40,000 രൂപ മാസ ചെലവുള്ള വ്യക്തിക്ക് വിരമിക്കുമ്പോള്‍ എത്ര രൂപയുടെ സമ്പാദ്യം വേണം; വിരമിക്കൽ പ്ലാൻ എങ്ങനെ

വിരമിച്ച ശേഷവും നിരവധി ചെലവുകളെ ഓരോരുത്തരും മുന്നിൽ കാണേണ്ടതുണ്ട്. ഇതോടൊപ്പം പണപ്പെരുപ്പവും. ഉയർന്ന പണപ്പെരുപ്പം കാരണം ജീവിത ചെലവുകൾ വർധിക്കുമ്പോൾ വിരമിക്കൽ കാലത്ത് പെൻഷൻ കൊണ്ട് മാത്രം മുന്നോട്ട് പോകാൻ സാധിക്കില്ല. വിരമിക്കൽ കാലത്തേക്കായി തുടങ്ങുന്ന പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപമോ പെൻഷൻ തുകയോ കൊണ്ട് മാത്രം സാമ്പത്തിക ഭദ്രതയോടെ മുന്നോട്ട് കൊണ്ടു പോകാൻ സധിക്കുമോ എന്ന് കരുതാനാകില്ല.

ഇതിനാൽ കൃത്യമായ വിരമിക്കൽ പ്ലാൻ ആവശ്യമാണ്. വിരമിക്കൽ കാലത്ത് മാസം 40,000 രൂപ ചെലവുള്ള വ്യക്തിക്ക് എത്ര രൂപ വിരമിക്കൽ കാല നിധിയായി ആവശ്യം കാണും. ഇത് എങ്ങനെ നിക്ഷേപിച്ച് കണ്ടെത്താം എന്നി കാര്യങ്ങൾ നോക്കാം.

എങ്ങനെ നിക്ഷേപിക്കാം

എങ്ങനെ നിക്ഷേപിക്കാം

40-60 വയസിനുള്ളില്‍ വിരമിക്കാൻ ആവശ്യമായ പണം കണ്ടെത്തുക എന്നതാണ് പ്രധാനമാണ്. ഇതിനായി കരിയറിന്റെ തുടക്കത്തിൽ തന്നെ നിക്ഷേപം ആരംഭിക്കണം എന്നാണ് സാമ്പത്തിക വി​ദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നത്. നേരത്തെ നിക്ഷേപം ആരംഭിക്കുന്നതിനാൽ ഇക്വിറ്റിയിൽ കൂടുതൽ നിക്ഷേപം നടത്താം.

ഓഹരി വിപണിയിൽ നേരിട്ടും എന്‍പിഎസ് പോലുള്ള പെൻഷൻ പദ്ധതികളിൽ ഇക്വിറ്റി വിഹിതം ഉയര്‍ത്തിയും ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടില്‍ എസ്‌ഐപി വഴിയും നിക്ഷേപം നടത്താം. വാര്‍ഷിക ചെലവുകളുടെ 30 മടങ്ങ് തുക വിരമിക്കല്‍ കാല നിധിയായി കയ്യിലുണ്ടാകണം. 

പണപ്പെരുപ്പത്തെ മറികടക്കാം

പണപ്പെരുപ്പത്തെ മറികടക്കാം

പണപ്പെരുപ്പ നിരക്ക് ഉയര്‍ന്നു നില്‍ക്കുന്നത് ദീര്‍ഘകാലത്തേക്കുള്ള ആവശ്യത്തിന് നിക്ഷേപിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇക്വിറ്റിയിലെ വിഹിതം ഉയർത്തുന്നത് പണപ്പെരുപ്പത്തെ മറികടക്കാനുള്ള സമ്പാദ്യം ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തിലാണ്. പണപ്പെരുപ്പ നിരക്ക് 7 ശതമാനമായാല്‍ 1 ലക്ഷം രൂപയുടെ മൂല്യം 30 വര്‍ഷത്തിന് ശേഷം 13,000 രൂപ മാത്രമാകും.

നിലവില്‍ മാസത്തില്‍ 50,000 രൂപ ചെലവാക്കുന്നയാള്‍ക്ക് 30 വര്‍ഷത്തിന് ശേഷം 3.81 ലക്ഷം രൂപ ചെലവാക്കേണ്ടി വരും. ഇതിന് അനുസരിച്ചുള്ള ആദായം ലഭിക്കുന്ന തരത്തിൽ നിക്ഷേപം ക്രമീകരിക്കണം. 

40,000 രൂപ മാസ ചെലവ്

40,000 രൂപ മാസ ചെലവ്

60-ാം വയസില്‍ വിരമിക്കാന്‍ പോകുമ്പോള്‍ എങ്ങനെ റിട്ടയര്‍മെന്റ് പ്ലാനിംഗ് നടത്തുന്നതെന്ന് നോക്കാം. മാസ ചെലവ് 40,000 രൂപ ആണ് പ്രതീക്ഷിക്കുന്നതെങ്കിൽ വിരമിക്കല്‍ കാലത്തേക്ക് 1.43 കോടി രൂപയാണ് റിട്ടയര്‍മെന്റ് കോര്‍പ്പസായി ആവശ്യമായി വരും. 6 ശതമാനം പണപ്പെരുപ്പം കണക്കാക്കിലെടുത്തുള്ള തുകയാണിത്. ഇതോടെ വിരമിച്ചതിന്റെ ആദ്യ മാസം മുതല്‍ പ്രതിമാസ ചെലവുകള്‍ക്കായി ആവശ്യമായ തുക പിന്‍വലിക്കാന്‍ കഴിയും. ഇതിനായി എങ്ങനെ നിക്ഷേപിക്കണം എന്നത് പ്രധാനമാണ്. 

നിക്ഷേപം

നിക്ഷേപം

ആകെ വേണ്ടത് 1.40 കോടി രൂപയാണ്. ഈ തുക കണ്ടെത്താൻ 30 വർഷ സമയം മുന്നിലുണ്ടെങ്കിൽ വർഷത്തിൽ 10 ശതമാനം വാർഷിക ആദായം പ്രതീക്ഷിക്കുന്നൊരു ഇക്വിറ്റി മ്യൂച്വൽ ഫണ്ടിൽ 6,300 രൂപയുടെ പ്രതിമാസ എസ്ഐപി ആരംഭിച്ചാൽ മതിയാകും. 40 വയസിൽ നിക്ഷേപം ആരംഭിക്കുന്നൊരാളാണെങ്കിൽ 18,700 രൂപയുടെ എസ്ഐപി തുടങ്ങണം.

53 വയസായൊരു വ്യക്തി ഇക്കാലത്തിനിടെ മ്യൂച്വല്‍ ഫണ്ടില്‍ 38 ലക്ഷം രൂപയും പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ടില്‍ 10 ലക്ഷത്തോളം രൂപയും നിക്ഷേപമുണ്ടെങ്കിൽ 60-ാം വയസിലേക്ക് ബാക്കി തുക കണ്ടെത്താൻ എങ്ങനെ നിക്ഷേപിക്കേണ്ടി വരും.

എസ്‌ഐപി

നിലവിലുള്ള നിക്ഷേപം വഴി 60-ാം വയസെത്തുമ്പോള്‍ 90 ലക്ഷം രൂപയോളം സമ്പാദിക്കാന്‍ സാധിക്കും. മ്യൂച്വല്‍ ഫണ്ടില്‍ 10 ശതമാനം വാര്‍ഷിക ആദായവും പിപിഎഫില്‍ 7.50 ശതമാനം പലിശയും പ്രതീക്ഷിച്ചാലുള്ള കണക്കാണിത്. ഇതിനോടൊപ്പം 53 ലക്ഷം രൂപ അധികമായി വേണം. 7 വര്‍ഷത്തോളം വിരമിക്കല്‍ പ്രായമായി മുന്നിലുള്ള വ്യക്തിക്ക് മ്യൂച്വല്‍ ഫണ്ടിലൂടെ ഈ തുക കണ്ടെത്താന്‍ സാധിക്കും. ഇതിനായി ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടില്‍ 44,000 രൂപയുടെ പ്രതിമാസ എസ്‌ഐപി ആരംഭിക്കണം.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X