നിങ്ങള്‍ മധ്യ വയസ്സ് പിന്നിട്ട് റിട്ടയര്‍മെന്റ് ജീവിതം ആസ്വദിക്കുന്ന വ്യക്തിയാണെന്ന് കരുതുക. നിലവില്‍ നിങ്ങള്‍ക്ക് തൊഴിലോ മറ്റ് വരുമാനമോ ഇല്ല. കുടുംബത്തിലെ ചിലവുകള്‍ നടന്നു പോകുന്നതിനായി നിങ്ങളുടെ ഒരു ബന്ധു ഓരോ മാസവും
നിങ്ങള്‍ മധ്യ വയസ്സ് പിന്നിട്ട് റിട്ടയര്‍മെന്റ് ജീവിതം ആസ്വദിക്കുന്ന വ്യക്തിയാണെന്ന് കരുതുക. നിലവില്‍ നിങ്ങള്‍ക്ക് തൊഴിലോ മറ്റ് വരുമാനമോ ഇല്ല. കുടുംബത്തിലെ ചിലവുകള്‍ നടന്നു പോകുന്നതിനായി നിങ്ങളുടെ ഒരു ബന്ധു ഓരോ മാസവും 40,000 രൂപാ വീതം നിങ്ങള്‍ക്ക് നല്‍കുന്നുണ്ട്. ജോലി ചെയ്തിരുന്ന 20 വര്‍ഷത്തെ സമ്പാദ്യം ബാങ്കില്‍ നിക്ഷേപമായി കിടക്കുന്നു എന്നതൊഴിച്ചാല്‍ മറ്റ് വരുമാനങ്ങളൊന്നും തന്നെ നിങ്ങള്‍ക്കില്ല. ഇത്തരമൊരു സാഹചര്യത്തില്‍ നിങ്ങള്‍ക്ക് ഓരോ മാസവും ബന്ധു നല്കുന്ന തുകയ്ക്ക് നിങ്ങള്‍ നികുതി അടയ്ക്കേണ്ടതുണ്ടോ?

ആദായ നികുതി നിയമ പ്രകാരം സമ്മാനങ്ങള്‍ സ്വീകരിക്കുന്നതിനും നിങ്ങള്‍ക്ക് നികുതി ബാധ്യതയുണ്ട്. എന്നാല്‍ സമ്മാനം നല്കുന്ന വ്യക്തിയ്ക്ക് നികുതി ബാധ്യതയുണ്ടാവില്ല. സമ്മാനങ്ങള്‍ സ്വീകരിക്കുന്നതും പൂര്‍ണമായും നികുതി മുക്തമായാ സാഹചര്യങ്ങളുമുണ്ട്. അതായത് ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഒരു വ്യക്തി സ്വീകരിക്കുന്ന ആകെ തുക 50,000 രൂപയില്‍ കവിയുന്നില്ല എങ്കില്‍ അത് പൂര്‍ണമായും നികുതി മുക്തമാണ്. 50,000 രൂപയെന്ന പരിധി മറി കടന്നാല്‍ സ്വീകര്‍ത്താവിന്റെ കൈയ്യിലുള്ള മുഴുവന്‍ സമ്മാന തുകയും നികുതി അടയ്ക്കുവാന്‍ ബാധ്യസ്ഥമാണ്.
എന്നാല്‍ ഇവിടെ മറ്റൊരു പ്രധാനപ്പെട്ട കാര്യം കൂടിയുണ്ട്. ചില ബന്ധുക്കളില്‍ നിന്നും സ്വീകരിക്കപ്പെടുന്ന സമ്മാനങ്ങള്‍ ഉയര്‍ന്ന പരിധി ഇല്ലാതെ തന്നെ നികുതി മുക്തമാണ്. അമ്മ വഴിയും അച്ഛന് വഴിയുമുള്ള അമ്മാവര്‍മാരും അമ്മായിമാരും ഈ പ്രത്യേക ബന്ധുക്കളുടെ ഗണത്തില്‍ ഉള്‍ക്കൊള്ളുന്നുണ്ട്. എന്നാല്‍ തിരിച്ച് മരുമക്കള്‍ക്ക് അതേ രീതിയില്‍ നികുതി ഇളവോടെ സമ്മാനം നല്കുവാന് സാധിക്കില്ല എന്നോര്‍ക്കുക.
നിങ്ങള്‍ സമ്മാനമായി ഓരോ മാസവും സ്വീകരിക്കുന്ന തുക പരമാവധി പരിധിയായ 50,000 രൂപയ്ക്ക് മുകളിലായതിനാല്‍ തന്നെ നിങ്ങളുടെ കൈയ്യിലെത്തുന്ന മുഴുവന്‍ തുകയ്ക്കും നിങ്ങള്‍ നികുതി നല്‍കേണ്ടതുണ്ട്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
