റെഗുലർ ചിട്ടിയിൽ നിന്ന് വ്യത്യസ്തമായി അധിക നേട്ടങ്ങളാണ് മൾട്ടി ഡിവിഷൻ ചിട്ടിയിലുള്ളത്. ഒന്നിലധികം ഡിവിഷനുള്ള ചിട്ടികളാണ് മൾട്ടി ഡിവിഷൻ ചിട്ടികൾ. അതിനാൽ ഡിവിഷനുകളുടെ എണ്ണത്തിന് അനുസരിച്ച് മാസത്തിൽ ചിട്ടി വരിക്കാർക്ക് ചിട്ടി ലഭിക്കും.
ധാരണയായി നാല് ഡിവിഷനുള്ള ചിട്ടികളാണ് നടത്തി വരുന്നത്. അവിടെ നാല് പേർക്ക് മാസത്തിൽ ചിട്ടി ലഭിക്കും. വലിയ തുക ആവശ്യമുള്ളവർക്ക് ചെറിയ മാസ അടവുള്ള ദീർഘകാല മൾട്ടി ഡിവിഷൻ ചിട്ടികൾ നേരത്തെ ലഭിച്ചിരുന്നു. എന്നാൽ ദീർഘകാല ചിട്ടികൾ പുതുതായി കെഎസ്എഫ്ഇ ആരംഭിക്കുന്നില്ല.
ദീർഘകാല മൾട്ടി ഡിവിഷൻ ചിട്ടികൾ
കെഎസ്എഫ്ഇയുടെ പുതിയ നിർദ്ദേശങ്ങൾ പ്രകാരം ഡിസംബർ 15 ന് ശേഷം മൾട്ടി ഡിവിഷൻ ചിട്ടിയിൽ മാറ്റങ്ങൾ വരിയാണ്. 60 മാസത്തിന് മുകളിലുള്ള മൾട്ടി ഡിവിഷൻ ചിട്ടികൾ ഇനി ആരംഭിക്കില്ലെന്നതാണ് പ്രധാന മാറ്റാം. 15.12.2022 ന് ശേഷം 20,000 രൂപയിൽ കൂടുതൽ മാസ തവണയുള്ളതും 60 മാസത്തിൽ കൂടുതൽ കാലാവധിയുള്ളതുമായി ചിട്ടികൾ ഇനി ആരംഭിക്കില്ല.

ഇതിനാൽ 80, 100, 120 മാസ ചിട്ടികള്‍ ഇനി ആരംഭിക്കാൻ സാധിക്കില്ല. നേരത്തെ പ്രഖ്യാപിച്ച ചിട്ടികൾ ആരംഭിക്കുന്നതിന് തടസമില്ല. നേരത്തെ ആരംഭിച്ച 10 ലക്ഷത്തിന്റെ ദീർഘകാല മൾട്ടി ഡിവിഷൻ ചിട്ടി നേരത്തെ ചേർന്നൊരാൾക്ക് എത്ര രൂപ ലഭിക്കുമെന്ന് പരിശോധിക്കാം.
10 ലക്ഷത്തിന്റെ മൾട്ടി ഡിവിഷൻ ചിട്ടി
12,500 രൂപ മാസ അടവും 80 മാസം കാലാവധിയുമുള്ള 10 ലക്ഷം രൂപയുടെ മൾട്ടി ഡിവിഷൻ ചിട്ടിയിൽ നിന്ന് വരിക്കാരന് എത്ര രൂപ ലഭിക്കുമെന്ന് നോക്കാം. 80 മാസ കാലാവധിയുള്ള ചിട്ടിയായതിനാൽ 35 ശതമാനം ലേല കിഴിവിൽ ചിട്ടി വിളിക്കാൻ സാധിക്കും. 35 ശതമാനം ലേല കിഴിവിൽ ചിട്ടി പോകുന്ന മാസങ്ങളിൽ 9,688 രൂപയാണ് മാസ അടവ് വരുന്നത്.
ചിട്ടിയിൽ ഏകദേശം 20 മാസത്തിന് 25 മാസത്തിനും ഇടയിൽ 35 ശതമാനം ലേല കിഴിവൽ ചിട്ടി പോകാൻ സാധ്യതയുണ്ട്. ഈ സമയത്ത് അത്യാവശ്യക്കാര്‍ക്ക് ചിട്ടി വിളിച്ചെടുക്കാവുന്നതാണ്. പരമാവധി ലേല കിഴിവിൽ പോകുമ്പോൾ 6.50 ലക്ഷം രൂപ ലഭിക്കും. മാസത്തിൽ ഒരാൾക്ക് ഫോർമാൻസ് കമ്മീഷനായി 50,000 രൂപ കിഴിച്ച് 9.50 ലക്ഷം രൂപ ലഭിക്കും.
ചിട്ടി ലേലം തുടങ്ങിയാൽ
25 മാസത്തിന് ശേഷം ചിട്ടി ലേലം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കാം. ഈ സമയത്ത് മികച്ച നേട്ടത്തിൽ ചിട്ടി വിളിച്ചെടുക്കാം. ചിട്ടി സ്ഥിര നിക്ഷേപത്തിനാണെങ്കില്‍ 1.20 ലക്ഷം രൂപ വരെ താഴ്ത്തി വിളിക്കാം. 8.80 ലക്ഷം രൂപ വരെ ലഭിക്കും. 8 ശതമനാമാണ് നിക്ഷേപത്തിന് പലിശ.
മികച്ച രീതിയിൽ വിളിച്ചെടുക്കാൻ പ്രോക്സി നൽകാം. ചിട്ടി വരിക്കാറില്ലാത്ത സമയത്ത് പ്രോക്സി അനുസരിച്ച് ചിട്ടി സ്വന്തമാക്കാം. പ്രധാനപ്പെട്ട കാര്യം ലാഭവിഹിതമാണ്. 1.30-1.45 ലക്ഷം രൂപ വരെ ലാഭവിഹിതം ലഭിക്കും.
ഹ്രസ്വകാല മൾട്ടി ഡിവിഷൻ ചിട്ടികൾ
5,000 രൂപ മാസ അടവുള്ളതും 60 മാസ കാലവധിയുള്ളതും 10,000 രൂപ മാസ അടവും 60 മാസ കാലയളവുള്ളതുമായ ഹ്രസ്വകാല, ഇടത്തരം ചിട്ടികളാണ് നിലവിൽ കെഎസ്എഫ്ഇ കൂടുതലായി ആരംഭിക്കുന്നത്. മാസത്തിൽ ചിട്ടി വിളിക്കാൻ നാല് അവസരങ്ങളാണ് ഇതിൽ പ്രധാനം.
മൂന്ന് ലേലം വിളിയും ഒരു നറുക്കുമായി നാല് അവസരങ്ങളാണ് ഒരു മൾട്ടി ഡിവിഷൻ ചിട്ടിയിൽ നിന്ന് ലഭിക്കുന്നത്. നറുക്ക് ലഭിച്ചയാൾക്ക് ചിട്ടി തുകയിൽ നിന്ന് ഫോർമാൻസ് കമ്മീഷൻ കിഴിച്ചുള്ള തുക ലഭിക്കുകയും ചെയ്യും. ചിട്ടിയുടെ 95 ശതമാനം തുകയും ലഭിക്കും.
More From GoodReturns

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ഫോൺപേ എസ്ബിഐ കാർഡ്: ഈ ഓഫർ നഷ്ടപ്പെടുത്തരുത്, വമ്പൻ ലാഭം!

ആർബിഐ പണനയം: നിങ്ങളുടെ വായ്പയും നിക്ഷേപവും സുരക്ഷിതമാണോ?

ഓഹരി വിപണിയിൽ ആശങ്ക; ആർബിഐ തീരുമാനത്തിനായി കാതോർത്ത് നിക്ഷേപകർ

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ

സ്വർണ്ണവില കുതിക്കുമോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ആർബിഐ പണനയം: നിക്ഷേപകർക്ക് വരാനിരിക്കുന്നത് വലിയൊരു സാമ്പത്തിക മാറ്റം

ആർബിഐ പണനയം: നിങ്ങളുടെ പോക്കറ്റ് കാലിയാകുമോ അതോ ലാഭമോ?



Click it and Unblock the Notifications