വായ്പ എടുക്കുന്നതും, ജോലി മാറുന്നതും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ കരിയർ വളർച്ചക്കായി ആളുകൾ തങ്ങളുടെ ജോലിയിൽ നിന്നും മറ്റു ജോലികളിലേക്ക് പ്രവേശിക്കാറുണ്ട്. ഇത്തരത്തിൽ പെട്ടെന്ന് ജോലി മാറിയാൽ അത് നിങ്ങളുടെ വായ്പാ അംഗീകാരത്തെ ബാധിച്ചേക്കാം. ഒരു വായ്പക്ക് അപേക്ഷിക്കുമ്പോൾ ആദ്യം നിങ്ങളുടെ ജോലിയും, തൊഴിൽ എക്സ്പീരിയൻലും പരിശോധിക്കും. എന്നാൽ ഇടക്കിടെ ജോലി മാറിക്കൊണ്ടിരുന്നാൽ നിങ്ങൾ ജോലിയിൽ സ്ഥിരതയില്ലാത്ത വ്യക്തിയാണെന്ന് കരുതും.
വായ്പ അനുവദിക്കുന്നതിനുമുമ്പ്, ഒരു ധനകാര്യ സ്ഥാപനം നിങ്ങളുടെ തൊഴിൽ പ്രൊഫൈൽ വിലയിരുത്തുകയും നിങ്ങളുടെ പ്രൊഫഷണൽ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം പരിശോധിക്കുകയും ചെയ്യും. നിങ്ങൾ ജോലിയിൽ നിന്നും മാറിയിട്ടുണ്ടെങ്കിൽ അതിൻ്റെ കാരണമോ അല്ലെങ്കിൽ നിലവിലെ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരുടെ ഫോൺ നമ്പറോ ആവശ്യപ്പെട്ടേക്കാം. ജോലിയിൽ സ്ഥിരതയില്ല എന്ന് കണ്ടെത്തിയാൽ വായ്പ ലഭിക്കാൻ പ്രയാസമാണ്.
ജോലിയിൽ സ്ഥിരത വേണം
വായ്പക്ക് അപേക്ഷിക്കുമ്പോൾ നിങ്ങളുടെ എല്ലാ തൊഴിൽ ഹിസ്റ്ററിയും ധനകാര്യ സ്ഥാപനം പരിശോധിക്കും. ഇതിൽ ആദ്യത്തെ ജോലിയിൽ എത്ര നാൾ ജോലി ചെയ്തു എന്നും പരിശോധിക്കും. നിങ്ങൾ 6 മാസത്തിൽ താഴെ കാലാവധിയിൽ ഒരു സ്ഥാപനത്തിൽ നിന്നും മറ്റൊരു ജോലിയിലേക്ക് പ്രവേശിച്ചാൽ അത് നിങ്ങളുടെ സാമ്പത്തിക അസ്ഥിരതയെ ചൂണ്ടിക്കാണിക്കുന്നു.
നിലവിലുള്ള ജോലിയിൽ കുറഞ്ഞത് ആറ് മാസമെങ്കിലും തുടർച്ചയായ സേവനമുള്ള വായ്പാ അപേക്ഷകരെയാണ് ധനകാര്യ സ്ഥാപനങ്ങൾ പരഗണിക്കാറുള്ളത്. പതിവായി ജോലി മാറുന്നത് ആ വ്യക്തിയുടെ സാമ്പത്തിക അസ്ഥിരതയുടെ ലക്ഷണമായി കണക്കാക്കപ്പെടുന്നു. അതിനാൽ കുറഞ്ഞ പലിശ നിരക്കോടെ നിങ്ങൾക്ക് വായ്പ ലഭിക്കണമെങ്കിൽ നിങ്ങളുടെ ജോലിയുടെ കാലാവധി നിർണായക പങ്ക് വഹിച്ചേക്കാം.

ഈ കാര്യങ്ങളും പരിഗണിക്കാം
ജോലി മാറുന്നത് എപ്പോഴും നിങ്ങളുടെ ക്രെഡിറ്റ് യോഗ്യത ഇല്ലാതാക്കുന്നില്ല. അതായത് നിങ്ങൾക്ക് പുതിയ ജോലിയിൽ ഉയർന്ന വരുമാനവും മെച്ചപ്പെട്ട കരിയർ സാധ്യതകളും വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിൽ ആവശ്യമുള്ള വായ്പ നേടാനുള്ള സാധ്യത ഉയർത്തും. വിവിധ വായ്പാ കമ്പനികൾ നിങ്ങളുടെ അറ്റ വരുമാനവും മുൻകാല വായ്പ തിരിച്ചടവുകളും വിശകലനം ചെയ്യുന്നു. ഇത് നിങ്ങളുടെ മൊത്തത്തിലുള്ള ക്രെഡിറ്റ് സ്കോറിനെ നേരിട്ട് ബാധിക്കുന്നു.
നിങ്ങളുടെ സാമ്പത്തിക ഇടപാടുകൾ
ഉയർന്ന വരുമാനമുള്ള പുതിയ ജോലിയിലേക്ക് മാറിയാലും നിങ്ങളുടെ സാമ്പത്തിക ഇടപാടുകൾ കൃത്യമാണെങ്കിൽ അത് പോസിറ്റീവ് നേട്ടമായി വായ്പാ ദാതാക്കൾ കണക്കാക്കും. അതായത് കടം-വരുമാന അനുപാതവും സമയബന്ധിതമായ തിരിച്ചടവുകളും ഉണ്ടെങ്കിൽ കുറഞ്ഞ കാലാവധിക്കുള്ളിലുള്ള തൊഴിൽ മാറ്റം ഒരു പ്രശ്നമായിരിക്കില്ല.
ഇഎംഐകൾ കൃത്യമായി അടക്കുവാനും, കുറഞ്ഞ ക്രെഡിറ്റ് ഉപയോഗവും നിങ്ങളുടെ ക്രെഡിറ്റ് ഹെൽത്തിന് ഗുണം ചെയ്യും. ഇത് നിങ്ങൾക്ക് കുറഞ്ഞ പലിശ നിരക്കോടെ പെട്ടെന്ന് തന്നെ വായ്പ അംഗീകരിക്കാനും സഹായകരമാവും. അതിനാൽ എപ്പോഴും നിങ്ങളുടെ സാമ്പത്തിക ഇടപാടുകൾ കൃത്യമായി പൂർത്തിയാക്കുക. നിങ്ങളുടെ തിരിച്ചടവ് കഴിവ് തെളിയിക്കുക.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications