വേഗത്തിൽ നിക്ഷേപം ആരംഭിക്കുന്നതിന്റെ ഏറ്റവും വലിയ പ്രയോജനം പണം വളരാൻ കൂടുതൽ സമയമെടുക്കുന്നു എന്നുള്ളതാണ്. കരിയറിന്റെ തുടക്കത്തിൽ നിക്ഷേപം ആരംഭിക്കുന്നൊരാൾക്ക് നിക്ഷേപം തുടർന്നാൽ ചെറിയ തുകയുടെ പ്രതിമാസ നിക്ഷേപത്തിൽ നിന്ന് തന്നെ കോടിപതിയാകാൻ സാധിക്കും.
മാസത്തിൽ നിക്ഷേപിച്ച് കോടിപതിയാകാൻ ഉദ്യേശിക്കുന്നൊരാൾക്ക് പറ്റിയ നിക്ഷേപം മ്യൂച്വൽ ഫണ്ടിൽ സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ വഴി നിക്ഷേപം നടത്താം. 60 വയസാകുമ്പോൾ 10 കോടി രൂപ സമ്പാദിക്കാൻ ഉദ്യേശിക്കുന്നൊരാൾ പ്രതിമാസ എസ്ഐപിക്കായി എത്ര രൂപ മാറ്റിവെയ്ക്കണമെന്ന് നോക്കാം.

10 കോടി നേടാൻ
നേരത്തെ നിക്ഷേപം തുടങ്ങിയാൽ നേട്ടം ഏറെയാണ്. 25-ാം വയസിൽ എസ്‌ഐപി വഴി നിക്ഷേപം ആരംഭിക്കുകയാണെങ്കിൽ പ്രതിമാസ എസ്‌ഐപി തുകയായി വരുന്നത് 15,000 രൂപ മാത്രമാണ്. വാർഷിക റിട്ടേൺ 12 ശതമാനം പ്രതീക്ഷിക്കുമ്പോഴുള്ള കണക്കാണിത്. 30-ാം വയസിൽ നിക്ഷേപം ആരംഭിക്കുകയാണെങ്കിൽ പ്രതിമാസ എസ്‌ഐപി 2 മടങ്ങ് കൂടുതലിരിക്കും. അതായത് 12 ശതമാനം വർഷിക റിട്ടേൺ പ്രതീക്ഷിച്ചാൽ 60-ാം വയസിൽ 10 കോടി സ്വന്തമാക്കാൻ 28,000 രൂപ നിക്ഷേപിക്കണം.
40 വയസിൽ നിക്ഷേപം ആരംഭിക്കുകയാണെങ്കിൽ പ്രതിമാസ എസ്‌ഐപി തുക 6 മടങ്ങ് കൂടുതലായിരിക്കും. 40 കാരന് 20 വർഷം കൊണ്ട് 10 കോടി സമാഹരിക്കാൻ 1 ലക്ഷം രൂപ പ്രതിമാസം എസ്ഐപി വഴി നിക്ഷേപിക്കണം. പ്രതിവർഷം 12 ശതമാനം വളർച്ച ലഭിക്കുമ്പോഴുള്ള കണക്കാണിത്.
മറ്റൊരു തന്ത്രം
10 കോടിയിലേക്ക് പോകേണ്ട, ഒരു കോടി കൊണ്ട് തൃപ്തിപ്പെടുമെങ്കിൽ അതിനുള്ള തന്ത്രം എന്താണെന്ന് നോക്കാം. 10 വർഷം കൊണ്ട് കോടിപതിയാകാൻ 43,500 രൂപ പ്രതിമാസം എസ്‌ഐപി ചെയ്യണം. ഇവിടെ 10 വര്‍ഷം കൊണ്ട് 1 കോടി രൂപ നേടാന്‍ സാധിക്കും.
രണ്ട് തരത്തില്‍ എസ്‌ഐപി ചെയ്യാം. മാസത്തില്‍ അടയ്ക്കുന്ന തുക ലക്ഷ്യം എത്തുന്നത് വരെ തുടര്‍ന്ന് പോവുകയാണ് ആദ്യ രീതി. വര്‍ഷത്തില്‍ നിശ്ചിത ശതമാനം എസ്‌ഐപി തുക ഉയര്‍ത്തുന്ന എസ്‌ഐപി ടോപ്പ് അപ്പാണ് രണ്ടാമത്തെ രീതി.
എസ്ഐപി ടോപ്പ് അപ്പ് ചെയ്യുന്നൊരുന്നാൾക്ക് ഓരോ ചെറിയ തുകയിൽ എസ്ഐപി ആരംഭിക്കാം. വര്‍ഷത്തില്‍ 10 ശതമാനം തുക എസ്‌ഐപി ടോപ്പ് അപ്പ് ചെയ്താല്‍ 32,000 രൂപയില്‍ പ്രതിമാസ എസ്‌ഐപി ആരംഭിക്കാം. ഇതോടൊപ്പം 10 വര്‍ഷം കൊണ്ട് 1 കോടി രൂപ ലഭിക്കാന്‍ 32.20 ലക്ഷം രൂപ ഒറ്റത്തവണ നിക്ഷേപം നടത്തിയാലും മതിയാകും. 12 ശതമാനം ആദായം ലഭിക്കുന്നൊരു ഫണ്ടില്‍ നിക്ഷേപിച്ചാലുള്ള കണക്കാണിത്.
13 ശതമാനം വാര്‍ഷിക വളര്‍ച്ച നേടുന്ന ഫണ്ടില്‍ പ്രതിമാസം 20,000 രൂപ നിക്ഷേപിച്ച് തുടങ്ങുന്നൊരാള്‍ക്ക് 10 വര്‍ഷത്തിന് ശേഷം 1 കോടി നേടാം. ഇതിനായി വര്‍ഷത്തില്‍ 6000 രൂപ എസ്‌ഐപി ടോപ്പ് അപ്പ് ചെയ്യണം.
12 ശതമാനം ആദായം പ്രതീക്ഷിക്കുന്നൊരു ഫണ്ടില്‍ 25,000 രൂപയ്ക്ക് എസ്‌ഐപി തുടങ്ങിയാൽ ആദ്യ 5 വര്‍ഷം 20 ശതമാനം ടോപ്പ് അപ്പ് ചെയ്യണം. സാമ്പത്തിക ചെലവ് കൂടുന്നതിന് അനുസരിച്ച് അടുത്ത 5 വർഷം 10 ശതമാനം ടോപ്പ് അപ്പ് ചെയ്തും നിക്ഷേപ തന്ത്രം മെനയാം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഇക്വിറ്റി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications