ഉയര്‍ന്ന നെറ്റ് അസറ്റ് വാല്യുവുള്ള മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാമോ? നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യമിതാ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ഓഹരി വിപണിയിൽ നേരിട്ട് നിക്ഷേപിക്കുന്നതിനേക്കാൾ സൗകര്യം മ്യൂച്വൽ ഫണ്ടുകളാണ്. ഫണ്ട് മാനേജർമാർ നിയന്ത്രിക്കുന്നതിനാൽ വിപണിയെ പറ്റി കൂടുതൽ പഠിക്കാൻ സാധിക്കാത്തവർക്കും മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാൻ സാധിക്കും. നേരിട്ടും ബ്രോക്കർമാർ വഴിയും മ്യൂച്വൽ ഫണ്ടുകൾ വാങ്ങാം. ഇതിൽ നിക്ഷേപകർ വരുത്തുന്നൊരു പിഴവാണ് ഇവിടെ ചൂണ്ടിക്കാട്ടപ്പെടുന്നത്.

നിക്ഷേപിക്കുന്നതിനായി മ്യൂച്വൽ ഫണ്ട് സ്കീമുകൾ തിരഞ്ഞെടുക്കുന്നതിന് പലരും ഘടകമാക്കുന്നത് നെറ്റ് അസറ്റ് വാല്യുവിനെയാണ്. ഉയർന്ന നെറ്റ് അസറ്റ് വാല്യുവുള്ള ഫണ്ടുകൾ ഒഴിവാക്കി കുറഞ്ഞ നെറ്റ് അസറ്റ് വാല്യുവിലേക്ക് നിക്ഷേപകർ ശ്രദ്ധ കേന്ദ്രീകരിക്കും. ഇതിൽ എന്തെങ്കിലും നേട്ടമുണ്ടോ എന്നാണ് ഈ ലേഖനം പരിശോധിക്കുന്നത്.

നെറ്റ് അസറ്റ് വാല്യു

കമ്പനി നിയന്ത്രിക്കുന്ന മൊത്തം ആസ്തിയെ മൊത്തം യൂണിറ്റുകളുടെ എണ്ണം കൊണ്ട് ഹരിച്ചാലാണ് നെറ്റ് അസറ്റ് വാല്യു (NAV) ലഭിക്കുന്നത്. ത് കമ്പനിയുടെ ഓഹരി വില പോലെയല്ല. ഓഹരിയുടെ നിലവിലെ വില അതിന്റെ യഥാർത്ഥ മൂല്യത്തേക്കാൾ കുറവോ ഉയർന്നതോ ആകാം. എന്നാൽ പോർട്ട്ഫോളിയോയുടെ ആകെ മൂല്യത്തെയാണ് നെറ്റ് അസറ്റ് വാല്യു സൂചിപ്പിക്കുന്നത്. ഫണ്ടിൽ നിക്ഷേപിക്കുന്നതിനുള്ളൊരു ഘടകമായി നെറ്റ് അസറ്റ് വാല്യു മാറരുത്. 

ഉയര്‍ന്ന നെറ്റ് അസറ്റ് വാല്യുവുള്ള മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാമോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നെറ്റ് അസ്റ്റ് വാല്യുവും ലാഭവും

കുറഞ്ഞ നെറ്റ് അസറ്റ് വാല്യുയുള്ള നിക്ഷേപങ്ങളാകുമ്പോള്‍ വലിയ ആദായം ലഭിക്കുമെന്ന ധാരണ നിക്ഷേപകരില്‍ ഒരു വിഭാഗത്തിനുണ്ട്. നെറ്റ അസറ്റ് വാല്യു എന്നത് മ്യൂച്വല്‍ ഫണ്ടിന്റെ ഒരു യൂണിറ്റിന്റെ വിലാണ്. കൂടുതൽ യൂണിറ്റുകള്‍ ഉള്ള ഫണ്ടിന്റെ നെറ്റ് അസറ്റ് വാല്യു കുറയ്ക്കുകയും കുറച്ച് യൂണിറ്റുകളുള്ള ഫണ്ടിന് ഉയര്‍ന്ന നെറ്റ് അസറ്റ് വാല്യുവുമാണ് പൊതുവെ കാണുന്നത്. 

Also Read: ദിവസം 85 രൂപ മാറ്റിവെച്ചാൽ നേടാം 9.50 ലക്ഷം; ജീവിതം ആനന്ദമാക്കാൻ സർക്കാർ ​ഗ്യാരണ്ടിയുള്ള നിക്ഷേപമിതാAlso Read: ദിവസം 85 രൂപ മാറ്റിവെച്ചാൽ നേടാം 9.50 ലക്ഷം; ജീവിതം ആനന്ദമാക്കാൻ സർക്കാർ ​ഗ്യാരണ്ടിയുള്ള നിക്ഷേപമിതാ

ഫണ്ടിന് വളരെ പഴക്കമില്ലെങ്കിലോ മുന്‍കാല വിപണിയുടെ പ്രകടനം മോശമായതു കൊണ്ടോ നെറ്റ് അസറ്റ് വാല്യു കുറഞ്ഞിരിക്കാം. ഉയര്‍ന്ന നെറ്റ് അസറ്റ് വാല്യു ഫണ്ടിന് അത് റിട്ടേണ്‍ ഉണ്ടാക്കിയെന്നതിന്റെ സൂചനയാണ്. നെറ്റ് അസറ്റ് വാല്യുവിലെ വ്യത്യാസം ആദായത്തെ ബാധിക്കുമോയെന്ന് ഉദാഹരണ സഹിതം പരിശോധിക്കാം.

ഉയര്‍ന്ന നെറ്റ് അസറ്റ് വാല്യുവുള്ള മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാമോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഉദാഹരണം

നിക്ഷേപിക്കാനായി 1 ലക്ഷം രൂപ കയ്യിലുള്ള ഷൈജു വ്യത്യസ്ത നെറ്റ് അസ്റ്റ് വാല്യു ഉള്ള 2 ഫണ്ടുകളാണ് പരി​​ഗണിച്ചത്. ഫണ്ട് A യുടെ നെറ്റ് അസ്റ്റ് വാല്യു 50 രൂപയും ഫണ്ട് B യുടെ നെറ്റ് അസ്റ്റ് വാല്യു 100 രൂപയുമാണ്. കയ്യിലുള്ള 1 ലക്ഷം രൂപ 2 രണ്ടുകളിലൂമായി വീതിച്ചു നിക്ഷേപിച്ചു. ഇങ്ങനെ ഫണ്ട് Aയിൽ 1,000 യൂണിറ്റുിം ഫണ്ട് B യിൽ 500 യൂണിറ്റും ലഭിക്കും. 

Also Read: ക്രെഡിറ്റ് കാർഡ് മോഹത്തെ സിബിൽ സ്കോർ പിന്നോട്ട് വലിക്കുന്നുവോ? പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഈ കാര്‍ഡ് നോക്കാംAlso Read: ക്രെഡിറ്റ് കാർഡ് മോഹത്തെ സിബിൽ സ്കോർ പിന്നോട്ട് വലിക്കുന്നുവോ? പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഈ കാര്‍ഡ് നോക്കാം

1 വർഷത്തിന് ശേഷം രണ്ട് ഫണ്ടുകളുടെയും ആദായം 10 ശതമാനം വർധിച്ചെന്ന് കരുതാം. ഇതോടെ ഫണ്ടുകളുടെ നെറ്റ് അസ്റ്റ് വാല്യു 55 രൂപയും 110 രൂപയുമായി വളരും. ഇതോടെ 1000 യൂണിറ്റുള്ള A എന്ന ഫണ്ടിൽ നിന്ന് 55,000 രൂപയും (,000 യൂണിറ്റ് x 55) 500 യൂണിറ്റുള്ള B എന്ന ഫണ്ടിൽ നിന്ന് 55,000 രൂപയും (500 യൂണിറ്റ് x 110) ലഭിക്കും. ഇവിടെ നെറ്റ് അസ്റ്റ് വാല്യു പരി​ഗണിക്കാതെ തന്നെ ആദായം തുല്യമാണ്. ഇതിനാൽ നെറ്റ് അസ്റ്റ് വാല്യു ലാഭത്തെ ബാധിക്കില്ലെന്ന് മനസിലാക്കാം. 

Also Read: 2 ലക്ഷത്തിന്റെ കുറവുണ്ടോ? വേ​ഗത്തിൽ പണം കണ്ടെത്താൻ മുടക്ക ചിട്ടികൾ സഹായിക്കും; എങ്ങനെ എന്നറിയാംAlso Read: 2 ലക്ഷത്തിന്റെ കുറവുണ്ടോ? വേ​ഗത്തിൽ പണം കണ്ടെത്താൻ മുടക്ക ചിട്ടികൾ സഹായിക്കും; എങ്ങനെ എന്നറിയാം

എന്ത് അടിസ്ഥാനമാക്കി നിക്ഷേപം നടത്തണം

മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുമ്പോൾ നെറ്റ് അസ്റ്റ് വാല്യു പരി​ഗണിക്കേണ്ടതില്ലെന്ന് മുകളിലെ ഉദാഹരണത്തിലൂടെ മനസിലായല്ലോ. ഇനി നിക്ഷേപിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പരി​ശോധിക്കാം. ഒന്ന്, ഫണ്ടിന്റെ മുൻകാല പ്രകടനമാണ്. ഫണ്ടിന്റെ പ്രകടനവും ഇതേ കാറ്റ​ഗറിയിലെ മറ്റു ഫണ്ടുകളുടെ പ്രകടനവും താരതമ്യം ചെയ്യാം.

ഇത് ഭാവി പ്രകടനത്തിന്റെ സൂചനയല്ലെങ്കിലും വിവിധ വിപണി സാഹചര്യങ്ങളിലെ പ്രകടനം മനസിലാക്കാം. മ്യൂച്വല്‍ ഫണ്ടുകളുടെ നിക്ഷേപ ലക്ഷ്യങ്ങള്‍, അസറ്റ് അലോക്കേഷന്‍ തന്ത്രം എന്നിവ അറിയണം. ഫണ്ടിന്റെ ചെലവ് അനുപാതം എന്നിവ പരി​ഗണിക്കേണ്ട ഘടകങ്ങളാണ്.

English summary

How Net Asset Value Will Effect The Return Of Mutual Fund; Here's All You Need To Know About NAV

How Net Asset Value Will Effect The Return Of Mutual Fund; Here's All You Need To Know About NAV, Read In Malayalam
Story first published: Tuesday, January 24, 2023, 18:57 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X