റിസ്കെടുക്കാൻ താൽപര്യപ്പെടാത്ത നിക്ഷേപകർ സുരക്ഷിത താവളമായി ഇന്നും കണക്കാക്കുന്നത് സ്ഥിര നിക്ഷേപങ്ങളാണ്. ഇതിൽ മുതിർന്ന പൗരന്മാരാണ് നിക്ഷേപകരെങ്കിൽ ബാങ്കുകൾ സാധാരണയായി 0.50 ശതമാനം ഉയർന്ന പലിശ നൽകാറുണ്ട്. സ്ഥിര നിക്ഷേപങ്ങളിൽ ഉയർന്ന പലിശ നിരക്ക് നേടാൻ ആഗ്രഹിക്കുന്നവർ മാതാപിതാക്കളുടെ പേരിൽ നിക്ഷേപിച്ച് നേട്ടമുണ്ടാക്കാറുണ്ട്.
നിക്ഷേപിക്കുന്നത് മുതിർന്ന പൗരന്മാരുടെ പണമാണെങ്കിൽ പലരും മുൻനിര ബാങ്കുകളുടെ സുരക്ഷിതത്വം തേടാറുണ്ട്. ഭേദപ്പെട്ട പലിശയ്ക്കൊപ്പം ബാങ്കുകൾ നൽകുന്ന ഉയർന്ന സുരക്ഷിതത്വം കൂടിയാണ് ഇവിടെ പരിഗണിക്കപ്പെടുന്നത്. മുതിർന്ന പൗരന്മാർക്കായി നിക്ഷേപിക്കുമ്പോൾ രാജ്യത്തെ മുൻനിര ബാങ്കുകൾ എത്രത്തോളം ഉയർന്ന നിരക്ക് നൽകുന്നു എന്ന് നോക്കാം.

എച്ച്ഡിഎഫ്സി ബാങ്ക്
എച്ച്‌ഡിഎഫ്‌സി ബാങ്ക് മുതിർന്ന പൗരന്മാർക്ക് ഒരു വർഷം മുതൽ 15 മാസം വരെയുള്ള നിക്ഷേപങ്ങളിൽ 7.10 ശതമാനം പലിശ നൽകുന്നുണ്ട്. 15 മുതൽ 18 മാസം വരെയുള്ള എഫ്ഡികളുടെ പലിശ നിരക്ക് 7.60 ശതമാനമായി ഉയരും. 18 മാസം മുതൽ 2 വർഷം 11 മാസം വരെ കാലാവധിയുള്ള നിക്ഷേപത്തിന്റെ പലിശ നിരക്ക് 7.5 ശതമാനമാണ്.
ദീർഘകാലത്തേക്കാണ് എച്ച്ഡിഎഫ്സി ബാങ്ക് ഉയർന്ന പലിശ നൽകുന്നത്. 5-10 വർഷത്തെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് ഏറ്റവും ഉയർന്ന നിരക്കായി 7.75 ശതമാനം പലിശ ലഭിക്കും. 4 വർഷം 7 മാസം മുതൽ 55 മാസം വരെയുള്ള കാലയളവിൽ 7.7 ശതമാനം പലിശ നേടാം.
ഐസിഐസിഐ ബാങ്ക്
ഐസിഐസിഐ ബാങ്കിൽ വിവിധ കാലാവധിയിൽ 7 ശതമാനം മുതൽ 7.25 ശതമാനം വരെയാണ് മുതിർന്ന പൗരന്മാർക്ക് ലഭിക്കുന്ന ഉയർന്ന പലിശ. ഒരു വർഷം മുതൽ 15 മാസം വരെ 7.25 ശതമാനം പലിശ ലഭിക്കും. 15 മാസം മുതൽ 2 വർഷം വരെയുള്ള കാലാവധിക്ക് 7.05 ശതമാനമാണ് പലിശ. ദീർഘകാല നിക്ഷേപങ്ങൾക്ക് 7 ശതമാനമാണ് പലിശ.
എസ്ബിഐ
എസ്ബിഐ മുതിർന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപത്തിന് 7.30 ശതമാനം മുതൽ 7.50 ശതമാനം വരെ പലിശ നൽകുന്നുണ്ട്. ഒരു വർഷം മുതൽ രണ്ട് വർഷം വരെ 7.30 ശതമാനമാണ് പലിശ. 2-3 വർഷത്തേക്ക് 7.5 ശതമാനമാണ് പലിശ നിരക്ക്. 3 മുതൽ 5 വർഷത്തേക്കുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 7.25 ശതമാനമാണ് പലിശ നിരക്ക്.
5 വർഷത്തിൽ കൂടുതൽ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 7.5 ശതമാനം പലിശ ലഭിക്കും. 400 ദിവസം കാലാവധിയുള്ള അമൃത് കലാഷ് പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയിൽ മുതിർന്ന പൗരന്മാർക്ക് 7.6 ശതമാനം പലിശ നേടാം. പദ്ധതിയുടെ അവസാന തീയതി മാർച്ച് 31 ആണ്.
ബാങ്ക് ഓഫ് ബറോഡ
7.35 ശതമാനം മുതൽ 7.75 ശതമാനം വരെ പലിശ നിരക്കിലാണ് ബാങ്ക് ഓഫ് ബറോഡ മുതിർന്ന പൗരന്മാർക്ക് സ്ഥിര നിക്ഷേപം ഓഫർ ചെയ്യുന്നത്. ഒന്ന് മുതൽ രണ്ട് വർഷം വരെ മുതിർന്ന പൗരന്മാർക്ക് ബാങ്ക് 7.35 ശതമാനം പലിശയും കാലാവധി 2 മുതൽ 3 വർഷത്തേക്ക് 7.75 ശതമാനവുമാണ് പലിശ നിരക്ക്.
399 ദിവസത്തേക്കുള്ള ബറോഡ തിരംഗ പ്ലസ് ഡെപ്പോസിറ്റ് സ്കീം എന്ന പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയിൽ നിന്ന് മുതിർന്ന പൗരന്മാർക്ക് 7.65 ശതമാനം പലിശ ലഭിക്കുന്നുണ്ട്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

മുതിർന്ന പൗരന്മാർ ശ്രദ്ധിക്കുക: എഫ്.ഡി പലിശനിരക്കിൽ മാറ്റം; ഉയർന്ന വരുമാനം നേടാൻ ഈ വഴികൾ നോക്കൂ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
