വർഷങ്ങളോളം അധ്വാനിച്ച് വിരമിക്കൽ കാലത്തിലേക്ക് കടക്കുമ്പോൾ വിശ്രമ കാലം സുവർണ കാലമാക്കാൻ കയ്യിൽ ആവശ്യത്തിന് പണമുണ്ടാകണം. വരുമാന സ്രോതസ് നിലയ്ക്കുന്ന കാലത്തേക്ക് എന്തെങ്കിലും വരുമാന മാർഗം കണ്ടുവെച്ചാൽ മാത്രമെ വിരമിക്കൽ കാലം ആസ്വദിക്കാൻ പറ്റുകയുള്ളൂ.
സാധാരണയായി അറുപത് വയസിന് ശേഷമാണ് വിരമിക്കൽ കാലമായി കണക്കാക്കുന്നത്. ഈ സമയത്തേക്ക് നല്ലൊരു തുക സമ്പാദിക്കാൻ നിക്ഷേപിക്കുകയാണ് വഴി. നിക്ഷേപത്തിന്റെ കാര്യത്തിൽ നേരത്തെ ഇറങ്ങിയാൽ നല്ല നേട്ടം കൊയ്യാൻ സാധിക്കും. അതുകൊണ്ട് തന്നെ വിരമിക്കൽ കാലത്തേക്കുള്ള നിക്ഷേപ പ്ലാനുകൾ തയ്യാറാക്കേണ്ടത് ജോലി ആരംഭിക്കുമ്പോഴാണ്.
നേരത്തെ തുടങ്ങാം
കയ്യില്‍ പണമില്ലെന്ന് പറഞ്ഞ് മാറി നില്‍ക്കുന്നതിന് പകരം കയ്യിലുള്ളത് വിരമിക്കൽ കാല നിക്ഷേപത്തിനായി നിക്ഷേപത്തിലേക്ക് മാറ്റുകയാണ് ചെയ്യേണ്ടത്. നേരത്തെ മ്യൂച്വൽ ഫണ്ട് നിക്ഷേപം തുടങ്ങിയാലുള്ള നേട്ടം വിശദമാക്കുന്ന ഉദാഹരണമിതാ. 25-ാം വയസില്‍ ഒരു വ്യക്തി മാസത്തില്‍ 10,000 രൂപ വീതം 12 ശതമാനം വാര്‍ഷിക റിട്ടേണ്‍ ലഭിക്കുന്ന ഫണ്ടില്‍ നിക്ഷേപിച്ചാല്‍ 60-ാം വയസില്‍ 6,43,09,595 രൂപ ലഭിക്കും.
30-ാം വയസിലാണ് നിക്ഷേപം ആരംഭിച്ചതെങ്കില്‍ 3,49,49,641 രൂപ മാത്രമാണ് സമാന കാലയളവില്‍ ലഭിക്കുന്നത്. 5 വര്‍ഷത്തിന്റെ വ്യത്യാസം 3 കോടിയോളം രൂപയുടെ വ്യത്യാസമാണ് ഉണ്ടാക്കിയത്.

10 കോടി സാധിക്കുമോ?
മുകളിലെ ഉദാഹരണം പോലെ വേഗത്തിൽ നിക്ഷേപം ആരംഭിച്ചാൽ മുന്നിൽ നിക്ഷേപിക്കാനായി ഒരുപാട് സമയം ലഭിക്കും. വിരമിക്കൽ കാല നിക്ഷേം 60 വയസു വരെ ക്രമീകരിക്കുമ്പോൾ 25 വയസിൽ നിക്ഷേപം ആരംഭിക്കുന്നൊരാൾക്ക് 35 വർഷം നിക്ഷേപിക്കാൻ ലഭിക്കും. ഈ സമയത്ത് താരതമ്യേന ചെറിയ തുകയിൽ നിക്ഷേപം ആരംഭിക്കാം.
ഫണ്ട്‌സ്‌ഇന്ത്യയിൽ നിന്നുള്ള ഈ പഠനം അനുസരിച്ച് നിക്ഷേപം നേരത്തെ ആരംഭിക്കുന്നത് നേട്ടങ്ങൾ കൊയ്യാൻ സഹായിക്കും. ഇത് അനുസരിച്ച് 60 വയസിൽ 10 കോടി രൂപ സമ്പാദിക്കാൻ നിക്ഷേപകർ പ്രതിമാസം എത്ര രൂപ എസ്‌ഐപികളിലേക്ക് മാറ്റണം എന്നത് സംബന്ധിച്ച് ഫണ്ട്സ് ഇന്ത്യ തയ്യാറാക്കിയ ചാർട്ട് വിശകലനം ചെയ്യാം. ഈ ഉദാഹരണത്തിനായി വാർഷിക റിട്ടേൺ നിരക്ക് 12 ശതമാനാണ് കണക്കാക്കുന്നത്.
15,000 രൂപയിൽ തുടങ്ങിയാൽ 10 കോടി
25-ാം വയസിൽ എസ്‌ഐപി വഴി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം ആരംഭിക്കുമ്പോൾ 15,000 രൂപ പ്രതിമാസ എസ്ഐപി നിശ്ചയിച്ചാൽ വിരമിക്കുമ്പോഴേക്കും 10 കോടി രൂപയിലെത്താൻ സാധിക്കും. 30 വയസിൽ നിക്ഷേപം ആരംഭിക്കുമ്പോഴും ലക്ഷ്യം 10 കോടി രൂപയായതിനാൽ ഇവിടെ പ്രതിമാസ എസ്ഐപി തുക ഉയരും. 30-ാം വയലിൽ എസ്‌ഐപി വഴി നിക്ഷേപം ആരംഭിക്കുമ്പോൾ പ്രതിമാസം 28,000 രൂപയുടെ എസ്ഐപി ആവശ്യമാണ്.
35-ാം വയസിൽ 10 കോടി രൂപ ലക്ഷ്യവുമായി നിക്ഷേപം ആരംഭിക്കുമ്പോൾ 12 ശതമാനം റിട്ടേൺ ലഭിക്കുന്ന ഫണ്ടിൽ 53,000 രൂപ വീതം പ്രതിമാസ എസ്ഐപി ആവശ്യമാണ്. 45-ാം വയസിൽ എസ്‌ഐപി വഴി നിക്ഷേപം ആരംഭിച്ചാൽ 10 കോടി രൂപയിലെത്താൻ പ്രതിമാസ എസ്‌ഐപിയായാ ആവശ്യമുള്ള തുക 1,98,000 രൂപയാണ്.
50-ാം വയസിൽ നിക്ഷേപം തുടങ്ങാൻ തീരുമാനിച്ചാൽ മുന്നിലുള്ളത് 10 വർഷം മാത്രമാണ്. 10 വർഷം കൊണ്ട് നിക്ഷേപിച്ച് 10 കോടി രൂപയിലെത്താൻ പ്രതിമാസം 4,30,000 രൂപ എസ്ഐപി വഴി നിക്ഷേപിക്കണം. പ്രായം കൂടുന്തോറും ചെലവ് കൂടി വരുന്നതിനാൽ വലിയ തുക എസ്ഐപിയിലേക്ക് നീക്കിവെയ്ക്കുക പ്രായോഗികമല്ല. അതിനാൽ നേരത്തെ ചെറിയ തുകയിൽ നിക്ഷേപം ആരംഭിക്കുന്നതാണ് അനുയോജ്യം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായും നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. മ്യൂച്വൽ ഫണ്ട് നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
