വീട് വാങ്ങുന്നത് കഴിഞ്ഞാൽ കാർ വാങ്ങുന്നത് തന്നെയാണ് മലയാളികളെ സംബന്ധിച്ചുള്ള സുപ്രധാന സാമ്പത്തിക തിരഞ്ഞെടുപ്പാണ്. വീട് വെയ്ക്കുന്നതിന് പോലെ വാഹനം വാങ്ങാനും സാധാരണയായി വായ്പയിലേക്ക് കടക്കുന്നത് തന്നെയാണ് രീതി. കാർ വായ്പകളുടെ പലിശ നിരക്ക് സമീപകാലത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് എന്നതിനാൽ വാഹന വാങ്ങാനിരിക്കുന്നൊരാൾക്ക് നല്ലൊരു സമയാണിത്. വാഹന വായ്പ മറ്റു ജീവിത ചെലവുകളെ ബാധിക്കാത്ത തരത്തിൽ എങ്ങനെ ക്രമീകരിക്കാമെന്ന് അറിഞ്ഞ് വായ്പയിലേക്ക് ഇറങ്ങിയാൽ സാമ്പത്തികമായി സുരക്ഷിതമായിരിക്കാം. വിശദാംശങ്ങൾ അറിയാം.
എത്ര രൂപ വായ്പ ലഭിക്കും
ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും വാഹന വായ്പകൾ അനുവദിക്കുന്നുണ്ട്. സാധാരണയായി കാറിൻ്റെ ഓൺ-റോഡ് വിലയുടെ ഏകദേശം 80 ശതമാനം തുക വരെ വായ്പ നൽകും. പ്രത്യേക സന്ദർഭങ്ങളിൽ ധനകാര്യ സ്ഥാപനങ്ങളെ ആശ്രയിച്ച് കാറിൻ്റെ വിലയുടെ 100 ശതമാനവും വായ്പ ലഭിച്ചേക്കാം. ഇവിടെ വായ്പ തുകയെ സ്വാധീനിക്കുന്ന പ്രധാന ഘടകം ബാങ്കുകളുടെ ലോൺ ടു വാല്യൂ (എൽടിവി) അനുപാതമാണ്.

ലോൺ ടു വാല്യു
ലോൺ ടു വാല്യു അഥവാ എൽടിവി അനുപാതം എന്നത് ബാങ്കുകൾ കാറിൻ്റെ മൊത്തം ചെലവിൻ്റെ എത്ര ശതമാനം വായ്പ നൽകുന്നു എന്നതാണ് സൂചിപ്പിക്കുന്നത്. കാറിൻ്റെ ചെലവിൻ്റെ ബാക്കി ഭാഗം വാഹനം വാങ്ങുന്ന വ്യക്തി സ്വന്തം ഉത്തരവാദിത്തത്തിൽ കണ്ടെത്തണം. ഭൂരിഭാഗം ധനകാര്യ സ്ഥാപനങ്ങളും 80 ശതമാനം വരെ എൽടിവി അനുപാതം വാഗ്ദാനം ചെയ്യുന്നുണ്ട്. ബാക്കി തുക ഡൗൺ പേയ്മെന്റായി കണ്ടെത്തണം.
ചെലവ്
കാർ വായ്പയിൽ വാങ്ങുമ്പോഴുള്ള പ്രധാന ചെലവാണ് ഇഎംഐ. തിരിച്ചടവ് ശേഷിയുമായി പൊരുത്തപ്പെടുന്ന ഇഎംഐ തിരഞ്ഞെടുക്കുക എന്നത് സാമ്പത്തികമായി നിർണായകമാണ്. കുറഞ്ഞ ഇഎംഐ തുകയും ഉയർന്ന വായ്പ കാലാവധിയും തിരഞ്ഞെടുക്കുന്നത് ഒഴിവാക്കണം. സാമ്പത്തിക ശേഷിയുമായി പൊരുത്തപ്പെടുന്നെങ്കിൽ മാത്രം ദീർഘ വായ്പ കാലയളവ് തിരഞ്ഞെടുക്കുക. അനാവശ്യമായി ഉയർന്ന പലിശ ചെലവുകൾക്ക് ഇത് കാരണമാകും.
അതേസമയം അത്യാവശ്യ സാമ്പത്തിക ചെലവുകളിൽ വിട്ടുവീഴ്ച ചെയ്ത് ഉയർന്ന ഇഎംഐകൾ തിരഞ്ഞെടുക്കുന്നത് ഗുണകരമാക്കില്ല. വായ്പ തുക പരിഗണിക്കാതെ സുഖകരമായി കൈകാര്യം ചെയ്യാവുന്ന ഇഎംഐക്ക് മുൻഗണന നൽകണം.
ഇഎംഐ ക്രമീകരിക്കാം
750-ന് മുകളിൽ ക്രെഡിറ്റ് സ്‌കോർ ഉള്ള വ്യക്തികൾക്ക് വാഹനത്തിൻ്റെ മൊത്തം വിലയുടെ 80 മുതൽ 90 ശതമാനം വരെ ബാങ്കുകൾ പൊതുവെ വായ്പ നൽകുന്നുണ്ട്. എന്നാൽ ഉയർന്ന ഇഎംഐ കുറയ്ക്കുന്നതിനാൽ പരമാവധി തുക ഡൗൺ പേയ്‌മെൻ്റായി നൽകാവുന്നതാണ്.
ഉദാഹരണത്തിന് 15 ലക്ഷം രൂപ വിലയുള്ള ഒരു കാർ വാങ്ങുകയാണെങ്കിൽ കുറഞ്ഞത് 7 ലക്ഷം രൂപയെങ്കിലും ഡൗൺ പേയ്‌മെൻ്റ് അടച്ച് 8 ലക്ഷം രൂപയ്ക്ക് ഒരു വായ്പ തിരഞ്ഞെടുക്കുകയാണെങ്കിൽ ഇഎംഐ ചെലവ് കുറയ്ക്കാം. മൊത്ത വായ്പകളിൽ നിന്നുള്ള ക്യുമുലേറ്റീവ് ഇഎംഐ മൊത്ത വരുമാനത്തിന്റെ 40 ശതമാനത്തിൽ കൂടരുത്.
ഇതിനായി വാഹനത്തിന്റെ ഓൺ റോഡ് വിലയുടെ 20 ശതമാനമെങ്കിലും ഡൗൺ പെയ്മെന്റായി വാഹനം വാങ്ങുന്ന സമയത്ത് നൽകണം. മാസ വരുമാനത്തിന്റെ 10 ശതമാനത്തിലധികരുത് ഇഎംഐ. പരമാവധി നാല് വ ർഷത്തിൽ താഴെയുള്ള ക്രമത്തിൽ വായ്പ കാലാവധി ക്രമീകരിക്കണം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications