മികച്ച ശമ്പളവും പെൻഷനും അടക്കമുള്ള സാമ്പത്തിക പാക്കേജുകളാണ് സർക്കാർ ജോലിക്കുള്ള ആകർഷണീയത്. ജോലിയോടൊപ്പമുള്ള പെൻഷൻ പദ്ധതികളും പിഫ് നിക്ഷേപങ്ങൾക്കും അപ്പുറം മികച്ച നിക്ഷേപങ്ങൾ നടത്താൻ സർക്കാർ ജീവനക്കാർക്ക് സാധിക്കും. കൂടുതൽ ഉത്തരവാദിത്വങ്ങളും കടമകളമുള്ള ജോലിയിൽ നിക്ഷേപങ്ങൾക്കായി അധിക സമയം മാറ്റിവെയ്ക്കാൻ പലർക്കും സാധിക്കുന്നില്ല.
ഇതിനാൽ ഓരോരുത്തരുടെയും റിസ്കിന് അനുസരിച്ച് ലഭ്യമാകുന്ന നിക്ഷേപങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. ഇത്തരത്തിൽ ഓരോരുത്തരുടെയും റിസ്ക് അടിസ്ഥാനപ്പെടുത്ത ഏതൊക്കെ നിക്ഷേപങ്ങൾ നടത്താമെന്ന് നോക്കാം.
റിസ്ക് കുറഞ്ഞ നിക്ഷേപ പദ്ധതികൾ
സുരക്ഷിത നിക്ഷേപങ്ങളെ പരിഗണിക്കുന്നവർക്ക് കുറഞ്ഞ ചാഞ്ചാട്ടമുള്ള പൊതുവെ റിസ്‌ക് കുറവുള്ള നിക്ഷേപങ്ങൾ പരിഗണിക്കാം. നിക്ഷേപിക്കുന്ന മൂലധനത്തിന്റെ സുരക്ഷിതത്വവും സുസ്ഥിരമായ വളർച്ചയും ഇവ ഉറപ്പു നൽകുന്നു. എന്നാൽ റിസ്ക് കുറഞ്ഞ നിക്ഷേപങ്ങളിൽ നിന്ന് ലഭിക്കുന്ന വരുമാനം ഉയർന്നതായിരിക്കില്ല. കുറഞ്ഞ റിസ്ക് ആയതിനാൽ തന്നെ മാന്യമായ വരുമാനം ഇവ നൽകുന്നു. നാഷണൽ പെൻഷൻ സ്കീം, പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് തുടങ്ങിയവ ഈ വിഭാഗത്തിൽ നിക്ഷേപിക്കാവുന്നവയാണ്.
ഇടത്തരം റിസ്കുള്ള നിക്ഷേപങ്ങൾ
വളർച്ചയ്ക്ക് അവസരമൊരുക്കുന്ന നിക്ഷേപങ്ങൾ പൊതുവെ ഇടത്തരം റിസ്കുള്ളവയായിരിക്കും. മിതമായ അപകട സാധ്യതയ്ക്കൊപ്പം വിപണിയുടെ ചാഞ്ചാട്ടങ്ങൾ ചുരുങ്ങിയ രീതിയിൽ ഈ നിക്ഷേപങ്ങളിൽ പ്രതിഫലിക്കും. പ്രതിമാസ വരുമാന പദ്ധതികൾ, ആർബിട്രേജ് ഫണ്ടുകൾ, ഹൈബ്രിഡ് ഡെറ്റ്-ഓറിയന്റഡ് ഫണ്ടുകൾ എന്നിവ ഇടത്തരം റിസ്കെടുക്കാൻ സാധിക്കുന്നവർക്ക് നിക്ഷേപിക്കാവുന്നതാണ്.

ഉയർന്ന അപകടസാധ്യതയുള്ള നിക്ഷേപങ്ങൾ
ഉയർന്ന വരുമാനം നേടണമെങ്കിൽ ഉയർന്ന റിസ്കും എന്നതാണ് നിക്ഷേപത്തിലെ ഫോർമുല. ഓഹരി വിപണി നിക്ഷേപം, മ്യൂച്വൽ ഫണ്ടുകൾ എന്നിവ ഇതിന് ഉദാഹരണമാണ്. ഉയർന്ന ചാഞ്ചാട്ടം അനുഭവപ്പെടുന്ന ഇത്തരം നിക്ഷേപങ്ങളെ ദീർഘകാലടിസ്ഥാനത്തിൽ നിക്ഷേപിക്കുന്നത് വഴി റിസ്ക് കുറച്ചു കൊണ്ടു വരാനും നല്ല വരുമാനം ഉണ്ടാക്കാനും സാധിക്കും.
വിവിധ നിക്ഷേപങ്ങൾ
ജനറൽ പ്രൊവിഡന്റ് ഫണ്ട്- എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന് തുല്യമായ സർക്കാർ ജീവനക്കാർക്ക് ജനറൽ പ്രൊവിഡന്റ് ഫണ്ടിലും നിക്ഷേപം നടത്താം. ജീവനക്കാരന് ഉയർന്ന പലിശ നൽകുന്ന സുരക്ഷിത നിക്ഷേപമാണിത്. ശമ്പളത്തിന്റെ ഒരു ഭാഗം നിർബന്ധമായും ഇപിഎഫ് നിക്ഷേപങ്ങളിലേക്ക് മാറ്റണം. ഈ വിഹിത്തേക്കാൾ ഉയർന്ന തുക ജനറൽ പ്രൊവിഡന്റ് ഫണ്ടിലേക്ക് തിരഞ്ഞെടുക്കാം.
പബ്ലിക് പ്രൊവിഡന്റ് ഫണ്ട്- സർക്കാർ പിന്തുണയുള്ള മറ്റൊരു നിക്ഷേപമാണിത്. നികുതി ബാധ്യതയില്ലാതെ നടത്താവുന്ന നിക്ഷേപത്തിന് 7.10 ശതമാനം പലിശ ലഭിക്കും. വർഷത്തിൽ 500 രൂപ മുതൽ 1.50 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. നിക്ഷേപിക്കുന്ന തുകയും കാലാവധിയിൽ പിൻവലിക്കുന്ന തുകയും പലിശ രഹിതമാണ്. 15 വർഷമാണ് കാലാവധി.

നാഷണൽ പെൻഷൻ സ്കീം- വിരമിക്കൽ വരുമാനം ഉറപ്പാക്കുകയാണ് നാഷണൽ പെൻഷൻ സ്കീം ചെയ്യുന്നത്. നിക്ഷേപം ഇക്വിറ്റി, കോർപ്പറേറ്റ് ബോണ്ടുകൾ അല്ലെങ്കിൽ സർക്കാർ സെക്യൂരിറ്റികൾ എന്നിവയിലേക്ക് മാറ്റാനുള്ള ഓപ്ഷൻ ഉണ്ട്. ഓരോരുത്തരുടെയും റിസ്ക് ശേഷിക്കും പ്രായത്തിനും അനുസരിച്ച് ഇക്വിറ്റി വിഹിതം മാറ്റാം. എൻപിഎസിലേക്ക് നടത്തുന്ന നിക്ഷേപങ്ങൾക്ക് 2 ലക്ഷം രൂപ വരെ നികുതി ഇളവുണ്ട്.

മ്യൂച്വൽ ഫണ്ടുകൾ- പണപ്പെരുപ്പത്തെ മറികടക്കാൻ കുറഞ്ഞ റിസ്കിൽ നടത്താൻ സാധിക്കുന്നൊരു നിക്ഷേപമാണ് മ്യൂച്വൽ ഫണ്ട്. നേരിട്ട് ഇക്വിറ്റികളിൽ നിക്ഷേപിക്കുന്നതിനേക്കാൾ കുറഞ്ഞ റിസ്കിൽ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാം. നിക്ഷേപകരുടെ പണം ഫണ്ട് മാനേജർമാർ കൈകാര്യം ചെയ്യുന്നതിനാൽ റിസ്ക് സാധ്യത കുറവാണ്. ഓരോരുത്തരുടെയും റിക്സ് പ്രൊഫലും ലഭിക്കേണ്ട ആദായവും കണക്കിലെടുത്ത് ഡെറ്റ് ഫണ്ടുകൾ, ഇക്വിറ്റി ഫണ്ടുകൾ, ബാലൻസ്ഡ് ഫണ്ടുകൾ, ഹൈബ്രിഡ് ഫണ്ടുകൾ എന്നിങ്ങനെ വിവിധ തരത്തിലുള്ള മ്യൂച്വൽ ഫണ്ടുകളുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
