ഗൂ​ഗിൾ പേയിൽ ഒരു ദിവസം എത്ര തവണ ഇടപാട് നടത്താം; യുപിഐ ആപ്പുകളുടെ ഇടപാട് പരിധി ഇങ്ങനെ

ഇന്ത്യയിൽ എത്രത്തോളം സജീവമാണ് യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) ഇടപാടുകളെന്ന് അറിയാൻ ഓരോ മാസത്തെയും കണക്കുകൾ നോക്കിയാൽ മതിയാകും. സെപ്റ്റംബർ മാസത്തിൽ 10.58 ബില്യൺ ഇടപാടുകളാണ് യുപിഐ വഴി നടന്നത്. ഈ ഇടപാടുകൾക്ക് 15.79 ലക്ഷം കോടി രൂപയാണ് മൂല്യം വരുന്നത്. ഇടപാടുകളുടെ എണ്ണത്തിൽ ഒരു വർഷം മുൻപുള്ളതിനേക്കാൾ 55 ശതമാനത്തിന്റെ വർധനവാണുള്ളത്.

നാഷണൽ പെയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും ബാങ്കുകളും നടത്തുന്ന നിരന്തരമായ പരിശ്രമങ്ങളാണ് ഇന്ത്യയിലുടനീളം യുപിഐ സ്വീകരിക്കുന്നതിലേക്ക് എത്തിയത്. ഇന്ന് ചെറിയ കടകൾ തൊട്ട് യുപിഐ ഇടപാടുകൾ സ്വീകരിക്കുന്നുണ്ട്. ഗൂഗിൾ പേ, പേടിഎം, ഫോൺപേ, ആമസോൺ പേ തുടങ്ങിയ ജനപ്രിയ യുപിഐ ആപ്പുകളുടെ എളുപ്പത്തിലുള്ള ഉപയോക്തൃ ഇന്റർഫേസും ഇന്ത്യയിൽ യുപിഐ ഇടപാടുകളിലെ വർധനവിന് സഹായിച്ചു.

ദിവസം മുഴുവൻ ഇടപാടുകൾക്ക് യുപിഐ ഉപയോ​ഗിക്കുന്നവരാണെങ്കിലും ദിവസം എത്ര രൂപയുടെ ഇടപാട് യുപിഐ വഴി നടത്താം എന്നത് സംബന്ധിച്ച് പലർക്കും ധാരണയില്ല. ചില ആപ്പുകൾ പ്രതിദിന ഇടപാടുകൾക്കും പരിധി നിശ്ചയിച്ചിട്ടുണ്ട്. ഇവയുടെ വിശദാംശങ്ങൾ നോക്കാം.

ഗൂ​ഗിൾ പേയിൽ ഒരു ദിവസം എത്ര തവണ ഇടപാട് നടത്താം; യുപിഐ ആപ്പുകളുടെ ഇടപാട് പരിധി ഇങ്ങനെ

ഇടപാട് പരിധി

യുപിഐ വഴി പ്രതിദിനം നടത്താൻ സാധിക്കുന്ന ഇടപാടിന്റെ പരിധി എന്നത് ഒരു ലക്ഷം രൂപയാണ്. 24 മണിക്കൂറിനുള്ളിൽ ഒരു ലക്ഷം രൂപയിൽ കൂടുതൽ യുപിഐ പേയ്‌മെന്റുകൾ നടത്താൻ നാഷണൽ പെയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അനുവദിക്കുന്നില്ല. അതോടൊപ്പം ഉപയോഗിക്കുന്ന ആപ്പിനെ ആശ്രയിച്ചും ഈ തുക വ്യത്യാസപ്പെടും. ​ഗൂ​ഗിൾ പേ, ഫോൺ പേ, ആമസോൺ പേ, പേടിഎം എന്നിയുൾപ്പെടുയുള്ള യുപിഐ ആപ്പുകൾക്കും പരിധിയുണ്ട്.

ക്യാപിറ്റൽ മാർക്കറ്റുകൾ, കളക്ഷനുകൾ, ഇൻഷുറൻസ്, വിദേശ ഇൻവാർഡ് റെമിറ്റൻസ് തുടങ്ങിയ യുപിഐയിലെ ചില പ്രത്യേക വിഭാഗങ്ങളിലെ ഇടപാടുകൾക്ക് ഇടപാട് പരിധി 2 ലക്ഷം വരെയാണ്. ഇനീഷ്യൽ പബ്ലിക് ഓഫറിംഗിനും റീട്ടെയിൽ ഡയറക്ട് സ്കീമിനും ഓരോ ഇടപാടിനും 5 ലക്ഷം രൂപ വരെയാണ് പരിധി.

പേടിഎം

പേടിഎം പെയ്മെന്റ് ആപ്പിൽ യുപിഐ ഇടപാടിൽ ഒരു ദിവസം ഒരു ലക്ഷം രൂപ വരെ മാത്രമേ ഇടപാട് അനുവദിക്കൂ. അതല്ലാതെയുള്ള യുപിഐ ഇടപാടുകളുടെ കാര്യത്തിൽ പേടിഎമ്മിന് യാതൊരു നിയന്ത്രണവുമില്ല.

​ഗൂ​ഗിൾ പേ

​ഗൂ​ഗിൾ പേ അഥവാ ജിപേയിൽ യുപിഐ വഴി ഒരു ദിവസം അയക്കാൻ സാധിക്കുന്ന തുക ഒരു ലക്ഷം രൂപ തന്നെയാണ്. ഇതുകൂടാതെ, ഒരു ദിവസം 10 ഇടപാടുകളിൽ കൂടുതൽ നടത്താൻ ​ഗൂ​ഗിൾ പേ ആപ്പ് ഉപയോക്താക്കളെ അനുവദിക്കുന്നില്ല. ഒന്നുകിൽ ഒരു ലക്ഷം രൂപയുടെ ഒരു ഇടപാടോ അല്ലെങ്കിൽ വിവിധ തുകകളുടെ 10 ഇടപാടുകൾ വരെയോ ​ഗൂ​ഗിൾ പേ ഉപയോ​ഗിച്ച് ഒരു ദിവസം നടത്താം.

ആമസോൺ പേ

യുപിഐ വഴി ഒരു ലക്ഷം രൂപ വരെ പേയ്‌മെന്റുകൾ നടത്താൻ ആമസോൺ പേ അനുവദിക്കുന്നുണ്ട്. ഒരു ദിവസം 20 ഇടപാടുകളാണ് ആപ്പ് അനുവദിക്കുന്നത്. പുതിയ ഉപയോക്താക്കൾക്ക് ആദ്യ 24 മണിക്കൂറിനുള്ളിൽ 5,000 രൂപ വരെ മാത്രമേ ഇടപാട് നടത്താൻ കഴിയൂ.

ഫോൺ പേ

ഒരു ദിവസം ഒരു ലക്ഷം രൂപയുടെ ഇടപാട് പരിധി ഫോൺപേയിലും ബാധകമാണ്. എന്നാൽ മറ്റ് പേയ്മെന്റ് ആപ്പുകളിലേത് പോലെ മറ്റു നിയന്ത്രണങ്ങൾ ഫോൺ പേയിലില്ല.

യുപിഐ ഐഡിയുള്ള മൊബൈൽ നഷ്ടമായാൽ

യുപിഐ ഇടപാട് നിരന്തരമായി നടത്തുന്നവരാണെങ്കിൽ ആശങ്കയുണ്ടാക്കുന്ന കാര്യമാണ് യുപിഐ നിലവിലുള്ള മൊബൈൽ ഫോൺ നഷ്ടമാകുന്നത്. മൊബൈൽ നഷ്‌ടപ്പെട്ടാൽ മൊബൈൽ നമ്പർ ബ്ലോക്ക് ചെയ്‌താൽ മതിയെന്നാണ് എൻപിസിഐ വിശദമാക്കുന്നത്. ഉപകരണ ട്രാക്കിംഗിന്റെ ഭാഗമായി അതേ മൊബൈൽ നമ്പറിൽ നിന്ന് ഒരു ഇടപാടും ആരംഭിക്കാൻ കഴിയില്ല. ഫോൺ നഷ്‌ടപ്പെടുകയാണെങ്കിലും ഇടപാടിന് യുപിഐ പിൻ ആവശ്യമുണ്ട്. കൂടാതെ, നിങ്ങളുടെ ഫോൺ നഷ്‌ടപ്പെട്ടാൽ ബാങ്കിലെ കസ്റ്റമർകെയറുമായി ബന്ധപ്പെടുന്നത് ​ഗുണകരമാണ്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X