പെട്ടന്നുള്ള സാമ്പത്തിക ആവശ്യങ്ങളെ നിറവേറ്റനായി ചിട്ടിയിൽ ചേരുകയെന്നതാണ് ഉചിതമായ മാർഗം. കൃത്യമായ ആസൂത്രണത്തോടെ ചിട്ടിയിൽ ചേർന്നാൽ വായ്പയിലേക്ക് പോകാതെ തന്നെ ചെലവുകളെ മറികടക്കാൻ ചിട്ടി വഴി സാധിക്കും. ചിട്ടിയുടെ കാലാവധിയും പണത്തിന്റെ ആവശ്യകതയും അനുസരിച്ച് വിളിച്ചെടുത്തോ വിളിച്ചെടുത്ത് എഫ്ഡിയായി നിക്ഷേപിച്ചോ ചിട്ടിയിൽ നിന്ന് നേട്ടമുണ്ടാക്കാം.
20,000 രൂപ മാസ അടവുള്ള 100 മാസം കാലാവധിയുള്ള 20 ലക്ഷത്തിന്റെ ദീർഘകാല ചിട്ടി വലിയ നേട്ടമുണ്ടാക്കാൻ സാധിക്കുന്ന ചിട്ടിയാണ്. ഈ ചിട്ടിയിൽ നിന്ന് എത്ര രൂപ ലാഭമുണ്ടാക്കാൻ സാധിക്കുമെന്ന് നോക്കാം.
ചിട്ടി മാസ അടവ്
മാസത്തിൽ പരമാവധി 20,000 രൂപയാണ് അടവ് വരിക. 30 ശതമാനം ലേല കിഴിവിൽ ചിട്ടി വിളിച്ചെടുക്കുന്ന മാസങ്ങളിൽ മാസ അടവ് കുറയും. 100 മാസങ്ങളിൽ ഏകദേശം 40-45 മാസങ്ങളോളം ലേല കിഴിവ് കുറച്ചുള്ള തുക അടച്ചാൽ മതിയാകും. ഇത് പ്രകാരം 15000 രൂപ വരെ മാസ അടവ് കുറഞ്ഞു വരും. ഇത് ഏകദേശ കണക്കാണ്. ചിട്ടി ചേരുന്നവർക്കുള്ള പണത്തിന്റെ ആവശ്യം അനുസരിച്ചാണ് ലേല കിഴിവ് ലഭിക്കുക.
30 ശതമാനം ലേല കിഴിവിൽ ചിട്ടി പിടിക്കുന്നൊരാൾക്ക് 14 ലക്ഷം രൂപ ലഭിക്കും. ഇതിൽ നിന്ന് ജിഎസ്ടി അടക്കമുള്ള ചാർജുകൾ കിഴിച്ചാൽ 13.8700 രൂപ കയ്യിൽ കിട്ടും. ആവശ്യമായ രേഖകൾ സമർപ്പിച്ച് ഈ തുക പിൻവലിക്കാവുന്നതാണ്. ഇതുപ്രകാരം കണക്കാക്കിയാൽ ചിട്ടി കാലാവധിയിൽ ചിറ്റാളന് ലഭിക്കുന്ന ആകെ ലേല കിഴിവ് 3.5 ലക്ഷം രൂപയോളമാണ്.
14 ലക്ഷത്തിന് ലേലത്തിൽ വിളിച്ച ചിട്ടി കെഎസ്എഫ്ഇയിൽ തന്നെ നിക്ഷേപിക്കാനുള്ള സൗകര്യമുണ്ട്. ഇത്തരത്തിൽ സ്ഥിര നിക്ഷേപത്തിന് 6.5 ശതമാനം പലിശ നിലവിൽ കെഎസ്എഫ്ഇ നൽകുന്നു. സ്ഥിര നിക്ഷേപം നടത്തിയാൽ 7500 രൂപയോളം മാസത്തിൽ ലഭിക്കും.
ആദ്യ മാസത്തിൽ തന്നെ ചിട്ടി ലഭിച്ച് സ്ഥിര നിക്ഷേപമാക്കുന്നൊരാൾക്ക് 100 മാസം കഴിയുമ്പോൾ 21 ലക്ഷത്തോളം രൂപ ലഭിക്കും. ചിട്ടിയിലേക്ക് ആകെ അടയ്ക്കേണ്ടി വരിക 16.5 ലക്ഷം രൂപ മാത്രമാണ്. ഈ തുക ഇതേകാലയളവിൽ വായ്പയെടുത്താൽ എത്ര രൂപ അടയ്ക്കേണ്ടി വരുമെന്നത് കണക്കാക്കിയാൽ ചിട്ടിയുടെ ലാഭം മനസിലാക്കാം.
മാസത്തിൽ 15000-20000 രൂപ 100 മാസത്തോളം അടയ്ക്കാൻ പറ്റുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ചിട്ടിയാണ് 20,000*100 മാസത്തിന്റെ 20 ലക്ഷം രൂപയുടെ ചിട്ടി. ആസൂത്രണത്തോടെ നീങ്ങുകയാണെങ്കിൽ നേട്ടം കൊയ്യാം.
ചിട്ടി വിളിച്ചെടുത്താൽ പണം പിൻവലിക്കാൻ ജാമ്യം നല്‍കണമെന്ന കാര്യം അറിയണമല്ലോ. ഇതിനായി ചിട്ടി ചേരുമ്പോൾ തന്നെ ജാമ്യം ഉറപ്പാക്കണം. ജാമ്യമായി ഭൂമിയായി നല്‍കുന്നതെങ്കില്‍ ആധാരം, മുന്നാധാരം എന്നിവ മാനേജരെ കണ്ട് വെരിഫൈ ചെയ്യാം. തുടക്കത്തിലെ പ്ലാനിംഗ് നടത്തിയാല്‍ ചിട്ടി കിട്ടിയാൽ കാലതമാസമില്ലാതെ പണം നേടിയെടുക്കാം.
എവിടെ കിട്ടും ഈ ചിട്ടി
പത്തനം തിട്ട ജില്ലയിലെ പൂങ്കാവ് ബ്രാഞ്ചില്‍ 20,000*100 മാസം 20 ലക്ഷത്തിന്റെ ചിട്ടി ആരംഭിക്കുന്നുണ്ട്. ഓൺലൈനായി കെഎസ്എഫ്ഇ ബ്രാഞ്ചുകളിൽ ഉടൻ ആരംഭിക്കുന്ന ചിട്ടികളുടെ വിവരങ്ങൾ അറിയാൻ സാധിക്കും. ഇതിനായി ksfeonline.com എന്ന വെബ്സൈറ്റിൽ പ്രവേശിക്കണം. മുകളിൽ കാണുന്ന ന്യൂ ചിട്ട്സ് (new chits) എന്ന സെക്ഷനിൽ ക്ലിക്ക് ചെയ്യണം.
ഇവിടെ ജില്ലയും ബ്രാഞ്ചും തിരഞ്ഞെടുത്താൽ അതാത് ബ്രാഞ്ചിൽ തുടങ്ങാനിരിക്കുന്ന ചിട്ടികൾ അറിയാൻ സാധിക്കും. ചിട്ടി തിരഞ്ഞെടുത്ത് പേര്, ഫോൺ നമ്പർ നൽകിയാൽ കോൾ ബാക്ക് സൗകര്യവും ലഭിക്കും.കെഎസ്എഫ്ഇയിൽ ഓൺലൈൻ പണമടയ്ക്കേണ്ടതും ഇതേ വെബ്സൈറ്റ് വഴിയാണ്.
More From GoodReturns

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

കോൺകോർ ഡിവിഡന്റ്: ഓഗസ്റ്റ് 3-ന് ഓഹരി വിപണിയിൽ എന്ത് സംഭവിക്കും?

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications