സുരക്ഷയും കൃത്യമായ വരുമാനവും ഉറപ്പു വരുത്താന്‍ സാധിക്കുമെന്നതിനാല്‍ സ്ഥിര നിക്ഷേപം റിസ്‌കെടുക്കാന്‍ താല്പര്യമില്ലാത്ത നിക്ഷേപകര്‍ക്കിടയില്‍ ജനപ്രീയമാണ്. നിശ്ചിത കാലത്തേക്ക് മാന്യമായ പലിശ നിരക്കില്‍ നിക്ഷേപിക്കുന്നത് വഴി നിക്ഷേപിച്ച തുകയും പലിശയും ചേര്‍ത്ത് കാലാവധിയില്‍ നല്ലൊരു തുക നേടാന്‍ സാധിക്കും.
ഇന്നത്തെ കാലത്ത് റിപ്പോ നിരക്ക് വര്‍ധനവിന് ശേഷം സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കൂടുതല്‍ ആകര്‍ഷകമായിരിക്കുകയാണ്. ഇതിനാൽ തന്നെ കൂടുതൽ പേർ കയ്യിലുള്ള പണത്തിന്റെ ഒരു പങ്ക് സ്ഥിര നിക്ഷേപത്തിലേക്ക് മാറ്റുന്നുണ്ട്. സ്ഥിര നിക്ഷേപം ആരംഭിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
1. എവിടെ നിക്ഷേപിക്കുന്നു
രാജ്യത്ത് വിവിധ ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും സ്ഥിര നിക്ഷേപം സ്വീകരിക്കുന്നുണ്ട്. ഉയർന്ന പലിശ നൽകുന്ന ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിലടക്കം നിക്ഷേപിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം സ്ഥാപനത്തിന്റെ സാമ്പത്തിക ആരോഗ്യമാണ്. നിക്ഷേപിക്കുന്ന തുക തിരികെ തരാനുള്ള ആരോഗ്യം സ്ഥാപനത്തിനുണ്ടോ എന്ന് ആദ്യം പരിശോധിക്കണം. ഇതിന് ശേഷമാണ് പലിശ നിരക്ക് പരിഗണിക്കേണ്ടത്. ഉയർന്ന പലിശ നൽകുന്ന സ്ഥാപനങ്ങളാണെങ്കിൽ മുൻകാല പ്രവർത്തനം പരിശോധിക്കണം.
2. പലിശ നിരക്ക്
ബാങ്കുകളിൽ പൊതുവെ 7 ദിവസം മുതൽ 10 വർഷത്തേക്കാണ് സ്ഥിര നിക്ഷേപം സ്വീകരിക്കുന്നത്. ലോക് ചെയ്യുന്ന സമയത്തെ പലിശ കാലാവധിയോളം ലഭിക്കുമെന്നതാണ് സ്ഥിര നിക്ഷേപത്തിന്റെ ഗുണം. ഉയർന്ന കാലാവധിക്ക് ലഭിക്കുന്ന പലിശയും കൂടുതലായിരിക്കും. ഉദാഹരണമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 7 ദിവസത്തേക്ക് 3 ശതമാനാമാണ് പലിശ.
1 വർഷത്തിൽ താഴെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 5.75 ശതമാനവും 2 വർഷത്തേക്ക് 6.75 ശതമാനവും 5 വർഷത്തേക്ക് 6.25 ശതമാനവും പലിശ ലഭിക്കും. ഇതിനൊപ്പം ബാങ്കുകൾ പ്രത്യേക സ്ഥിര നിക്ഷേപം വഴി നിശ്ചിത കാലത്തേക്ക് ഉയർന്ന പലിശ നൽകുന്നുണ്ട്. കാനറ ബാങ്ക് 400 ദിവസ എഫ്ഡിക്ക് 7.15 ശതമാനം പലിശ നൽകുന്നുണ്ട്.
3. നികുതി
സ്ഥിര നിക്ഷേപത്തിൽ നിന്ന് ലഭിക്കുന്ന പലിശ വരുമാനം പൂർണമായും നികുതി വിധേയമാണ്. മൊത്തം വരുമാനത്തിനൊപ്പം ചേർത്ത് നികുതി നൽകേണ്ടി വരും. പലിശ വരുമാനം സാമ്പത്തിക വർഷത്തിൽ 40,000 രൂപയിൽ കൂടുതലായാൽ സ്രോതസിൽ നിന്നുള്ള നികുതി ബാങ്ക് ഈടാക്കും. മുതിർന്ന പൗരന്മാർക്ക് 50,000 രൂപയാണ് പരിധി.
നികുതി അടയ്ക്കേണ്ട വരുമാനം ഇല്ലാത്തവരാണെങ്കിൽ 15ജി, 15എച്ച് ഫോം സമർപ്പിച്ചാൽ മതിയാകും. മുതിർന്ന പൗരന്മാരാണെങ്കിൽ 15എച്ച് ഫോമും 60 വയസിന് താഴെ പ്രായമുള്ളവരാണെങ്കിൽ 15ജി ഫോമും നൽകണം.
4. നോമിനേഷൻ നൽകണം
സ്ഥിര നിക്ഷേപം നടത്തുന്നവരാണെങ്കിൽ നോമിനേഷൻ നൽകേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. നിക്ഷേപ കാലയളവിൽ അക്കൗണ്ട് മരണം സംഭവിച്ചാൽ കുടുംബത്തിന് പണം എളുപ്പത്തിൽ തിരികെ ലഭിക്കാൻ നോമിനേഷൻ സൗകര്യം ഉപകാരപ്പെടും. അക്കൗണ്ട് ഉടമയാണ് നോമിനിയെ നിയമിക്കേണ്ടത്. നിക്ഷേപകന്റെ മരണത്തോടെ സ്ഥിരനിക്ഷേപ തുകയിൽ നിയന്ത്രണം ലഭിക്കും.
5. പണപ്പെരുപ്പം
നിക്ഷേപിക്കും മുൻപ് ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യമാണ് നിക്ഷേപത്തിലൂടെ പണപ്പെരുപ്പത്തെ മറികടക്കാനുള്ള ആദായം ലഭിക്കുമോ എന്നത്. പണപ്പെരുപ്പം 6 ശതമാനത്തിൽ നിൽക്കുമ്പോൾ 5.50 ശതമാനം പലിശയിൽ സ്ഥിര നിക്ഷേപമിടുന്നത് പണത്തിന്റെ മൂല്യം കുറയ്ക്കാൻ ഇടയാക്കും. ഇത് കയ്യിലെ പണം ഭാവിയില്‍ ആവശ്യത്തിന് തികയാത്ത അവസ്ഥയുണ്ടാക്കും. ഇക്കാര്യം പരിഗണിച്ച് വേണം സ്ഥിര നിക്ഷേപമിടാൻ.
6. നേരത്തയുള്ള പിന്‍വലിക്കൽ
നിക്ഷേപ ലക്ഷ്യത്തെ തന്നെ റദ്ദു ചെയ്യുന്ന നടപടിയാണ് കാലാവധിക്ക് മുൻപ് നിക്ഷേപം പിൻവലിക്കുക എന്നത്. ഇതിനാൽ പരമാവധി ഒഴിവാക്കേണ്ടതാണിത്. എന്നാലും നിക്ഷേപം ആരംഭിക്കുന്നതിന് മുൻപ് നേരത്തെ പിൻവലിക്കൽ ക്ലോസുകളെ പറ്റി കൃത്യമായി മനസിലാക്കണം. കോളബിൾ, നോൺ കോളബിൾ എന്നിങ്ങനെ 2 തരം സ്ഥിര നിക്ഷേപങ്ങൾ ലഭിക്കുന്നുണ്ട്.
നോൺ കോളബിൾ സ്ഥിര നിക്ഷേപങ്ങൾ കാലാവധിക്ക് മുൻപ് പിൻവലിക്കാൻ സാധിക്കില്ല. ടാക്സ് സേവിംഗ്സ് സ്ഥിര നിക്ഷേപങ്ങൾക്ക് 5 വർഷ ലോക്-ഇൻ പിരിയഡുണ്ട്. നിക്ഷേപങ്ങൾക്ക് നേരത്തെ പിൻവലിച്ചാൽ 1 ശതമാനം പിഴ ഈടാക്കാറുണ്ട്.
7. ഇൻഷൂറൻസ്
ഷെഡ്യൂൾഡ് ബാങ്കുകളിലെ സ്ഥിര നിക്ഷേപത്തിന് റിസർവ് ബാങ്ക് സബ്സിഡറിയായ ഡെപ്പോസിറ്റ് ഇൻഷൂറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷന്റെ ഇൻഷൂറൻസ് പരിരക്ഷ ലഭിക്കും. ബാങ്ക് പാപ്പരാകുന്ന ഘട്ടത്തിൽ 5 ലക്ഷം വരെയുള്ള നിക്ഷേപത്തിന് ഡെപ്പോസിറ്റ് ഇൻഷൂറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ ഗ്യാരണ്ടി നൽകും. പലിശയും നിക്ഷേപവും അടക്കം 5 ലക്ഷം രൂപ വരെയാണ് തിരികെ നൽകുക.
More From GoodReturns

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

ബെംഗളൂരുവിലും മുംബൈയിലും ഹോട്ടലുകൾ താൽക്കാലിക അടച്ചുപൂട്ടലിലേക്ക്; മലയാളികളടക്കം ആശങ്കയിൽ

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു



Click it and Unblock the Notifications