തൊഴിലിടങ്ങളിൽ പുതിയ തൊഴിൽ നിയമങ്ങളാണ് ചർച്ച കേന്ദ്ര സർക്കാർ കൊണ്ടു വന്ന നാല് തൊഴിൽ നിയമങ്ങൾ ജൂലായ് ഒന്ന് മുതൽ നടപ്പിലാക്കാനാണ് സാധ്യത. ഇത് അനുസരിച്ച് ജോലി സമയം, ശമ്പളം, പിഎഫ് നിക്ഷേപം, അവധി, എന്നിങ്ങനെ സമസ്ത മേഖലകളെയും ബാധിക്കും. വേജ് കോഡ് 2019, ഇൻഡസ്ട്രിയൽ റിലേഷൻ കോഡ് 2020, കോഡ് ഓഫ് സോഷ്യൽ സെക്യൂരിറ്റി 2020, ഒക്യുപേഷനൽ സേഷ്റ്റി, ഹെൽത്ത് ആൻഡ് വർക്കിംഗ് കണ്ടീഷൻസ് കോഡ് 2020 എന്നിവയാണ് പുതുതായി നടപ്പിലാക്കാൻ പോകുന്ന പുതിയ നിയമങ്ങൾ. പുതിയ നിയമം ശമ്പളത്തെ ബാധിക്കുന്നത് ജീവനക്കാരുടെ ജീവിതം പ്രതിസന്ധിയിലാക്കും. അതേസമയം വിരമിക്കൽ കാല ആനുകൂല്യങ്ങളിൽ മികച്ച നേട്ടമാണ് പുതിയ നിയമം പ്രാബല്യത്തിൽ വരുന്നത് വഴി ഉണ്ടാകുന്നത്. ഏതൊക്കെ തരത്തിൽ പുതിയ നിയമം ശമ്പളത്തെ ബാധിക്കുമെന്ന് നോക്കാം.
ശമ്പളം
പുതിയ വേജ് കോഡ് 2019 പ്രകാരം കയ്യിൽ കിട്ടുന്ന ശമ്പളത്തിൽ കുറവുണ്ടാകും. അതേ സമയം പ്രൊവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി എന്നിവയിൽ വർധനവ് ഉണ്ടാകും. പുതിയ നിയമം പ്രകാരം അടിസ്ഥാന ശമ്പളം ആകെ ശമ്പളത്തിന്റെ 50 ശതമാനം ആകണം. മറ്റ് ആനുകല്യങ്ങൾ 50 ശതമാനത്തിൽ കുറയുന്നതോടെ കയ്യിൽ കിട്ടന്ന തുകയിൽ കുറവ് വരും. അടിസ്ഥാന ശമ്പളം 50 ശതമാനമാകുന്നതോടെ കമ്പനികൾ മറ്റ് ആനുകൂല്യങ്ങൾ കുറവ് വരുത്തും. ഹോം റെന്റ് അലവൻസ് (എച്ച്.ആർ.എ), പ്രത്യേക അലവൻസുകൾ, ഫോൺ ബിൽ എന്നിങ്ങനെ വിവിധ ഘടകങ്ങൾ ഉൾപ്പെട്ടതാണ് കയ്യിൽ കിട്ടുന്ന ശമ്പളം. അടിസ്ഥാന ശമ്പളം ഉയരുമ്പോള്‍ മറ്റ് ആനുകൂല്യങ്ങള്‍ കുറയും. അടിസ്ഥാന ശമ്പളം ആദായ നികുതി പരിധിയിലുള്ളതിനാൽ അത് ഉയരുന്നത് ആദായ നികുതിയെ ബാധിക്കും.
പ്രൊവിഡന്റ് ഫണ്ട്
ആകെ ശമ്പളത്തിന്റെ 35-40 ശതമാനമാണ് അടിസ്ഥാന ശമ്പളം വരുന്നത്. ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് പ്രൊവിഡന്റ് ഫണ്ടിലേക്ക് തുക നിക്ഷേപിക്കുന്നത്. നിയമപ്രകാരം ശമ്പളത്തിന്റെ 12 ശതമാനം തൊഴിലാളിയും 12 ശതമാനം കമ്പനിയും പ്രൊവിഡന്റ് ഫണ്ടിലേക്ക് നിക്ഷേപിക്കേണ്ടതുണ്ട്. കമ്പനികള്‍ അടിസ്ഥാന ശമ്പളം കുറയ്ക്കുന്നതിനാല്‍ പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങളും താരതമ്യേന കുറവായിരിക്കും. പുതിയ ശമ്പള കോഡ് 2019 പ്രകാരം ആകെ ശമ്പളത്തിന്റെ 50 ശതമാനം അടിസ്ഥാന ശമ്പളമായിരിക്കണം. അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനം പ്രൊവിഡന്റ് ഫണ്ട് നിക്ഷേപമാണ്. 25000 രൂപ അടിസ്ഥാന ശമ്പളമുള്ള വ്യക്തിക്ക് 3.000 രൂപ വരെ പിഎഫ് നിക്ഷേപമായി പിടിക്കും. ഈ തുക പിഫ് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും.ഇതേ തുക കമ്പനിയും പിഎഫ് അക്കൗണ്ടിലേക്ക് അടയ്ക്കും. ഇത്തരത്തിൽ പുതിയ നിയമം പ്രകാരം വിരമിക്കൽ കാലത്തേക്കുള്ള ആനുകൂല്യങ്ങൾ വർധിക്കും,
ഗ്രാറ്റുവിറ്റി
ഗ്രാറ്റുവിറ്റി നിയമം 1972 പ്രകാരം ആണ് തൊഴിലാളികള്‍ക്ക് ഗ്രാറ്റുവിറ്റി അനുവദിക്കുന്നത്. അവസാനം ലഭിച്ച ശമ്പളം* 15 * ജോലി ചെയ്ത കാലയളവ് / 30 എന്ന ഫോര്‍മുല അനുസരിച്ചാണ് ഇത് കണക്കാക്കുക. ഇത് പ്രകാരം അഞ്ച വര്‍ഷം ജോലി ചെയ്ത ശേഷം കമ്പനിയില്‍ നിന്ന് വിടുതല്‍ നേടുമ്പോള്‍ 50,000 രൂപ ശമ്പളം വാങ്ങുന്നയാള്‍ക്ക് 1.25 ലക്ഷം രൂപ ഗ്രാറ്റുവിറ്റി ലഭിക്കും. 20 ലക്ഷം രൂപയുടെ പരിധി ഗ്രാറ്റുവിറ്റിക്ക് ഉണ്ട്. പുതിയ നിയമപ്രകാരം സാമൂഹിക സുരക്ഷാ കോഡ് 2020 പ്രകാരം ഗ്രാറ്റുവിറ്റിക്ക് യോഗ്യത നേടാനുള്ള ചുരുങ്ങിയ കാലാവധി 5 വർഷം എന്നത് ഒഴിവാക്കി. ചെറിയ കാലയളവിൽ ജോലി സ്ഥലം മാറുമ്പോഴും ഗ്രാറ്റുവിറ്റി ലഭിക്കും. വേജ് കോഡ് 2019 പ്രകാരം ഗ്രാറ്റുവിറ്റി കണക്കാക്കുന്നത് ആകെ ശമ്പളത്തിന്റെ പകുതി അടിസ്ഥാനമാക്കി ആകണം. ഇത് അനുസരിച്ച് ആകെ ശമ്പളം 2 ലക്ഷം ലഭിക്കുന്നയാള്‍ക്ക് 1 ലക്ഷം രൂപയുടെ മുകളിലാണ് ഗ്രാറ്റുവിറ്റി കണക്കാക്കുക. ഇതോടെ ലഭിക്കുന്ന ഗ്രാറ്റുവിറ്റി ആനുകൂല്യമായി ലഭിക്കുന്ന തുക ഉയരും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications