റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഈ വർഷത്തെ അഞ്ചാമത് പണനയ അവലോകന യോഗത്തിലും പോളിസി നിരക്കുകളിൽ സ്ഥിതി നിലനിർത്താനാണ് തീരുമാനം. റിപ്പോ നിരക്ക് 6.50 ശതമനമായി നിലനിർത്തിയതിനാണ് തീരുമാനം. ഈ വർഷം ഫെബ്രുവരിയിൽ പലിശ നിരക്ക് വർദ്ധനയ്ക്ക് ശേഷം തുടർച്ചയായ നാലാം തവണയാണ് ആർബിഐ റിപ്പോ നിരക്കിൽ തൽസ്ഥിതി തുടരുന്നത്.
2022 മേയ് മുതൽ 2023 ഫെബ്രുവരി വരെ ആർബിഐ 2.5 ശതമാനം പലിശ നിരക്ക് വർധനച്ചതോടെ മിക്ക ബാങ്കുകളും കഴിഞ്ഞ 3-4 വർഷങ്ങളിലെ ഉയർന്ന നിരക്കിന് അടുത്തേക്ക് സ്ഥിര നിക്ഷേപ പലിശ ഉയർത്തിയിരുന്നു.
റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരുന്നത് സ്ഥിര നിക്ഷേപങ്ങൾക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന ഉയർന്ന പലിശ നിരക്ക് കുറച്ച് കാലത്തേക്ക് തുടരാനുള്ള സാധ്യതയാണ് വിദഗ്ധർ കാണുന്നത്. അതേസമയം ഇനി നിക്ഷേപ പലിശ നിരക്ക് ഉയരുമോ എന്നതാണ് നിക്ഷേപകരുടെ ചോദ്യം.

സ്ഥിര നിക്ഷേപ പലിശ ഉയരുമോ?
പണപ്പെരുപ്പം നാല് ശതമാനത്തില്‍ നിലനിര്‍ത്തുക എന്നതാണ് റിസര്‍വ് ബാങ്കിന്റെ ലക്ഷ്യം. പണപ്പെരുപ്പ് ദീര്‍ഘനാള്‍ ഈ കാലയളവിന് മുകളില്‍ തുടരുകയാണെങ്കില്‍ ആര്‍ബിഐ പലിശ നിരക്ക് വര്‍ധിപ്പിക്കും. ഇതുവഴി നിക്ഷേപ പലിശയും വര്‍ധിക്കും. പണപ്പെരുപ്പം വര്‍ധിക്കുമോ എന്നതാണ് നിക്ഷേപ പലിശ നിരക്കിനെ സ്വാധീനിക്കുന്ന ഘടകം.
ക്രൂഡ് ഓയില്‍ വിലയാണ് ലോകത്താകമാനം പണപ്പെരുപ്പത്തെ സ്വാധീനിക്കുന്ന ഘടകം. ഈ വര്‍ഷം ജൂണില്‍ ബാരലിന് 75 ഡോളറുണ്ടായിരുന്ന ബ്രെന്‍ഡ് ക്രൂഡ് ഓയില്‍ വില ബാരലിന് 90 ഡോളറിന് മുകളിലെത്തി. അതിനാല്‍ പണപ്പെരുപ്പം തണുക്കുന്നു എന്ന് പറായാനാകില്ല. പണപ്പെരുപ്പം വലിയതോതില്‍ ഉയര്‍ന്നാല്‍ നിരക്ക് വര്‍ധനവ് പ്രതീക്ഷിക്കാം.
ബാങ്കുകളുടെ പണലഭ്യത
പലിശ നിരക്കിനെ സ്വാധീനിക്കുന്ന മറ്റൊരു ഘടകം ബാങ്കിംഗ് സംവിധാനത്തിലെ ലിക്വിഡിറ്റിയാണ്. ബാങ്കുകളിൽ പണലഭ്യത കുറയുന്ന സാഹചര്യത്തിൽ ബാങ്കുകൾ നിക്ഷേപ പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കും. പ്രത്യേകിച്ച് ഹ്രസ്വകാല കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ഇത് ഗുണകരമാകും. അതോടൊപ്പം പലിശ നിരക്ക് കുറയ്ക്കാൻ ആര്‍ബിഐ തീരുമാനിക്കുന്നത് ഡോളറുമായുള്ള വിനിമയ നിരക്കിൽ സമ്മര്‍ദ്ദം ഉണ്ടാക്കും. ഈ സാഹചര്യത്തിൽ ഹ്രസ്വകാല സ്ഥിര നിക്ഷേപങ്ങൾക്ക് ഉയര്‍ന്ന പലിശനിരക്ക് ലഭിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
ഏത് കാലാവധിയിൽ നിക്ഷേപിക്കണം
സ്ഥിര നിക്ഷേപമിടാൻ ആവശ്യമായ ഫണ്ട് കയ്യിലുണ്ടെങ്കിൽ പലിശനിരക്ക് ഇനിയും ഉയരാൻ കാത്തിരിക്കുന്നത് ബുദ്ധിപരമാകില്ല. പലിശനിരക്ക് ഇനിയും ഉയരാനുള്ള സാധ്യത പൂർണമായും തള്ളിക്കളയാനാവില്ലെങ്കിലും വർധനയ്ക്കുള്ള സാധ്യത കുറവാണ്.
മിക്ക ബാങ്കുകളും നിലവിൽ തന്നെ 2-3 വർഷത്തെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ഏറ്റവും ഉയർന്ന പലിശ നിരക്കാണ് നൽകുന്നത്. 8 ശതമാനം വരെ സ്വകാര്യ ബാങ്കുകളിൽ നിന്ന് ലഭിക്കും. ഈ കാലാവധി നിക്ഷേപ ലക്ഷ്യവുമായി പൊരുത്തപ്പെടുന്നുണ്ടെങ്കിൽ ഇപ്പോൾ തന്നെ ഇടത്തരം സ്ഥിര നിക്ഷേപങ്ങൾ തിരഞ്ഞെടുക്കാം.
പലിശ നിരക്ക്
യെസ് ബാങ്കിൽ 36 മാസം മുതൽ 60 മാസത്തേക്ക് റെഗുലർ നിക്ഷേപകന് 7.25 ശതമാനവും മുതിർന്ന പൗരന്മാർക്ക് 8 ശതമാനവും പലിശ ലഭിക്കും, 15 മാസം മുതൽ 24 മാസത്തിൽ താഴെയുള്ള കാലാവധിയിൽ ആർബിഎൽ ബാങ്ക് റെഗുലർ നിക്ഷേപകന് 7.85 ശതമാനവും മുതിർന്ന പൗരന്മാർക്ക് 8.35 ശതമാനം പലിശയും നൽകും.
ബൻഡൻ ബാങ്കിൽ 500 ദിവസത്തേക്ക് (1 വർഷം 4 മാസം 11 ദിവസം) റെഗുലർ നിക്ഷേപകർക്ക് 7.85 ശതമാനവും മുതിർന്ന പൗരന്മാർക്ക് 8.35 ശതമാനം പലിശയും ലഭിക്കും.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
