75 വയസ്സിന് മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്ക്ക് ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ്. പെന്ഷന്, പലിശ വരുമാനം മാത്രമുള്ളവര്‍ക്കാണ് സര്‍ക്കാര്‍ ഈ ഇളവ് നല്‍കുന്നത്. പറഞ്ഞുവരുമ്പോള്‍ പുതിയ ആദായനികുതി റിട്ടേണ്‍ ഇളവിന് രണ്ടു വ്യവസ്ഥകള്‍ കൂടി ബാധകമാണ്. പലിശ വരുമാനം കിട്ടുന്ന ബാങ്കില്‍ തന്നെയാകണം പെന്ഷന് വരുമാനവും എത്തേണ്ടത്. ലഭിക്കുന്ന വരുമാനത്തിന്റെ ആകെത്തുകയില്‍ ബാങ്ക് ടിഡിഎസ് (ഉറവിടത്തില്‍ നിന്നും ഈടാക്കുന്ന നികുതി) പിടിക്കുകയും വേണം.
കുറച്ചുകൂടി ലളിതമായി പറഞ്ഞാല്‍ പലിശ വരുമാനം, പെന്ഷന് വരുമാനം എന്നിവയ്ക്ക് ബാങ്ക് ടിഡിഎസ് പിടിക്കുന്നുണ്ടെങ്കില്‍ ബന്ധപ്പെട്ട മുതിര്‍ന്ന പൗരന്മാര്ക്ക് ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതില്ല. സാമ്പത്തിക ബില്ലിലെ പുതിയ 194 പി സെക്ഷന്‍ പ്രകാരം പെന്ഷന് അടയ്ക്കുന്ന ബാങ്കുകള്‍ മൊത്തം വരുമാനത്തിലുള്ള (പെന്‍ഷനും പലിശയും) നികുതി കണക്കുകൂട്ടി കിഴിക്കും. ഇതേസമയം പെന്‍ഷനും പലിശയ്ക്കും പുറമെ മറ്റു വരുമാന സ്രോതസ്സുള്ള മുതിര്‍ന്ന പൗരന്മാര്ക്ക് ഈ ആനുകൂല്യം ലഭിക്കില്ല.

ഇനി മുതല്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കല്‍ നടപടികള്‍ എളുപ്പമാക്കാന്‍ സര്‍ക്കാര്‍ പുതിയ നടപടികളും ആവിഷ്കരിച്ചിട്ടുണ്ട്. നികുതി ദായകന്റെ പേരിലുള്ള ഓഹരി, മ്യൂച്ചല്‍ ഫണ്ട് മൂലധനനേട്ടങ്ങള്‍, ലാഭവിഹിതമായി കിട്ടിയ തുക, ബാങ്ക് - പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളില്‍ നിന്നും കിട്ടിയ പലിശ മുതലായ വിവരങ്ങള്‍ ആദായനികുതി റിട്ടേണ്‍ ഫോമില്‍ (ഐടിആര്‍ ഫോം) ഓട്ടോമാറ്റിക്കായി ചേര്‍ക്കപ്പെടും. നിലവില്‍ ശമ്പള വരുമാനം, അടച്ച നികുതി, പിടിച്ച ടിഡിഎസ് എന്നിവയുടെ വിവരങ്ങള്‍ മാത്രമാണ് റിട്ടേണ്‍ ഫോമില്‍ ആദ്യംതന്നെ പൂരിപ്പിക്കപ്പെടുന്നത്. ബാക്കിയുള്ള വിവരങ്ങള്‍ നികുതി ദായകര്‍ സ്വയം പൂരിപ്പിച്ചു നല്‍കുകയായിരുന്നു ഇതുവരെ. ആവശ്യമായ അധിക വിവരങ്ങള്‍ കൂടി ഫോമില്‍ താനെ ചേര്‍ക്കപ്പെടുമ്പോള്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പണം കൂടുതല്‍ ലളിതമാകും.
ഇത്തവണ ബജറ്റില്‍ കേന്ദ്രം ആദായനികുതി നിരക്കുകളില്‍ മാറ്റങ്ങളൊന്നും നിര്‍ദ്ദേശിച്ചിട്ടില്ല. എന്നാല്‍ ആദായ നികുതി സംബന്ധമായ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. നികുതി കേസുകള്‍ പുനഃപരിശോധിക്കുന്നതിനുള്ള കാലപരിധി ആറില്‍ നിന്നു മൂന്നു വര്‍ഷമായി ചുരുങ്ങി. 50 ലക്ഷത്തിന് മുകളിലുള്ള നികുതി വെട്ടിപ്പു കേസുകള്‍ 10 വര്‍ഷത്തിന് ശേഷവും പുനഃപരിശോധിക്കാന്‍ അനുവാദം ലഭിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
