നേരിട്ട് ഓഹരി വിപണിയിൽ നിക്ഷേപിക്കാതെ തന്നെ ഓഹരി വിപണിയുടെ നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിക്കുന്ന നിക്ഷേപമാണ് മ്യൂച്വൽ ഫണ്ടുകൾ. മികച്ച ഓഹരികൾ കണ്ടെത്തി നിക്ഷേപിക്കുന്നതിനുള്ള സാങ്കേതിക അറിവില്ലാത്തവർക്ക് ഫണ്ട് മാനേജർമാർ കൈകാര്യം ചെയ്യുന്ന മ്യൂച്വൽ ഫണ്ടുകൾ തന്നെയാണ് അനുയോജ്യം.
മ്യൂച്വൽ ഫണ്ടുകളിൽ സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ വഴി നിശ്ചിത ഇടവേളകളിൽ നിശ്ചിത തുക നിക്ഷേപിക്കാൻ സാധിക്കും. എസ്ഐപി വഴി നിക്ഷേപിക്കുന്നൊരാൾക്ക് മ്യൂച്വൽ ഫണ്ടിലെ റിസ്ക് കുറച്ചു കൊണ്ടു വരാനും വലിയ സമ്പത്ത് സൃഷ്ടിക്കാനും സാധിക്കും. ചിട്ടയായി ദീർഘകാലത്തേക്കുള്ള നിക്ഷേപമാണ് ഇതിനാവശ്യം.
ഫണ്ടുകൾ തിരഞ്ഞെടുക്കുമ്പോൾ ഓരോ വ്യക്തിയുടെയും റിസ്ക് ടോളറൻസ്, നിക്ഷേപം ലക്ഷ്യം എന്നിവ പരിഗണിക്കണം. ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങളെ നേരിടാൻ സാധിക്കുന്ന, ദീർഘകാലത്തേക്ക് നിക്ഷേപിക്കുന്നൊരാൾക്ക് ഇക്വിറ്റി ഫണ്ടുകളാണ് അനുയോജ്യം. ദീർഘകാലത്തേക്ക്, 10 വർഷത്തേക്ക് എസ്ഐപി വഴി ഇക്വിറ്റി മ്യൂച്വൽ ഫണ്ടിൽ എസ്ഐപി വഴി നിക്ഷേപിച്ച് 50 ലക്ഷം രൂപ സ്വന്തമാക്കാൻ സാധിക്കും. ഇതിന് എത്ര രൂപയുടെ പ്രതിമാസ നിക്ഷേപം നടത്തണമെന്ന് നോക്കാം.
എസ്‌ഐപി കാല്‍ക്കുലേറ്റര്‍
12 ശതമാനം സിഎജിആര്‍ റിട്ടേണ്‍ പ്രതീക്ഷിക്കുന്ന ഫണ്ടില്‍ നിന്ന് 10 വര്‍ഷം കൊണ്ട് 50 ലക്ഷം രൂപ നേടാന്‍ എത്ര രൂപ നിക്ഷേപിക്കണം എന്ന നോക്കാം. പ്രതിമാസം 10,000 രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് 15 വര്‍ഷം നിക്ഷേപിച്ചാല്‍ 50 ലക്ഷം രൂപ എന്ന ലക്ഷ്യത്തിലെത്താം. 18 ലക്ഷം രൂപ മാത്രമാണ് ഇക്കാലയളവില്‍ നിക്ഷേപിക്കുന്നത്.
പ്രതിമാസം 20,000 രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് 10 വര്‍ഷവും 6 മാസവും കൊണ്ട് 50 ലക്ഷം രൂപ നേടാന്‍ സാധിക്കും. പത്തര വര്‍ഷം കൊണ്ട് 25.20 ലക്ഷം നിക്ഷേപിക്കുമ്പോഴാണ് 50 ലക്ഷം നേടാന്‍ സാധിക്കുന്നത്. മാസത്തില്‍ 25,000 രൂപ നിക്ഷേപിക്കാന്‍ സാധിക്കുമെങ്കില്‍ 9 വര്‍ഷവും 2 മാസവും കൊണ്ട് 5 ലക്ഷം രൂപ നേടാം.
എസ്‌ഐപി ടോപ്പ് അപ്പ് കാല്‍ക്കുലേറ്റര്‍
എസ്‌ഐപിയിലെ മറ്റൊരു ഗുണമാണ് എസ്‌ഐപി തുക ടോപ്പ്-അപ്പ് ചെയ്യുക എന്നുള്ളത്. വരുമാനം വര്‍ധിക്കുന്നതിന് അനുസരിച്ച് വര്‍ഷത്തില്‍ നിശ്ചിത ശതമാനം തുക എസ്‌ഐപിയില്‍ ഉയര്‍ത്താന്‍ സാധിക്കും. എസ്‌ഐപി തുക വര്‍ഷത്തില്‍ 5 ശതമാനം വീതം ടോപ്പ് അപ്പ് ചെയ്യാന്‍ തീരുമാനിച്ചാല്‍ 10,000 രൂപയുടെ എസ്‌ഐപി 13വര്‍ഷം 5 മാസം കൊണ്ട് ലക്ഷ്യത്തിലെത്തിക്കാം.
20,000 രൂപ പ്രതിമാസ എസ്‌ഐപി 9 വര്‍ഷം 6 മാസം കൊണ്ട് 50 ലക്ഷത്തിലെത്തും. 25,000 രൂപ വീതം മാസത്തില്‍ എസ്‌ഐപി ചെയ്യുന്നൊരാള്‍ക്ക് 8 വര്‍ഷം 4 മാസം മാത്രമാണ് ആവശ്യമായി വരുന്നത്.
10 ശതമാനം എസ്‌ഐപി ടോപ്പ് ചെയ്താല്‍ 10,000 രൂപ നിക്ഷേപിക്കുന്നരൊള്‍ രണ്ടാം വര്‍ഷം മുതല്‍ 11,000 രൂപ നിക്ഷേപിക്കേണ്ടി വരും. ഇതോടെ 12 വര്‍ഷമായി നിക്ഷേപ കാലയളവ് കുറയും. 20,000 രൂപ നിക്ഷേപിക്കുന്ന വ്യക്തിക്ക് 8 വര്‍ഷം 8 മാസമാണ് നിക്ഷേപിക്കേണ്ടതുണ്ട്.
ഏത് ഫണ്ടുകൾ തിരഞ്ഞെടുക്കണം
ഇക്വിറ്റി ഫണ്ടുകളിൽ തന്നെ വ്യത്യസ്ത മാർക്കറ്റ് ക്യാപിറ്റലൈസേഷന് അനുസരിച്ചുള്ള ഫണ്ടുകളുണ്ട്. ദീർഘകാലത്തേക്ക് മിഡ് കാപ്, സ്മോൾ കാപ് മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതാണ് ഉചിതമെന്നാണ് വിലയിരുത്തുന്നത്. ദീർഘകാലാടിസ്ഥാനത്തിൽ ഉയർന്ന വളർച്ച സാധ്യതയുള്ള കമ്പനികളിൽ മിഡ് കാപ്, സ്മോൾ കാപ് കമ്പനികൾ നിക്ഷേപം നടത്തുന്നത്.
മുൻകാല പ്രകടനം പരിശോധിക്കുകയാണെങ്കിൽ കഴിഞ്ഞ 10 വർഷത്തിനിടെ മിഡ് കാപ് ഫണ്ടുകൾ 18.52 ശതമാനവും സ്മോൾ കാപ് ഫണ്ടുകൾ 20.12 ശതമാനവും സിഎജിആർ റിട്ടേൺ നൽകിയിട്ടുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications