ഒരു ബാങ്കിൽ സേവിങ്‌സ് അക്കൗണ്ട് തുറക്കുക എന്നത് ഏറ്റവും എളുപ്പമുള്ള കാര്യമാണ് ഇന്നത്തെ കാലത്ത്. വിവിധ ബാങ്കുകളിൽ വ്യത്യസ്ത അക്കൗണ്ടുകൾ ലഭിക്കുമ്പോൾ ഏത് ബാങ്ക് അക്കൗണ്ടാണ് ഏറ്റവും അനുയോജ്യമെന്ന ആശയക്കുഴപ്പം ഉപഭോക്താക്കൾക്കുണ്ടാകാം. എടിഎം, മിനിമം ബാലൻസ് എന്നിവയിൽ പരമാവധി ആനുകൂല്യങ്ങൾ ലഭിക്കാൻ ഒന്നിലധികം സേവിംഗ്സ് അക്കൗണ്ടുകൾ തുറക്കുന്നതാകും ബുദ്ധി. ഒന്നിലധികം സേവിംഗ്സ് അക്കൗണ്ടുകൾ ഇന്ന് സർവ സാധാരണമാണ്. എന്നാലും അധിക സേവിംഗ്‌സ് അക്കൗണ്ടുകൾ തുറക്കുമ്പോൾ എവിടെയെല്ലാം ശ്രദ്ധിക്കണമെന്ന നോക്കാം.
ഒരാൾക്ക് എത്ര അക്കൗണ്ട്
ഇന്ത്യയിൽ, ഒരു വ്യക്തിക്ക് വിവിധ ബാങ്കുകളിലായി ഒന്നിലധികം സേവിംഗ്സ് അക്കൗണ്ടുകൾ ആരംഭിക്കുന്നതിന് നിയമപരമായ തടസങ്ങൾ ഒന്നുമില്ല. ഒരാൾക്ക് എത്ര സേവിംഗ്സ് അക്കൗണ്ടുകൾ ഉണ്ടായിരിക്കാം എന്നതിന് പരിധിയില്ലെങ്കിലും മൂന്നിൽ കൂടുതൽ അക്കൗണ്ടുകൾ കഴിവതും ഒഴിവാക്കാൻ ആണ് പേർസണൽ ഫിനാൻസ് വിദഗ്ധർ നിർദ്ദേശകുന്നത്. നിരവധി അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നത് ബുദ്ധിമുട്ടാണ് എന്നതാണ് മൂന്നിൽ പരിമിതപ്പെടുത്താൻ ഉള്ള കാരണം.
സമ്പാദ്യത്തിനും ഗാർഹിക ചെലവുകൾക്കുമുള്ള പണം, മക്കളുടെ വിദ്യാഭ്യാസത്തിനുള്ള പണം എന്നിങ്ങനെ വിവിധ സാമ്പത്തിക ആവശ്യങ്ങളെ വേർതിരിക്കാൻ ഒന്നിലധികം സേവിംഗ്സ് അക്കൗണ്ടുകൾ സഹായിക്കും.

ഒന്നിലധികം സേവിംഗ്‌സ് അക്കൗണ്ടുകളുടെ ഗുണം
വീട്ടു ചെലവുകൾ ക്രമീകരിക്കാൻ ഭാര്യയുമായി ജോയിന്റ് അക്കൗണ്ടും മക്കളുടെ ദൈനംദിന വിദ്യാഭ്യാസ ചെലവുകൾക്ക് കുട്ടിയുമായി സേവിംഗ്‌സ് അക്കൗണ്ടും പണത്തെ സുഖകരമായി നിയന്ത്രിക്കാൻ സാധിക്കും. ഇത്തരത്തിൽ ഒന്നിലധികം സേവിംഗ്സ് അക്കൗണ്ടുകൾ ആരംഭിക്കുന്നത് കൊണ്ടുള്ള നേട്ടങ്ങൾ പരിശോധിക്കാം.
കാര്യക്ഷമമായ സാമ്പത്തിക മാനേജ്മെന്റ്
മക്കളുടെ വിദ്യാഭ്യാസം, എമർജൻസി ഫണ്ട്, പ്രതിമാസ ചെലവുകൾ, വിനോദയാത്ര ചെലവുകൾ എന്നിങ്ങനെ ഓരോരുത്തർക്കും വ്യത്യസ്ത സാമ്പത്തിക ലക്ഷ്യങ്ങൾ ഉണ്ടായിരിക്കും. ഓരോ ലക്ഷ്യത്തിനും വെവ്വേറെ അക്കൗണ്ടുകൾ ഉള്ളത് വ്യത്യസ്ത ലക്ഷ്യങ്ങൾക്കായി സമ്പാദ്യം നിലനിർത്താനും ഇവ ട്രാക്ക് ചെയ്യുന്നത് എളുപ്പമാക്കുകയും ചെയ്യും. കയ്യിലുള്ള പണം അനാവശ്യ ചെലവിലേക്ക് പോകുന്നത് കുറയ്ക്കാനും ഇത് സഹായിക്കും.
ലക്ഷ്യങ്ങൾ പിന്തുടരാം
വ്യത്യസ്‌ത ലക്ഷ്യങ്ങൾക്കായി വ്യത്യസ്‌ത അക്കൗണ്ടുകൾ ആരംഭിച്ചതിന് ശേഷം അക്കൗണ്ടിലേക്ക് പണം കൃത്യമായി മാറ്റാൻ പ്രധാന അക്കൗണ്ടിൽ നിന്ന് മറ്റ് അക്കൗണ്ടുകളിലേക്ക് ഷെഡ്യൂൾ ചെയ്യാം. ഇത്തരത്തിൽ ഫണ്ട് ട്രാൻസ്ഫർ ഓട്ടോമേറ്റ് ചെയ്യുന്നത് വഴി ലക്ഷ്യങ്ങൾക്കായി പണം സമ്പാദിച്ചതിന് ശേഷം ചെലവഴിക്കുന്ന ശീലത്തിലേക്ക് എത്തിക്കും.
വിവിധ ലക്ഷ്യങ്ങൾക്കായി വിവിധ അക്കൗണ്ടുകളിൽ പണം സമ്പാദിക്കുന്നത് സാമ്പത്തിക കാര്യങ്ങൾ നിയന്ത്രിക്കാനും നിരീക്ഷിക്കാനും ട്രാക്ക് ചെയ്യാനും എളുപ്പമാക്കും.
പിൻവലിക്കൽ പരിധി മറികടക്കാം
ഓരോ ഡെബിറ്റ് കാർഡുകൾക്കും പ്രത്യേക പിൻവലിക്കൽ പരിധിയുണ്ട്. അടിയന്തിര സാഹചര്യങ്ങളിൽ ധാരാളം പണം പിൻവലിക്കേണ്ട സാഹചര്യത്തിൽ വ്യത്യസ്‌ത സേവിംഗ്‌സ് അക്കൗണ്ടുകൾ ഗുണം ചെയ്യും. ഒന്നിലധികം ഡെബിറ്റ് കാർഡുകൾ കയ്യിലെത്തുമ്പോൾ പരിധി പേടിക്കാതെ അടിയന്തര ഘട്ടത്തിൽ അവ ഉപയോഗിക്കാൻ കഴിയും.
ഇൻഷുറൻസ് പരിരക്ഷ
ഇന്ത്യയിൽ വാണിജ്യ ബാങ്കുകളിലെ നിക്ഷേപത്തിന് ലഭിക്കുന്ന ഇൻഷുറൻസ് പരിരക്ഷ 5 ലക്ഷം രൂപയാണ്. ഒരു ബാങ്ക് അക്കൗണ്ടിനാണ് 5 ലക്ഷം പരിരക്ഷ ലഭിക്കുന്നത്. ഒന്നിലധികം അക്കൗണ്ടുകളുള്ളവർക്ക് മുഴുവൻ പണത്തിനും പരിരക്ഷ ലഭിക്കുന്ന തരത്തിൽ നിക്ഷേപം ക്രമീകരിക്കാൻ ഇതുവഴി സാധിക്കും. വ്യത്യസ്ത അക്കൗണ്ടുകളിൽ 5 ലക്ഷത്തിൽ താഴെ സൂക്ഷിച്ചാൽ പണത്തിന് പൂർണമായും ഇൻഷൂറൻസ് കവറേജ് ഉറപ്പാക്കാം.
More From GoodReturns

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!



Click it and Unblock the Notifications