ബാങ്ക് അക്കൗണ്ടിന് അനക്കമില്ലെങ്കിൽ പണം ആർബിഐയിലേക്ക്; ഡെഫ് അക്കൗണ്ടിലെ തുക എങ്ങനെ തിരിച്ചെടുക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒന്നിലധികം സേവിം​ഗ്സ് ബാങ്ക് അക്കൗണ്ടുകളില്ലാത്തവർ ഇന്ന് ചുരുക്കമാണ്. ബാങ്ക് അക്കൗണ്ട് എടുക്കുന്നതിലെ സങ്കീർതകളില്ലാതായതാണ് അക്കൗണ്ടുകളുടെ വർധനവിന് കാരണം. എണ്ണം കൂടുന്നതിന് അനുസരിച്ച് ഇത്രയും അക്കൗണ്ടുകൾ എല്ലാവരും സൂക്ഷിച്ച് പോരണമെന്ന് നിർബന്ധമില്ല. ഉപയോ​ഗിക്കാതെ പോയ ഒരു സേവിം​ഗ്സ് അക്കൗണ്ടും പലർക്കമുണ്ടാകും.

വർഷങ്ങളോളം ഉപയോ​ഗിക്കാതിരുന്ന അക്കൗണ്ട് പിന്നീട് പരിശോധിക്കുമ്പോൾ പണമില്ലാത്തതായി കാണാം. ഇത്രയും സുരക്ഷിതമായ ബാങ്കിൽ നിന്നും നിങ്ങളുടെ പണം എവിടെ പോയെന്നല്ലേ. ഉപയോ​ഗിക്കാതിരിക്കുന്ന അക്കൗണ്ടുകളിൽ നിന്ന് പണം ബാങ്കുകൾ റിസർവ് ബാങ്കിലേക്ക് മാറ്റും. ഡെപ്പോസിറ്റർ എജ്യുക്കേഷൻ ആൻഡ് അവയെർനസ് ഫണ്ട് ( Depositor Education and Awareness Fund, DEAF) അക്കൗണ്ടിലേക്കാണ് പണം മാറ്റുന്നത്. 

 അക്കൗണ്ട് ഉടമ

ഡെഫ് അക്കൗണ്ടിലേക്ക് മാറ്റുന്ന നടപടി ക്രമം നിക്ഷേപകനെ അറിയിക്കണമെന്നാണ് റിസർവ് ബാങ്ക് ചട്ടം. അക്കൗണ്ട് ഉടമ മരണപ്പെട്ട സാ​ഹചര്യത്തിലും നോമിനികൾ ഇല്ലാത്ത സാഹചര്യത്തിലും ഇക്കാര്യങ്ങൾ കൃത്യമയി നടക്കണമെന്നില്ല. 2014 ൽ റിസർവ് ബാങ്ക് അവതരിപ്പിച്ച ഡെഫ് അക്കൗണ്ടിൽ 2021 മാര്‍ച്ച് 31 വരെ ബാങ്കില്‍ അവകാശികളില്ലാത്ത 39,264 കോടി രൂപയുണ്ടെന്നാണ് റിസർവ് ബാങ്ക് കണക്ക്. 

എങ്ങനെയാണ്, എത്ര കാലം ഉപയോ​ഗിക്കാതിരുന്നലാണ് അക്കൗണ്ട് പ്രവർത്തന യോ​ഗ്യമല്ലാതാകുന്നതെന്നും ഡെഫ് അക്കൗണ്ടിലേക്ക് എപ്പോൾ മാറ്റുമെന്നും എങ്ങനെ പണം തിരിച്ചെടുക്കാമെന്നും നോക്കാം. 

Also Read: സേവിംഗ്‌സ് അക്കൗണ്ടിൽ വർഷത്തിൽ എത്ര തുക കരുതാം; പരിധി കടന്നവർക്ക് ആദായ നികുതി റിട്ടേൺ നിർബന്ധമാക്കിAlso Read: സേവിംഗ്‌സ് അക്കൗണ്ടിൽ വർഷത്തിൽ എത്ര തുക കരുതാം; പരിധി കടന്നവർക്ക് ആദായ നികുതി റിട്ടേൺ നിർബന്ധമാക്കി

പ്രവർത്തന രഹിതമാകുന്നത് എപ്പോൾ

പ്രവർത്തന രഹിതമാകുന്നത് എപ്പോൾ

ബാങ്ക് അക്കൗണ്ടുകൾ എപ്പോള്‍ പ്രവര്‍ത്തന രഹിതമാകുമെന്ന് നോക്കാം. സേവിംഗ്‌സ് അക്കൗണ്ടുകളും കറന്റ് അക്കൗണ്ടുകളും 2 വര്‍ഷ കാലം ഉപയോഗിക്കാതിരുന്നാല്‍ പ്രവര്‍ത്തന രഹിതമാകും. ആവര്‍ത്തന നിക്ഷേപവും സ്ഥിര നിക്ഷേപവും കാലാവധി കഴിഞ്ഞ് 2 വര്‍ഷത്തിനുള്ളില്‍ ക്ലെയിം ചെയ്തില്ലെങ്കില്‍ പ്രവര്‍ത്തന യോ​ഗ്യമല്ലാതാകും. ഓട്ടോമാറ്റിക്ക് റിന്യൂവല്‍ സൗകര്യമുള്ള അക്കൗണ്ടുകള്‍ക്ക് ഇത് ബാധകമല്ല.

അക്കൗണ്ട് പ്രവര്‍ത്തന രഹിതമായി 8 വര്‍ഷത്തിന് ശേഷവും സ്ഥിതി തുടർന്നാൽ അക്കൗണ്ടിലെ പണം ഡീഫ് അക്കൗണ്ടിലേക്ക് മാറ്റും. അക്കൗണ്ട് പ്രവര്‍ത്തന രഹിതമായാലും അക്കൗണ്ടിലെ പണത്തിന് ബാങ്കിലെ നിലവിലുള്ള പലിശ നിരക്ക് ലഭിക്കും. പണം ഡീഫ് അക്കൗണ്ടിലേക്ക് മാറ്റിയാല്‍ ആര്‍ബിഐ തീരുമാനിക്കുന്ന പലിശയാണ് ലഭിക്കുക. 2021 മേയ് 11 മുതല്‍ ഇത് 3 ശതമാനമാണ്. 

Also Read: സമ്പാദ്യം വളരാൻ കൂട്ടുപലിശ; പലിശയ്ക്ക് പലിശ നേടിത്തരുന്ന രണ്ട് സർക്കാർ നിക്ഷേപങ്ങൾAlso Read: സമ്പാദ്യം വളരാൻ കൂട്ടുപലിശ; പലിശയ്ക്ക് പലിശ നേടിത്തരുന്ന രണ്ട് സർക്കാർ നിക്ഷേപങ്ങൾ

അക്കൗണ്ട് പ്രവർത്തന രഹിതമാകാനുള്ള കാരണങ്ങൾ

അക്കൗണ്ട് പ്രവർത്തന രഹിതമാകാനുള്ള കാരണങ്ങൾ

അക്കൗണ്ട് ഉടമയുടെ മരണ ശേഷം നോമിനിയില്ലാത്ത സാഹചര്യങ്ങളിലും നിക്ഷേപത്തെ പറ്റി കുടുംബാംഗങ്ങള്‍ക്ക് അറിവില്ലാത്ത സാഹചര്യത്തിലും തെറ്റായ മേല്‍വിലാസങ്ങള്‍ നല്‍കുമ്പോഴുമാണ് അക്കൗണ്ടിലെ പണം ഉടമസ്ഥനില്ലാത്ത അവസ്ഥയിലേക്ക് മാറുന്നത്. ബാങ്ക് നോമിനേഷന്‍ രേഖകളില്‍ കൃത്യമായ വിവരങ്ങള്‍ നല്‍കാത്തതാണ് ഇത്തരത്തില്‍ പ്രതിസന്ധിയുണ്ടാക്കുന്നത്. നോമിനേഷന്‍ സമയത്ത് പേര് മാത്രം നല്‍കിയ സാഹചര്യങ്ങളില്‍ ബാങ്കുകള്‍ക്ക് നോമിനികളിലേക്ക് എത്തിച്ചേരാന്‍ സാധിക്കില്ല. ഇതിന് പകരം നിലവിൽ പൂർണ വിവരങ്ങൾ നോമിനേഷൻ സമയത്ത് നൽകുന്നുണ്ട്. 

Also Read: ലക്ഷ്യം ഇനി ലക്ഷങ്ങളിലേക്ക്; 200 രൂപ ദിവസം കരുതിയാൽ നേടാം 5 ലക്ഷം, അറിയാം ഈ മൾട്ടി ഡിവിഷൻ ചിട്ടിAlso Read: ലക്ഷ്യം ഇനി ലക്ഷങ്ങളിലേക്ക്; 200 രൂപ ദിവസം കരുതിയാൽ നേടാം 5 ലക്ഷം, അറിയാം ഈ മൾട്ടി ഡിവിഷൻ ചിട്ടി

എങ്ങനെ പണം ക്ലെയിം ചെയ്യാം

എങ്ങനെ പണം ക്ലെയിം ചെയ്യാം

നോമിനിക്ക് പണം ലഭിക്കാനായി അക്കൗണ്ട് ഉടമയുടെ മരണ സര്‍ട്ടിഫിക്കറ്റ്, കെവൈസി വിവരങ്ങള്‍ ആവശ്യമാണ്. ജോയിന്റ് അക്കൗണ്ടാണെങ്കില്‍ ചരമ സര്‍ട്ടിഫിക്കറ്റും മറ്റു രേഖകളും സമര്‍പ്പിച്ചാല്‍ മരണപ്പെട്ടയാളുടെ പേര് അക്കൗണ്ടില്‍ നിന്നൊഴിവാക്കുകയാണ് ചെയ്യുക. നോമിനിയില്ലാത്ത അക്കൗണ്ടില്‍ നിന്ന് പണം ക്ലെയിം ചെയ്യാന്‍ പിന്തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്.

പണം ഡീഫ് അക്കൗണ്ടിലേക്ക് മാറ്റിയാലും ബാങ്ക് വഴി പണം ക്ലെയിം ചെയ്യാന്‍ സാധിക്കും. ഇതിനായി അക്കൗണ്ട് ഉടമയുടെ പേര്, മേല്‍വിലാസം, പാന്‍, ജനന തീയതി എന്നി അടിസ്ഥാന വിവരങ്ങൾ ആവശ്യമാണ്. ഇത്തരം സങ്കീർണതകളിലേക്ക് പോകാതിരിക്കാൻ അനാവശ്യമായ അക്കൗണ്ടുകൾ അവസാനിപ്പിക്കുന്നതാണ് ഉചിതം.

Read more about: savings account banking
English summary

How One Bank Account Becomes Inoperative And When Can The Amount Transfer To DEAF Account

How One Bank Account Becomes Inoperative And When Can The Amount Transfer To DEAF Account
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X