സുരക്ഷിത നിക്ഷേപമായി ബാങ്ക് സ്ഥിര നിക്ഷേപങ്ങളെയാണ് പലരും ആശ്രയിക്കുന്നത്. മുതിർന്ന പൗരന്മാർക്കിടയിൽ ബാങ്ക് സ്ഥിര നിക്ഷേപങ്ങൾക്ക് വലിയ സ്വീകാര്യതയുണ്ട്. സമീപ മാസങ്ങളിലെ ഉയർന്ന പലിശ നിരക്ക് സ്ഥിര നിക്ഷേപങ്ങളെ പരമ്പരാഗത നിക്ഷേപകർക്ക് കൂടുതൽ ആകർഷകമാക്കിയിട്ടുണ്ട്. എന്നാൽ ഉയർന്ന പലിശയിൽ നിക്ഷേപിക്കുന്നവർ നികുതിയെ പറ്റിയും അറിഞ്ഞിരിക്കണം. നിക്ഷേപത്തിലെ ആദായത്തിന് ടാക്സ് സ്ലാബ് അനുസരിച്ചാണ് നികുതി നൽകേണ്ടത്.
ടാക്സ് സേവിംഗ് സ്ഥിരനിക്ഷേപങ്ങൾ തിരഞ്ഞെടുക്കുന്നവർക്ക് ആദായനികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരമുള്ള 1.5 ലക്ഷം രൂപയുടെ നികുതി ഇളവ് ലഭിക്കും. എന്നാൽ ഈ നിക്ഷേപങ്ങളിലെ പലിശ നിരക്കും നികുതി ബാധകമാണ്. എന്നാൽ ഇവിടെ മുതിർന്ന പൗരന്മാർക്ക് ചെറിയ ഇളവുണ്ട്. കൃത്യമായ ആസൂത്രണത്തോടെ സ്ഥിര നിക്ഷേപമിട്ടാൽ മുതിർന്ന പൗരന്മാർക്ക് ടാക്സ് ഫ്രീ റിട്ടേൺ ലഭിക്കും. ഇത് എങ്ങനെ എന്ന് നോക്കാം.

സ്ഥിര നിക്ഷേപം നികുതി കണക്കാക്കുന്നത്
ക്യുമുലേറ്റീവ് സ്ഥിര നിക്ഷേപത്തില്‍ കാലാവധിയിലാണ് പലിശ വരുമാനം നല്‍കുന്നത്. എന്നാല്‍ സാമ്പത്തിക വര്‍ഷത്തിൽ അക്കൗണ്ടിലേക്ക് ലഭിക്കുന്ന പലിശയ്ക്ക് ഓരോ വർഷത്തിലും നികുതി ഈടാക്കും. 60 വയസ് കഴിഞ്ഞ മുതിര്‍ന്ന പൗരന്മാര്‍ക്ക് സെക്ഷന്‍ 80ടിടിബി പ്രകാരം 50,000 രൂപ വരെയുള്ള പലിശ വരുമാനം മൊത്ത നികുതി വരുമാനത്തിൽ നിന്ന് കുറയ്ക്കാൻ സാധിക്കും.
ടാക്‌സ് സേവിംഗ് സ്ഥിര നിക്ഷേപത്തില്‍ നിന്നുള്ള പലിശയ്ക്കും ഇളവ് ഉപയോഗപ്പെടുത്താം. ബാങ്ക് സ്ഥിര നിക്ഷേപം, സേവിംഗ്‌സ് അക്കൗണ്ട്, പോസറ്റ് ഓഫീസ് നിക്ഷേപം, സഹകരണ സംഘങ്ങളിലെ നിക്ഷേപം എന്നിവയില്‍ നിന്നുള്ള പലിശ വരുമാനം അടക്കമാണ് 50,000 രൂപ എന്ന പരിധി എന്ന കാര്യം നിക്ഷേപകർ ഓർക്കണം.
നിക്ഷേപകർ സെക്ഷൻ 80ടിടിബി യുടെ ആനുകൂല്യം ലഭിക്കുന്ന രീതിയിൽ നിക്ഷേപിക്കേണ്ടതുണ്ട്. ലളിതമായി പറഞ്ഞാൽ സ്ഥിര നിക്ഷേപത്തിൽ നിന്നുള്ള പലിശ വരുമാനം സാമ്പത്തിക വര്‍ഷത്തില്‍ 50,000 രൂപ കവിയാത്ത തരത്തിൽ നിക്ഷേപിക്കണം.
എത്ര രൂപ നിക്ഷേപിക്കണം
സ്ഥിര നിക്ഷേപമിടുന്ന വ്യക്തി ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപം ഉപയോഗപ്പെടുത്തിയാൽ നിക്ഷേപിക്കുന്ന തുകയ്ക്കും നികുതി ഇളവ് ലഭിക്കും. ഇതിന് ശേഷം 7 ശതമാനം ലഭിക്കുന്ന ടാക്സ് സേവിംഗ്‌സ് സ്ഥിര നിക്ഷേപത്തിൽ 60 വയസ് കഴിഞ്ഞ വ്യക്തി 1,20,546 രൂപ വരെ നിക്ഷേപിച്ചാൽ പലിശ വരുമാനം സമ്പൂർണമായും നികുതി രഹിതമാകും.
ഈ തുക ത്രൈമാസ കോമ്പൗണ്ടിംഗ് അടിസ്ഥാനത്തിൽ നിക്ഷേപിക്കുമ്പോൾ ആദ്യ വർഷാവസാനം 8,662 രൂപ പലിശ ലഭിക്കും. ഇവിടെ പലിശ വരുമാനം 50,000 രൂപയ്ക്ക് ഉള്ളിലായതിനാൽ നികുതി നൽകേണ്ടതില്ല. മുതിർന്ന പൗരന്മാർക്കുള്ള ടിഡിഎസ് പരിധിയും 50,000 രൂപയാണ്. ഇതിനാൽ ടിഡിഎസും ഈടാക്കില്ല.

രണ്ടാം വർഷത്തിൽ 1,29,209 യാകും സ്ഥിര നിക്ഷേപത്തിലെ ബാലൻസ്. ഇതോടൊപ്പം 1,20,546 രൂപയുടെ മറ്റൊരു സ്ഥിര നിക്ഷേപം കൂടി 7 ശതമാനം പലിശ നിരക്കിൽ ആരംഭിക്കാം. രണ്ട് നിക്ഷേപത്തിൽ നിന്നും 17,947 രൂപ പലിശ വരുമാനം ലഭിക്കും. സെക്ഷൻ 80ടിടിബി പ്രകാരം നികുതി ഇളവ് ക്ലെയിം ചെയ്യാം. ഇത്തരത്തിൽ എല്ലാ വർഷവും 1,20,546 രൂപ 7 ശതമാനം പലിശ ലഭിക്കുന്ന നിക്ഷേപത്തിലേക്ക് മാറ്റിയാൽ ടാക്സ് ഫ്രീ റിട്ടേൺ ലഭിക്കും.
അഞ്ചാം വർഷത്തിൽ ആദ്യ ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപം കാലാവധിയെത്തും. കാലാവധിയിൽ 1,70,546 രൂപ ലഭിക്കും. 49,999.85 രൂപയാണ് അഞ്ചാം വർഷത്തിൽ ലഭിക്കുന്ന പലിശ. ഇതിനാൽ നിക്ഷേപകന് സെക്ഷൻ 80ടിടിബി പ്രകാരമുള്ള 50,000 രൂപയുടെ നികുതി ഇളവ് ക്ലെയിം ചെയ്യാം.
7.50 ശതമാനം പലിശ ലഭിക്കുന്ന സ്ഥിര നിക്ഷേപത്തിൽ ഇതേ രീതിയിൽ 1,11,124 രൂപ നിക്ഷേപിക്കാം. 8 ശതമാനമാണ് പലിശ നിരക്കെങ്കിൽ 1,02,892 രൂപ നിക്ഷേപിക്കാം.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications