കേരളം ഏറെ കാത്തിരുന്ന വിഷു ബംബർ ലോട്ടറിയുടെ നറുക്കെടുപ്പ് ദിവസമാണിത്. VE 475588 എന്ന നമ്പറിലുള്ള ലോട്ടറിക്കാണ് ഒന്നാം സമ്മാനമായ 12 കോടി രൂപ ലഭിച്ചത്. മറ്റു സീരിസുകളിലെ ഇതേ നമ്പറുകള്‍ക്ക് സമാശ്വാസ സമ്മാനമായി അഞ്ച് ലക്ഷം രൂപ ലഭിക്കും. രണ്ടാം സമ്മാനം ഒരു കോടി രൂപയാണ്. ആറ് പേര്‍ക്കാണ് ഒരു കോടി രൂപ വീതം ലഭിക്കുക.
രണ്ടാം സമ്മാനം നേടിയ നമ്പറുകൾ VA 513003, VB 678985, VC 743934, VD 175757, VE 797565, VG 642218 എന്നിങ്ങനെയാണ്. ലോട്ടറി സമ്മാനം കിട്ടിയാൽ ഏജൻസി കമ്മീഷൻ, നികുതി അടക്കം വിവിധ തുക രൂപ കിഴിച്ചാണ് ലോട്ടറി സമ്മാന തുക ലഭിക്കുക എന്നതാണ് പ്രധാന ചോദ്യം. ഇവ ഏതെക്കെയാണെന്ന് വിശദമായി നോക്കാം.
സമ്മന തുക
12 കോടിയുടെ ഒന്നാം സമ്മാനത്തോടൊപ്പം രണ്ടാം സമ്മാനം ഒരു കോടി വീതം ആറ് പേര്‍ക്ക് ലഭിക്കും. മൂന്നാം സമ്മാനമായ പത്ത് ലക്ഷം ആറ് പേര്‍ക്ക് വീതം ലഭിക്കും. നാലാം സമ്മാനം അഞ്ച് ലക്ഷം രൂപയും അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപയുമാണ്. ആറാം സമ്മാനം 5,000 രൂപയും ഏഴാം സമ്മാനം 2,000 രൂപയും എട്ടാം സമ്മാനം ആയിരം രൂപയും 9-ാം സമ്മാനം 500 രൂപയും പത്താം സമ്മാനം 300 രൂപയുമാണ്.

ഏജൻസി കമ്മീഷൻ
ലോട്ടറിയടിച്ചാൽ സമ്മാന തുകയിൽ നിന്ന് നികുതിയും എജൻസി കമ്മീഷനും കിഴിച്ചാണ് തുക അനുവദിക്കുക. എന്നാൽ എല്ലാ സമ്മാനങ്ങൾക്കും ഇത് ബാധകമല്ല. സമ്മാനങ്ങളുടെ വലുപ്പം അനുസരിച്ചാണ് ഏജൻസി കമ്മീഷൻ സമ്മാനർഹരിൽ നിന്ന് ഈടാക്കുന്നത്.
1 മുതല്‍ 3 വരെയുള്ള സമ്മാന തുകയില്‍ നിന്നാണ് ഏജന്‍സി കമ്മീഷൻ കുറയ്ക്കുന്നത്. 12 ശതമാനം തുകയാണ് സമ്മാന തുകയിൽ നിന്ന് ഈടാക്കുക ഈ തുക ടിക്കറ്റ് വില്പന ഏജന്റിന് നല്‍കും. ബംബർ സമ്മാനമാണെങ്കിൽ 10 ശതമാനമാണ് ഏജൻസി കമ്മീഷൻ.
നികുതി
സമ്മാനർഹമായ ലോട്ടറി ടിക്കറ്റിന് മുകളിൽ സ്രോതസിൽ നിന്നുള്ള നികുതി ഈടാക്കിയ ശേഷം മാത്രമെ സമ്മാനാർഹന് പണം ലഭിക്കുകയുള്ളൂ. 10,000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തിൽ നിന്ന് ലോട്ടറി വകുപ്പ് 30 ശതമാനം ടിഡിഎസ് കുറച്ചാണ് നൽകുക. ഈ തുകയൊക്കെ കിഴിച്ചാണ് ലോട്ടറി അടിച്ച വ്യക്തിക്ക് സമ്മാന തുക നൽകുക.
സമ്മാനത്തുക 50 ലക്ഷത്തില്‍ മുകളിലാണെങ്കിൽ സമ്മാനാര്‍ഹര്‍ സര്‍ചാര്‍ജും സെസും നല്‍കേണ്ടതുണ്ട്. ഇത് ആദായ നികുതി വകുപ്പിനാണ് അടയ്ക്കേണ്ടത്. ഇതിനാൽ വിഷു ബംബറടിച്ചവർ ഭാവിയിൽ വരുന്ന നികുതിയെ കരുതിയിരിക്കണം.
എത്ര രൂപ ലഭിക്കും
വിഷു ബമ്പർ ഒന്നാം സമ്മാനമടിച്ച വ്യക്തിക്ക് 12 കോടി രൂപയും കൈയിൽ ലഭിക്കില്ലെന്ന് ഇതിലൂടെ വ്യക്തമാണ്. കഴിഞ്ഞ വർഷം പത്ത് കോടി രൂപയുടെ സമ്മാന ജേതാവിന് 6 കോടി രൂപയാണ് കൈയിൽ ലഭിച്ചത്. അതുകൊണ്ട് തന്നെ നികുതിയും ഏജൻസി കമ്മീഷനും കിഴിച്ച് കണക്ക് കൂട്ടിയാൽ 12 കോടി ലഭിക്കുന്ന ഈ വർഷത്തെ ഭാഗ്യവാന് കൈയിൽ 7 കോടി 20 ലക്ഷം രൂപയാകും ലഭിക്കുക.
എവിടെ നിന്ന് സമ്മാനം ലഭിക്കും
1 ലക്ഷത്തില്‍ കൂടുതല്‍ സമ്മാനത്തുകയുള്ള ടിക്കറ്റുകള്‍ കേരള ലോട്ടറി ഡയറക്ടറേറ്റില്‍ നിന്ന് സമ്മാനം വാങ്ങാം. സമ്മാനാര്‍ഹമായ ടിക്കറ്റുകള്‍ ദേശസാല്‍കൃത ബാങ്കുകള്‍, ഷെഡ്യൂള്‍ഡ് ബാങ്ക്, സംസ്ഥാന, ജില്ലാ സഹകരണ ബാങ്ക് എന്നിവിടങ്ങളില്‍ സ്വീകരിക്കും. സമ്മാനാര്‍ഹമായ ടിക്കറ്റുകള്‍ 30 ദിവസത്തിനുള്ളില്‍ ബന്ധപ്പെട്ട ഓഫീസില്‍ സമര്‍പ്പിക്കണം. ഇതിന് സാധിക്കുന്നില്ലെങ്കില്‍ വൈകിയ കാരണം ലോട്ടറി വകുപ്പിനെ ബോധിപ്പിക്കേണ്ടതുണ്ട്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
