 വര്‍ഷത്തേക്ക് ഉയര്‍ന്ന പലിശ നല്‍കുന്നത് സ്വകാര്യ ബാങ്കുകളാണ്. ബാങ്കുകൾ സാധാരണ നിക്ഷേപകർക്ക് നൽകുന്ന പലിശ നിരക്കാണ് ഇവിടെ സൂചിപ്പിക്കുന്നത്. മുതിർന്ന പൗരന്മാർക്ക് 0.50 ശതമാനം അധിക നിരക്ക് ലഭിക്കും. മുംബൈ ആസ്ഥാനമായുള്ള ഡിസിബി ബാങ്ക് 2 വർഷത്തേക്ക് 7.85 ശതമാനം പലിശ ബാങ്ക് നല്‍കുന്നുണ്ട്. 1 ലക്ഷം നിക്ഷേപിക്കുന്നൊരാള്‍ക്ക് 2 വര്‍ഷത്തിന് ശേഷം 1,16,821 രൂപ ലഭിക്കും.
ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് എന്നിവ 7.50 ശതമാനം പലിശ നല്‍കുന്നുണ്ട്. ഈ ബാങ്കുകളില്‍ 1 ലക്ഷം രൂപ എഫ്ഡിയിട്ടാല്‍ 1,16,022 രൂപ ലഭിക്കും.
മുൻനിര സ്വകാര്യ ബാങ്കായ ആക്‌സിസ് ബാങ്കില്‍ 2 വര്‍ഷത്തേക്ക് 7.26 ശതമാനം പലിശയാണ് നല്‍കുന്നത്. ഇതുപ്രകാരം 1 ലക്ഷത്തിന്റെ സ്ഥിര നിക്ഷേപത്തില്‍ നിന്നുള്ള പലിശ വരുമാനം 15,476 രൂപയാണ്. കാലാവധിയിൽ 1,15,476 രൂപ ലഭിക്കും.
ബന്‍ബന്‍ ബാങ്ക്, സിറ്റി യൂണിയൻ ബങ്ക് എന്നിവ 7.25 ശതമാനം പലിശ 2 വർഷത്തെ സ്ഥിര നിക്ഷേപത്തിന് നൽകുന്നു. 1 ലക്ഷം രൂപ സ്ഥിര നിക്ഷേപമിട്ടാൽ 2 വര്‍ഷത്തിന് ശേഷം 1,15,454 രൂപയായി നിക്ഷേപം പിൻവലിക്കാം.
നികുതി
സ്ഥിര നിക്ഷേപത്തിൽ നിന്ന് ലഭിക്കുന്ന പലിശ വരുമാനം പൂർണമായും നികുതി വിധേയമാണ്. മൊത്തം വരുമാനത്തിനൊപ്പം ചേർത്ത് നികുതി നൽകേണ്ടി വരും. നിലവിലെ നിയമ പ്രകാരം സ്ഥിര നിക്ഷേപത്തിൽ നിന്നുള്ള പലിശ വരുമാനം സാമ്പത്തിക വർഷത്തിൽ 40,000 രൂപയിൽ കൂടുതലായാൽ സ്രോതസിൽ നിന്നുള്ള നികുതി ബാങ്ക് ഈടാക്കും. മുതിർന്ന പൗരന്മാർക്ക് 50,000 രൂപയാണ് പരിധി.
നികുതി അടയ്ക്കേണ്ട വരുമാനം ഇല്ലാത്തവരാണെങ്കിൽ സ്രോതസിൽ നിന്നുള്ള നികുതി ഈടാക്കുന്നത് ഒഴിവാക്കാൻ ബാങ്കിൽ അക്കൗണ്ടെടുക്കുന്ന സമയത്ത് 15ജി, 15എച്ച് ഫോം സമർപ്പിച്ചാൽ മതിയാകും. മുതിർന്ന പൗരന്മാരാണെങ്കിൽ 15എച്ച് ഫോമും 60 വയസിന് താഴെ പ്രായമുള്ളവരാണെങ്കിൽ 15ജി ഫോമും നൽകണം.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications