ചിട്ടി ഒരു പണ സമാഹരണ മാർഗമായതിനാൽ കാലാവധിയോളം കാത്തിരിക്കുന്നത് ചിട്ടിയിൽ ലാഭകരമാകില്ല. സ്വന്തം ആവശ്യത്തിന് ഉതകുന്ന ഘചട്ടത്തിൽ ചിട്ടി വിളിച്ചെടുക്കുകയാണ് ചിട്ടിയിൽ ആവശ്യം. ഇതിനാൽ എന്ത് ആവശ്യത്തിനായാണോ ചിട്ടി ചേരുന്നത്, ആ ആവശ്യം നടക്കുന്നതിന് വേണ്ട തുകയുടെ ചിട്ടിയിൽ ചേരുക എന്നതും ആവശ്യമായ തുകയ്ക്ക് വിളിച്ചെടുക്കുക എന്നതും പ്രധാനമാണ്. നിക്ഷേപത്തിലേക്ക് മാറ്റി ലാഭമെടുക്കാനാണ് ലക്ഷ്യമെങ്കിൽ ആ തുക മുൻകൂട്ടി കണ്ട് വിളിച്ചെടുക്കണം.
ഇതിനാൽ ചിട്ടിയിൽ ലേലം വിളിച്ചെടുക്കുന്നതിന് വലിയ പ്രധാന്യമുണ്ട്. ഓരോ ചിട്ടിയിലും കെഎസ്എഫ്ഇ നിശ്ചയിക്കുന്ന നിശ്ചിത പരിധി വരെ മാത്രമാണ് ചിട്ടി ലേലം വിളിക്കാൻ സാധിക്കുക. ഇതിനേയാണ് ചിട്ടിയിലെ പരമാവധി ലേല കിഴിവ് (മിനിമം) എന്നു പറയുന്നത്. റെഹുലർ ചിട്ടിയിലും മൾട്ടി ഡിവിഷൻ ചിട്ടിയിലും പരമാവധി ലേല കിഴിവ് വ്യത്യാസപ്പെട്ടിരിക്കും. ചിട്ടിയിൽ നേരിട്ട് പങ്കെടുക്കുകയോ പ്രോക്സി മുഖാന്തരം ചിട്ടി വിളിച്ചെടുക്കാനോ സാധിക്കും. ചിട്ടി ലേലവുമായി ബന്ധപ്പെട്ട ഈ വിവരങ്ങൾ ചുവടെ വിശദമാക്കാം.
റെഗുലർ ചിട്ടി
റെഗുലർ ചിട്ടികളിൽ പരമാവധി ലേല കിഴിവ് 30 ശതമാനമാണ്. അതായത് ചിട്ടി തുകയുടെ 30 ശതമാനം വരെ താഴ്ത്തി ചിട്ടി വിളിച്ചെടുക്കാം. ഫോർമാൻസ് കമ്മീഷൻ മുതലാണ് ചിട്ടി ലേലം ആരംഭിക്കുക. ഉദാഹരണമായി 25,000 രൂപ മാസ അടവുള്ള 40 മാസ കാലാവധിയുള്ള 1 ലക്ഷത്തിന്റെ ചിട്ടി പരിശോധിക്കാം. ഇവിടെ ഫോർമാൻസ് കമ്മീഷനായ 50,000 രൂപ തൊട്ട് ലേലം തുടങ്ങും.
30 ശതമാനമായ 3,00,000 രൂപ വരെ ചിട്ടി ലേലം വിളിക്കാം. ഒന്നില്‍ കൂടുതല്‍ പേർ 30 ശതമാനത്തിൽ ലേലം വിളിക്കാനുണ്ടെങ്കിൽ നറുക്കിട്ട് ഒരാള്‍ക്ക് നല്‍കുന്നതാണ് ചിട്ടിയുടെ രീതി.
മൾട്ടി ഡിവിഷൻ ചിട്ടി
മള്‍ട്ടി ഡിവിഷൻ ചിട്ടിയിൽ വ്യത്യസ്ത കാലാവധിയിൽ പരമാവധി ലേല കിഴിവ് വ്യത്യാസപ്പെടും. 50 മാസം കാലാവധിയുള്ള മൾട്ടി ഡിവിഷൻ ചിട്ടിയിൽ 30 ശതമാനം വരെ താഴ്ത്തി വിളിക്കാൻ സാധിക്കും. 50 മാസം മുതൽ 100 മാസം വരെ കാലാവധിയുള്ള ചിട്ടിയിൽ 35 ശതമാനവും 120 മാസ കാലാവധിയുള്ള മൾട്ടി ഡിവിഷൻ ചിട്ടിയിൽ 40 ശതമാനവുമാണ് പരമാവധി ലേല കിഴിവ്.
മൾട്ടി ഡിവിഷൻ ചിട്ടികളാകുമ്പോൾ മാസത്തിൽ 4 പേർക്ക് ചിട്ടി ലഭിക്കും. ഒരാൾക്ക് നറുക്കിലൂടെയും മൂന്ന് പേർക്ക് ലേലത്തിലൂടെയും ചിട്ടി ലഭിക്കും.
പ്രോക്സി
നേരിട്ട് ശാഖയിൽ ചെന്നോ പ്രോക്സി വഴിയോ ചിട്ടി വിളിക്കാൻ സാധിക്കും. ലേലം വിളിക്കാൻ മറ്റൊരാളെ പ്രോക്സിയായി ചുമതലപ്പെടുത്തുകയോ ചിട്ടി വിളിച്ചെടുക്കേണ്ട തുക കാണിച്ച് ശാഖ മാനേജർക്ക് പ്രോക്സി നൽകുകയോ ചെയ്യാം. ആവശ്യമുള്ള തുകയ്ക്ക് പ്രോക്സി നൽകിയാൽ ചിട്ടി വിളിക്കാൻ ആളില്ലാത്ത സാഹചര്യത്തിൽ ചിട്ടി ലഭിക്കും. സ്ഥിര നിക്ഷേപമിടാൻ ചിട്ടിയിൽ ചേരുന്നവർക്ക് ആവശ്യമായ തുക പ്രോക്സി നൽകിയിടുന്നത് ഗുണകരമാകും.
പരമാവധി കിഴിവിൽ ചിട്ടി വിളിക്കേണ്ടത് ആരൊക്കെ
ചിട്ടി മിനിമത്തിൽ വിളിച്ചെടുക്കുന്നത് അത്യാവശ്യക്കാർക്കാണ് ഉപകാരപ്പെടുക. പരമാവധി കിഴിവിൽ വിളിച്ചെടുത്ത തുക കൊണ്ട് ആവശ്യം നടക്കുന്നവർക്ക് ഈ രീതി ഉപയോഗപ്പെടുുത്താം. പരമാവധി ലേല കിഴിവിൽ വിളിച്ചെടുത്ത് തുക സ്ഥിര നിക്ഷേപമിടുന്നത് ലാഭകരമാകില്ല. ചിട്ടികളുടെ കാലാവധി അനുസരിച്ച് ലേലം ആരംഭിക്കുന്നത് വരെ കാത്തിരുന്നാൽ നല്ല ലാഭത്തിൽ വിളിച്ചെടുക്കാൻ സാധിക്കും.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
