സ്ത്രീ നിക്ഷേപകർക്ക് ഹ്രസ്വകാലത്തേക്ക് നിക്ഷേപിക്കാൻ ഏറ്റവും മികച്ച നിക്ഷേപ പദ്ധതിയാണ് മഹിളാ സമ്മാൻ സേവിംഗ്സ് സ്കീം. സ്ത്രീകള്‍ക്കായി 2023-24 സാമ്പത്തിക വർഷത്തിൽ ആരംഭിച്ച പുതിയ ലഘു സമ്പാദ്യ പദ്ധതിയാണിത്.
ഏപ്രില്‍ 1 മുതല്‍ രാജ്യത്തെ 1.59 ലക്ഷം പോസ്റ്റ് ഓഫീസുകള്‍ വഴി മഹിളാ സമ്മാന്‍ സേവിംഗ്സ് സ്കീമിലേക്ക് നിക്ഷേപം സ്വീകരിച്ചു തുടങ്ങി. 2 വർഷത്തേക്കുള്ള പദ്ധതിയിൽ നിക്ഷേപിക്കാവുന്ന തുക 2 ലക്ഷം രൂപയാണ്. ഇത്തരത്തിൽ നിക്ഷേപിക്കുന്നവർക്ക് കാലാവധിയിൽ എത്ര രൂപ ലഭിക്കുമെന്നും നികുതി ഇളവുകളും പരിശോധിക്കാം.
മഹിളാ സമ്മാൻ സേവിംഗ്സ് സ്കീം
മഹിളാ സമ്മാന്‍ സേവിംഗ്സ് സ്കീമിന് കീഴില്‍ വ്യക്തിഗത അക്കൗണ്ടാണ് ആരംഭിക്കാന്‍ സാധിക്കുക. പെണ്കുട്ടിക്കോ സ്ത്രീകള്‍ക്കോ അക്കൗണ്ട് ആരംഭിക്കാന്‍ സാധിക്കും. നിശ്ചിത ഫോമില്‍ പോസ്റ്റ് ഓഫീസില്‍ അപേക്ഷിച്ചാല്‍ അക്കൗണ്ട് ലഭിക്കും. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പേരില്‍ രക്ഷിതാവിന് അക്കൗണ്ടെടുക്കാന്‍ സാധിക്കും. 2025 മാര്‍ച്ച് 31-ന് മുന്‍പ് അക്കൗണ്ടെടുക്കണം.

നിക്ഷേപം, പലിശ നിരക്ക്
ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 1000 രൂപയാണ്. ഓരോ അക്കൗണ്ടിനും പരമാവധി പരിധി 2 ലക്ഷം രൂപയാണ്. 2 ലക്ഷം രൂപ എന്ന നിക്ഷേപ പരിധി കടക്കുന്നത് വരെ എത്ര അക്കൗണ്ട് വേണമെങ്കിലും ഒരു വ്യക്തിക്ക് ആരംഭിക്കാം. അക്കൗണ്ട് തുറക്കുന്നത് തമ്മില്‍ മൂന്ന് മാസത്തെ ഇടവേള ആവശ്യമാണ്.
ത്രൈമാസത്തില്‍ കോമ്പൗണ്ട് ചെയ്യുന്ന രീതിയിലാണ് മഹിളാ സമ്മാൻ സേവിംഗ്സ് സ്കീമിൽ പലിശ നല്‍കുക. 7.50 ശതമാനമാണ് 2 വര്‍ഷത്തേക്കുള്ള നിക്ഷേപത്തിന് നല്കുന്ന പലിശ നിരക്ക്.
എത്ര രൂപ ലഭിക്കും
2 വര്‍ഷ കാലാവധിയില്‍ മഹിളാ സമ്മാന്‍ സേവിംഗ്സ് സ്കീമില്‍ 2ലക്ഷം രൂപ നിക്ഷേപിച്ചാല്‍ എത്ര രൂപ ലഭിക്കുമെന്ന് നോക്കാം. സ്ഥിര നിക്ഷേപത്തിന് സമാനമായി നിക്ഷേപിക്കുന്ന തുകയ്ക്ക് ത്രൈമാസത്തില്‍ പലിശ കണക്കാക്കുന്നതാണ് മഹിള സമ്മാന്‍ സേവിംഗ്സ് സ്കീമിലെ രീതി. കാലാവധിയില്‍ 2.32 ലക്ഷം രൂപ നേടാം.
കാലാവധി
നിക്ഷേപം ആരംഭിച്ച തീയതി മുതല്‍ രണ്ട് വര്‍ഷത്തിന് ശേഷം കാലാവധി പൂര്‍ത്തിയാകും. കാലാവധിയെത്തിയാൽ പോസ്റ്റ് ഓഫീസില്‍ ഫോം-2-ല്‍ അപേക്ഷ സമര്‍പ്പിച്ചാൽ തുക പിൻവലിക്കാം.
അക്കൗണ്ട് തുറന്ന് ഒരു വര്‍ഷം പൂര്‍ത്തിയായതിന് ശേഷം പോസ്റ്റ് ഓഫീസില്‍ അപേക്ഷ നല്കിയാല് അക്കൗണ്ട് കാലാവധി പൂര്‍ത്തിയാകുന്നതിന് മുന്‍പ് അക്കൗണ്ടിലുള്ള തുകയുടെ പരമാവധി 40 ശതമാനം വരെ പിന്‍വലിക്കാന്‍ അക്കൗണ്ട് ഉടമയ്ക്ക് അര്‍ഹതയുണ്ട്. നിക്ഷേപ കാലാവധിയില്‍ ഒരു തവണ മാത്രമെ പിന്‍വലിക്കാന്‍ അനുവദിക്കുകയുള്ളൂ.
നികുതി ഇളവ്
ആദായനികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരമുള്ള നികുതി ഇളവുകൾ മഹിളാ സമ്മാൻ സേവിംഗ്സ് സ്കീമിന് ലഭിക്കില്ല. പലിശയ്ക്കും നികുതി ബാധകമാണ്. അതായത്, മറ്റ് പോസ്റ്റ് ഓഫീസ് പദ്ധതികൾക്കുള്ള നികുതി ആനുകൂല്യങ്ങള്‍ പദ്ധതിക്ക് ലഭിക്കില്ല. മഹിളാ സമ്മാന്‍ സേവിംഗ്സ് സ്കീമിലെ പലിശ വരുമാനം നികുതി മുക്തമല്ല. ആകെ പലിശ വരുമാനം അടിസ്ഥാനമാക്കി ടിഡിഎസ് ഈടാക്കും. പലിശ വരുമാനത്തിന് നികുതി സ്ലാബ് അനുസരിച്ച് നികുതിയും ചുമുത്തും.
എങ്ങനെ അക്കൗണ്ടെടുക്കാം
നിലവില്‍ ഇത് പോസ്റ്റ് ഓഫീസില്‍ നിന്നാണ് മഹിളാ സമ്മാൻ സേവിംഗ്സ് സ്കീമിൽ അക്കൗണ്ടെടുക്കാൻ സാധിക്കുകയുള്ളൂ. അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദര്‍ശിച്ച് അക്കൗണ്ട് ഓപ്പണിംഗ് ഫോം, കെവൈസി രേഖകളായി ആധാര്‍, പാന്‍ കാര്‍ഡ്, ഡെപ്പോസിറ്റ് തുക/ചെക്ക് എന്നിവ ഹാജരാക്കിയാൽ അക്കൗണ്ടെടുക്കാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
