മക്കളുടെ ഭാവി രക്ഷിതാക്കൾക്കുള്ള ആശങ്കയാണ്. മികച്ച വിദ്യാഭ്യാസവും സാധ്യതകളും തുറന്നു നൽകുകായാണ് രക്ഷിതാക്കൾക്ക് മക്കൾക്ക് വേണ്ടി ചെയ്യാൻ സാധിക്കുക. ഇന്നത്തെ കാലത്ത് ഉന്നത വിദ്യാഭ്യാസത്തിനടക്കം വലിയ ചെലവു വരുന്നതിനാൽ മക്കളുടെ ഭാവികണ്ട് നിക്ഷേപിക്കേണം. കേന്ദ്ര സര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള സുകന്യ സമൃദ്ധി യോജന വഴി മക്കളുടെ ഭാവികാര്യങ്ങള്‍ക്കായുള്ള വലിയ തുക സമ്പാദിക്കാന്‍ സാധിക്കും. സുകന്യ സമൃദ്ധി യോജന വഴി 50 ലക്ഷം ലഭിക്കുന്നതിന് മാസം എത്ര രൂപ നിക്ഷേപിക്കണം എന്ന് നോക്കാം.
ആർക്കൊക്കെ ചേരാം
പേര് സൂചിപ്പിക്കുന്നത് പോലെ സുകന്യ സമൃദ്ധി യോജന പെൺകുട്ടികൾക്കുള്ള നിക്ഷേപമാണ്. ഒരു കുടുംബത്തിലെ 2 പെണ്‍കുട്ടികൾക്കാണ് സുകന്യ സമൃദ്ധി യോജന അക്കൗണ്ടുകളാണ് ആരംഭിക്കാന്‍ സാധിക്കുക. 1 വയസ് മുതല്‍ 10 വയസ് വരെയുള്ള പ്രായത്തിനിടെയില്‍ സുകന്യ സമൃദ്ധി യോജന അക്കൗണ്ട് ആരംഭിക്കണം. ഇരട്ടകുട്ടികളുള്ള കുടുംബങ്ങള്‍ക്ക് രണ്ടില്‍ കൂടുതല്‍ അക്കൗണ്ട് ആരംഭിക്കാം. 18 വയസ് പൂര്‍ത്തിയാകുന്നതോടെ അക്കൗണ്ട് പെണ്‍കുട്ടിയുടെ പേരിലാകും.

നിലവില്‍ സുകന്യ സമൃദ്ധി യോജന അക്കൗണ്ടുകള്‍ക്ക് 8 ശതമാനം പലിശ ലഭിക്കുന്നുണ്ട്. വര്‍ഷത്തില്‍ 1.50 ലക്ഷം രൂപയാണ് സുകന്യ സമൃദ്ധി യോജന അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ സാധിക്കുക. വര്‍ഷത്തിലാണ് പലിശ കോമ്പൗണ്ട് ചെയ്യുന്നത്. അക്കൗണ്ട് ആരംഭിച്ച തീയതി മുതല്‍ 21 വര്‍ഷത്തേക്കാണ് സുകന്യ സമൃദ്ധി യോജന അക്കൗണ്ടിന്റെ കാലാവധി. അതേസമയം, അക്കൗണ്ട് ആരംഭിച്ചതിന് ശേഷമാണ് 15 വര്‍ഷമാണ് നിക്ഷേപം നടത്തേണ്ടത്.
കുറഞ്ഞ നിക്ഷേപം
സുകന്യ സമൃദ്ധി യോജന അക്കൗണ്ടില്‍ വര്‍ഷത്തില്‍ കുറഞ്ഞത് 250 രൂപ നിക്ഷേപിക്കണം. ഒറ്റത്തവണയായോ മാസ തവണയായോ നിക്ഷേപിക്കാം. വര്‍ഷത്തില്‍ നിക്ഷേപം നടത്തിയില്ലെങ്കിൽ 50 രൂപ പിഴ ഈടാക്കും. നിക്ഷേപം മുടങ്ങിയ അക്കൗണ്ട് 15 വർഷത്തിനുള്ളിൽ ആക്ടീവ് ചെയ്യാം. 50 രൂപ പിഴയടച്ച് കുറഞ്ഞത് 250 രൂപയെങ്കിലും നിക്ഷേപിച്ചാൽ അക്കൗണ്ട് തിരികെയെടുക്കാം.
കാല്‍ക്കുലേറ്റര്‍
സുകന്യ സമൃദ്ധി യോജന കാല്‍ക്കുലേറ്റര്‍ പ്രകാരം പരമാവധി നിക്ഷേപമായ 1.50 ലക്ഷം രൂപ 15 വര്‍ഷ കാലം നിക്ഷേപിക്കുമ്പോള്‍ 8 ശതമാനം പലിശ ലഭിച്ചാല്‍ കാലാവധിയില്‍ 67.3 ലക്ഷം രൂപ ലഭിക്കും. 2023 ല്‍ സുകന്യ സമൃദ്ധി യോജന അക്കൗണ്ട് ആരംഭിക്കുകയും പ്രതിവര്‍ഷം 1.50 ലക്ഷം രൂപ 15 വര്‍ഷത്തേക്ക് നിക്ഷേപിക്കുകയും ചെയ്താല്‍ 21 വര്‍ഷത്തിന് ശേഷം 2044 ല്‍ 67.3 ലക്ഷം രൂപ പിന്‍വലിക്കാന്‍ സാധിക്കും.
ഭാവിയില്‍ പലിശ നിരക്ക് കൂട്ടിയാല്‍ സുകന്യ സമൃദ്ധി യോജനയില്‍ നിന്ന് ലഭിക്കുന്ന വരുമാനവും ഉയരും. സുകന്യ സമൃദ്ധി യോജനയുടെ പലിശ നിരക്ക് ത്രൈമാസത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പുനഃപരിശോധിക്കാറുണ്ട്.
50 ലക്ഷം രൂപ എങ്ങനെ നേടാം
സുകന്യ സമൃദ്ധി യോജന കാല്‍ക്കുലേറ്റര്‍ പ്രകാരം 50 ലക്ഷം രൂപ സ്വന്തമാക്കാന്‍ വര്‍ഷത്തില്‍ 1,11,370 രൂപയാണ് നിക്ഷേപിക്കേണ്ടത്. 8 ശതമാനം പലിശ നിരക്കിലുള്ള കണക്കാണിത്. ഇതുപ്രകാരം പ്രതിമാസം 305.10 രൂപ ദിവസത്തില്‍ മാറ്റിവെച്ചാല്‍ കാലാവധിയില്‍ 50 ലക്ഷം രൂപ സ്വന്തമാക്കാന്‍ സാധിക്കും.
പിൻവലിക്കൽ
21 വർഷമാണ് കാലാവധിയെങ്കിലും 18 വയസ് പൂര്‍ത്തിയായി വിവാഹം നടന്നാല്‍ സുകന്യ സമൃദ്ധി യോജന അക്കൗണ്ട് അവസാനിപ്പിക്കാം. 10ാം തരം പഠനം പൂർത്തിയായ പെൺകുട്ടി 18 വയസ് പൂർത്തിയാക്കിയാൽ അക്കൗണ്ടിലെ 50 ശതമാനം തുക പിൻവലിക്കാൻ സാധിക്കും. വർഷത്തിൽ ഒരു തവണ മാത്രമെ പിൻവലിക്കാൻ സാധിക്കുകയുള്ളൂ.
നികുതി ഇളവ്
സുകന്യ സമൃദ്ധി യോജന അക്കൗണ്ട് പൂർണമായും നികുതി ഇളവ് ലഭിക്കുന്നൊരു നിക്ഷേപമാണ്. ആദായ നികുതി നിയമം സെക്ഷന്‍ 80സി പ്രകാരം നിക്ഷേപത്തിന് 1.50 ലക്ഷം രൂപ വരെ നികുതി ഇളവാണ് ലഭിക്കുന്നത്. ഇഇഇ കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന പദ്ധതി ആയതിനാൽ നിക്ഷേപിക്കുന്ന തുകയോടൊപ്പം പലിശ, കാലവധിയില്‍ പിന്‍വലിക്കുന്ന തുക എന്നിവയ്ക്കും നികുതി നല്‍കേണ്ടതില്ല.


Click it and Unblock the Notifications