ജോലി കിട്ടിയ ഉടനെയുള്ള ചെലവാക്കലുകൾക്ക് ശേഷമുള്ള തിരിച്ചറിവുകളിലേക്ക് ഭാവിയിലേക്കൊരു നിക്ഷേപം ആവശ്യമാമെന്ന് പലരും തിരിച്ചറിയുന്നത്. ശമ്പളക്കാരായതിനാൽ മാസത്തിൽ ചിട്ടിയായ നിക്ഷേപം നടത്താൻ സാധിക്കുന്നവരാണെങ്കിലും പലരും നിക്ഷേപത്തെ പറ്റി മറക്കുന്നതാണ് പതിവ്.
പിന്നീട് നിക്ഷേപത്തിനായി തിരിയുമ്പോൾ തെറ്റായ നിക്ഷേപ തീരുമാനങ്ങളിൽപ്പെട്ട് സാമ്പത്തിക നഷ്ടവും ഉണ്ടാവും. മാസത്തിൽ 5,00 0 രൂപ നിക്ഷേപത്തിലേക്ക് മാറ്റിവെയ്ക്കാൻ തീരുമാനിച്ച വ്യക്തിക്ക് മുന്നിൽ ആവർത്തവ നിക്ഷേപവും എസ്ഐപി വഴി മ്യൂച്വൽ ഫണ്ടും മുന്നോട്ട് വെയ്ക്കുന്നു. രണ്ടിന്റെയും പ്രത്യേകതകൾ നോക്കി ഏതാണ് മികച്ചതെന്ന് നോക്കാം.
എസ്ഐപി
സിസ്റ്റമാറ്റിക്ക് ഇന്‍വസ്റ്റ്മെന്റ് പ്ലാന്‍ അഥവാ എസ്ഐപി എന്നത് ഒരു നിക്ഷേപ രീതിയാണ്. പ്രതിവാരമോ പ്രതിമാസമോ എന്ന കണക്കില്‍ നിശ്ചിത കാലയളവിലേക്ക് സമയ ബന്ധിതമായി ചെറിയ തുക നിക്ഷേപിക്കുന്ന രീതിയാണിത്. വിപണിയില്‍ അസ്ഥിരതയും ചാഞ്ചാട്ടവും പ്രകടമാകുമ്പോള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ തന്നെ ഏറ്റവും സുരക്ഷിതമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ള നിക്ഷേപ സംവിധാനമാണിത്.

ആവർത്തന നിക്ഷേപം
സമ്പാദ്യശീലം വളര്‍ത്താന്‍ സഹായിക്കുന്ന നിക്ഷേപ മാര്‍ഗങ്ങളിലൊന്നാണ് ആവര്‍ത്തന നിക്ഷേപം. ഒരു നിശ്ചിത കാലയളവില്‍ പതിവായി പണം മിച്ചം പിടിക്കാനും അതില്‍ നിന്നും പലിശ വരുമാനം നേടാനും ആഗ്രഹിക്കുന്നവര്‍ക്കുള്ള മികച്ച അവസരമാണിത്. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ സ്വരൂപിച്ച തുകയും അതിന്മേലുള്ള പലിശയും ചേര്‍ത്ത് ബാങ്ക് മടക്കിനല്‍കും. ആവർത്തന നിക്ഷേപത്തിന്റെ ചുരുങ്ങിയ കാലാവധി 6 മാസവും പരമാവധി 10 വര്‍ഷവുമാണ്. 100 രൂപ മുതൽ നിക്ഷേപം തുടങ്ങാം.
സമാനതകൾ
രണ്ട് നിക്ഷേപങ്ങളും നിശ്ചിത ഇടവേളകളിൽ നിക്ഷേപിക്കേണ്ടതാണ്. എസ്ഐപിയും ആവർത്തന നിക്ഷേപവും നിക്ഷേപകന്റെ താൽപര്യം അനുസരിച്ച് പിൻവലിക്കാം. മ്യൂച്വൽ ഫണ്ടിൽ സാധാരണയായി 365 ദിവസത്തിനുള്ളിൽ നിക്ഷേപം പിൻവലിച്ചാൽ 1 ശതമാനം എക്സിറ്റ് ലോഡ് (പിഴ) ഉണ്ടാകും. ആവർത്തന നിക്ഷേപത്തിൽ പിഴയും നേരിടണം. നിക്ഷേപം മുടങ്ങിയാൽ രണ്ട് നിക്ഷേപങ്ങളും റദ്ദാവും.
വ്യത്യാസങ്ങൾ
ആവർത്തന നിക്ഷേപം ഉറപ്പുള്ള വരുമാനം നൽകുന്നതാണ്. നിക്ഷേപകരുടെ അപകടസാധ്യതയെ ആശ്രയിച്ച് മ്യൂച്വൽ ഫണ്ട് നിക്ഷേപം ഡെബ്റ്റിലോ ഇക്വിറ്റിയിലോ ആയിരിക്കാം. ആവർത്തന നിക്ഷേപ പദ്ധതിക്ക് പലിശ നിരക്ക് നിശ്ചയിച്ചിരിക്കുന്നതിനാൽ നിക്ഷേപകർക്ക് കാലാവധി അവസാനിക്കുമ്പോൾ എന്ത് തുക ലഭിക്കുമെന്ന് അറിയാം. മറുവശത്ത്, എസ്‌ഐപികളിൽ നിന്നുള്ള വരുമാനം വിപണിയുമായി ബന്ധപ്പെട്ടിരിക്കുന്നു. വിപണികൾ ഉയരുമ്പോൾ കൂടുതൽ പണം നേടാൻ സാധിക്കും. വിപണി ഇടിയുമ്പോൾ നേരെ തിരിച്ചാകും ഫലം.
കാൽക്കുലേറ്റർ
മാസത്തിൽ 5,000 രൂപ 5 വർഷത്തേക്ക് ആവർത്തന നിക്ഷേപത്തിലേക്ക് മാറ്റുമ്പോൾ ലഭിക്കുന്ന റിട്ടേൺ നോക്കാം. നിലവിൽ മിക്ക ബാങ്കുകളും 7 ശതമാന പലിശ വർഷത്തേക്ക് നൽകുന്നു. 5,000 രൂപ 7 ശതമാനം പലിശ നിരക്കിൽ ആവർത്ത നിക്ഷേപമിട്ടാൽ 5 വർഷത്തിന് ശേഷം 3,59,663.95 രൂപ ലഭിക്കും. നിക്ഷേപ തുക 3 ലക്ഷം രൂപയാണ്. പലിശ വരുമാനമായി 59,663.95 രൂപ ലഭിക്കും.
എസ്ഐപിയിൽ ശരാശരി വരുമാനം 12 ശതമാനമെന്ന് പ്രതീക്ഷിക്കാം. പ്രതിമാസം 5,000 രൂപയുടെ എസ്ഐപി നടത്തിയാൽ നിക്ഷേപ തുക 3 ലക്ഷം രൂപയാണ്. ഇതിൽ നിന്നുള്ള ആദായം 1,12,432 രൂപയായിരിക്കും. കാലാവധിയിൽ 4,12,432 രൂപ ലഭിക്കും.
മികച്ചത് എസ്ഐപി
ആര്‍ഡി നിക്ഷേപങ്ങളില്‍ എന്നപോലെ എസ്‌ഐപി രീതിയിലും ചുരുങ്ങിയത് 100 രൂപയില്‍ നിക്ഷേപം ആരംഭിക്കാനാകും. ഉയര്‍ന്ന ആദായത്തിനുള്ള സാധ്യത എസ്‌ഐപി അധിഷ്ഠിത പദ്ധതികളില്‍ കൂടുതലായതിനാല്‍ മേല്‍ക്കൈ ലഭിക്കുന്നു. മുന്‍കാല ചരിത്രം നോക്കിയാല്‍ 5 വര്‍ഷ കാലയളവില്‍ ശരാശരി 5.8 ശതമാനം പലിശയാണ് ആര്‍ഡി നിക്ഷേപങ്ങളില്‍ നിന്നും ലഭിക്കുന്നത്. ദീർഘകാലത്തേക്ക് 12 ശതമാനം റിട്ടേൺ മ്യൂച്വൽ ഫണ്ടിലെ എസ്ഐപി നിക്ഷേപകർക്ക് ലഭിച്ചിട്ടുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
