ഇന്നത്തെ കാലത്ത് ഒരു ബാങ്ക് അക്കൗണ്ടില്ലാത്തവർ കുറവായിരിക്കും.ആപ്പ് വഴി അക്കൗണ്ടിന് അപേക്ഷയും വീഡിയോ കെവൈസിയും പൂർത്തിയാക്കുന്നതോടെ നിമിഷ നേരം കൊണ്ട് ഏതൊരാൾക്കും ബാങ്ക് അക്കൗണ്ട് ആരംഭിക്കാം. സേവനങ്ങൾ എളുപ്പമായതോടെ ഒന്നിലധികം ബാങ്കുകളിൽ പലർക്കും അക്കൗണ്ടുണ്ടാകും. എന്നാൽ കൃത്യമായി ഉപയോഗിക്കാതെ പോകുന്നതോടെ അക്കൗണ്ടുകൾ ഉപേക്ഷിക്കുന്നതാണ് പലരുടെയും പ്രശ്നം.
ഒന്നിലധികം അക്കൗണ്ടുണ്ടാകുന്നത് സാമ്പത്തിക നേട്ടങ്ങളുണ്ടാക്കും. ഒന്നിലധികം ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നതിന് നിലവില്‍ വിലക്കൊന്നുമില്ല. ഉപഭോക്താവിന് ആവശ്യാനുസരണം ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിക്കാം. എന്നാലും അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാനുള്ള സൗകര്യത്തിനായി മൂന്നില്‍ ഒതുക്കാമെന്നാണ് വിദഗ്ധ അഭിപ്രായം.
വ്യത്യസ്ത ആവശ്യങ്ങള്‍ക്കായി അക്കൗണ്ടുകള്‍ ആരംഭിക്കുന്നത് എളുപ്പത്തില്‍ കാര്യം നേടാന്‍ സഹായിക്കും. സമ്പാദിക്കുന്നതിനും വീട്ട് ചെലവിനും പണം കണ്ടെത്താനുള്ള തുകയും വെവ്വേറെ കൈകാര്യം ചെയ്യാന്‍ ഇത് സഹായിക്കും. ഇതോടൊപ്പം വ്യത്യസ്ത ചെലവുകളുമായി ബന്ധപ്പെട്ട് ജോയിന്റ് അക്കൗണ്ട് ആരംഭിക്കുന്നതും ഗുണകരമാണ്. ഒന്നിലധികം സേവിംഗ്‌സ് അക്കൗണ്ടുകളുണ്ടാകുന്നതിന്റെ ഗുണങ്ങളെന്തൊക്കെയാണെന്ന് നോക്കാം.
മിനിമം ബാലൻസ് എന്ന വില്ലൻ
മിനിമം ബാലൻസ് ഓരോ അക്കൗണ്ടിലും ഉള്ളതിനാലാണ് ഒന്നിലധികം അക്കൗണ്ടുള്ളവരും ഒരു അക്കൗണ്ടിലേക്ക് ചുരുങ്ങുന്നത്. ഇതിന് പകരം തിരഞ്ഞെടുക്കാവുന്ന മികച്ച ഓപ്ഷനാണ് ബേസിക് സേവിംഗ്‌സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ട് (ബിഎസ്ബിഡിഎ). ബേസിക് സേവിംഗ്‌സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടില്‍ മിനിമം ബാലൻസ് ആവശ്യം വരുന്നില്ല.
യഥാർഥത്തിൽ ഇതൊരു സീറോ ബാലന്‍സ് സേവിംഗ്‌സ് അക്കൗണ്ടാണ്. അക്കൗണ്ട് ആരംഭിക്കുന്നതിന് നിക്ഷേപമിടേണ്ട ആവശ്യവുമില്ല. സാധാരണ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളുടെ പരിഗണനകള്‍ ബേസിക് സേവിംഗ്‌സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടിനും ലഭിക്കും. എടിഎം കാര്‍ഡുകള്‍ അടക്കമുള്ള സേവനങ്ങൾക്ക് വാര്‍ഷിക ചാർജും ബാങ്ക് ഈടാക്കുകയില്ല.
ഒന്നിലധികം സേവിംഗ്‌സ് അക്കൗണ്ടുകൾ ഗുണങ്ങൾ
1. മക്കളുടെ വിദ്യാഭ്യാസം, എമര്‍ജന്‍സി ഫണ്ട്, മാസ ചെലവുകള്‍ തുടങ്ങി വിവിധ ആവശ്യങ്ങളാണ് ഓരോ മാസത്തിലും ഉണ്ടാകുന്നത്. ഓരോ ആവശ്യങ്ങള്‍ക്കു്ം വ്യത്യസ്ത അക്കൗണ്ടില്‍ പണം സൂക്ഷിക്കുന്നത് എളുപ്പത്തില്‍ ചെലവുകളെ കണ്ടെത്താനും അനാവശ്യ ചെലവുകള്‍ ഒഴിവാക്കി മിച്ചം പിടാിക്കാനും സാധിക്കും.
2. ഓരോ അക്കൗണ്ടിലും വ്യത്യസ്ത ആവശ്യങ്ങള്‍ക്കുള്ള പണം കണ്ടെത്തുന്നൊരാള്‍ക്ക് ആവശ്യങ്ങള്‍ക്ക് ഓട്ടോമേറ്റഡ് ട്രാന്‍സ്ഫര്‍ വഴി ചെലവാക്കാം. പ്രധാന അക്കൗണ്ടില്‍ നിന്ന് മറ്റു അക്കൗണ്ടുകളിലേക്ക് നിശ്ചിത തീയതി പണം ട്രാന്‍സ്ഫര്‍ ചെയ്ത് ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താം.
3. ഡെബിറ്റ് കാര്‍ഡുകളില്‍ പിന്‍വലിക്കലിന് ദിവസത്തില്‍ പരിധിയുള്ളതിനാല്‍ അത്യാവശ്യ സമയത്ത് എടിഎം വഴി ആവശ്യമായ പണം പിന്‍വലിക്കാന്‍ സാധിച്ചെന്ന വരില്ല. വ്യത്യസ്ത സേവിംഗ്‌സ് അക്കൗണ്ടുള്ളൊരാള്‍ക്ക് ഒന്നിലധികം കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കാന്‍ സാധിക്കും.
4. ഇന്‍ഷൂറന്‍സ് കവറേജാണ് മറ്റൊരു ഗുണം. വലിയ തുക സേവിംഗ്‌സ് അക്കൗണ്ടില്‍ സൂക്ഷിക്കുന്നവര്‍ക്ക് ഇത് ഉപകാരപ്പെടും. എല്ലാ ഷെഡ്യൂള്‍ഡ് ബാങ്കുകളിലെയും നിക്ഷേപത്തിന് റിസര്‍വ് ബാങ്ക് സബ്‌സിഡിയറിയായ ഡെപ്പോസിറ്റ് ഇന്‍ഷൂറന്‍സ് ക്രെഡിറ്റ് ഗ്യാരണ്ടീഡ് കോര്‍പ്പറേഷന്‍ 5 ലക്ഷം രൂപ വരെ ഇന്‍ഷൂറന്‍സ് നല്‍കുന്നുണ്ട്. നേരത്തെ ഇത് 1 ലക്ഷം രൂപയായിരുന്നു. ഒന്നിലധികം സേവിംഗ്‌സ് അക്കൗണ്ടാകുന്നത് വഴി ഓരോ അക്കൗണ്ടിനും ഇന്‍ഷൂറന്‍സ് ലഭിക്കും.
5. ഒന്നിലധികം അക്കൗണ്ടുകളുണ്ടാകുമ്പോൾ ഓരോ അക്കൗണ്ടിൽ നിന്നും ലോക്കര്‍, ഇന്‍ഷൂറന്‍സ്, പ്രീമിയം ഡെബിറ്റ് കാര്‍ഡ് സൗകര്യങ്ങള്‍ ലഭിക്കും. ഷോപ്പിംഗ് റീവാര്‍ഡും ഡിസ്‌കൗണ്ടുകളും ഓരോ ബാങ്കിലും വ്യത്യസ്തമായിരിക്കും. ഒന്നിലധികം അക്കൗണ്ട് ഉണ്ടാകുമ്പോൾ ഇത്തരം നേട്ടങ്ങൾ ലഭിക്കും. ഇ-കോമേഴ്‌സ് വെബ്‌സൈറ്റുകളുമായി സഹകരിക്കുന്ന ബാങ്കുകളെ തിരഞ്ഞെടുക്കുമ്പോൾ നല്ല ഇളവിൽ ഓൺലൈൻ ഷോപ്പിംഗ് സാധ്യമാകും.
More From GoodReturns

എൽപിജി സിലിണ്ടർ വാട്ട്സ്ആപ്പ് വഴി ബുക്ക് ചെയ്യാം, വളരെ എളുപ്പത്തിൽ കാര്യം കഴിയും, എങ്ങനെ എന്ന് നോക്കാം

കൊച്ചി പഴയ കൊച്ചിയല്ല! റെനോ ഡെസ്റ്റര് തിരിച്ചെത്തുമ്പോള്‍ എതിരാളികള്‍ കൂടി, ഇനി മത്സരം കടുക്കും

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്: പാചക വാതക ബുക്കിംഗില്‍ കുതിച്ചുചാട്ടം, ഇക്കാര്യങ്ങള്‍ അറിയണം

പ്രതിമാസം 2000 രൂപ നിക്ഷേപിക്കാനുണ്ടോ? 40,000 രൂപ പെൻഷനുള്ള വഴി പറഞ്ഞുതരാം...

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

എല്‍പിജി ക്ഷാമം: കേരളത്തില്‍ മാര്‍ച്ച് 23 ന് ഹോട്ടലുകള്‍ അടച്ചിടും, പിഎന്‍ജിയിലേക്ക് മാറാന്‍ നിര്‍ദ്ദേശം

കേന്ദ്രസര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള ചെറു സമ്പാദ്യ പദ്ധതികള്‍: ആകര്‍ഷകമായ പലിശ; നിക്ഷേപം പോസ്റ്റ് ഓഫീസ് വഴിയും

പിപിഎഫ് മുതൽ സുകന്യ സമൃദ്ധി വരെ; ചെറുകിട നിക്ഷേപ പദ്ധതികളെക്കുറിച്ച് അറിയേണ്ടതെല്ലാം

ബെംഗളൂരു: ഗ്യാസ് സിലിണ്ടര്‍ കിട്ടാതെ ഉപഭോക്താക്കള്‍, ഏജന്‍സികള്‍ വാണിജ്യസ്ഥാപനങ്ങള്‍ക്ക് മറിച്ചുവില്‍ക്കുന്നു?

ഐടി ജോലി വീട്ടിലിരുന്ന് ചെയ്യാം, വർക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാൻ ആലോചിച്ച് കമ്പനികൾ, കാരണം ഇതാണ്

പോസ്റ്റ് ഓഫീസിൽ 1000 രൂപ നിക്ഷേപിച്ച് അക്കൗണ്ട് തുറക്കൂ; മാസം 9,250 രൂപ കയ്യിൽ വാങ്ങാം



Click it and Unblock the Notifications