മരണ ശേഷം സേവിംഗ്‌സ് അക്കൗണ്ടിലെ പണത്തിന് എന്ത് സംഭവിക്കും? മരണ ശേഷം ബാങ്ക് അക്കൗണ്ടിലെ പണം സുഖമായി ഇടപാട് നടത്താന്‍ നോമിനിയെ ഉള്‍പ്പെടുത്തുക അത്യാവശ്യമാണ്. ബാങ്ക് ഇടപാട് ആരംഭിക്കുമ്പോള്‍ ആദ്യം ചെയ്യേണ്ടത് അക്കൗണ്ടിന് നോമിനിയെ തീരുമാനിക്കുക എന്നതാണ്.
സേവിംഗ്‌സ് അക്കൗണ്ടിലേക്ക് നോമിനിയെ ചേർക്കേണ്ടത് നിർബന്ധമല്ലെങ്കിലും പണമിടപാടുകളെ സുരക്ഷിതമാക്കാൻ ഇത് സഹായകമാകും നോമിനി ഇല്ലാതെ അക്കൗണ്ടുകളാണെങ്കിൽ ഉടമയുടെ മരണ ശേഷം പണം ലഭിക്കുക എന്നത് വളരെ ബുദ്ധിമുട്ടാകും. നോമിനിയുടെ ഗുണങ്ങളും നോമിനിയെ എങ്ങനെ ചേർക്കാമെന്നും നോക്കാം.
നോമിനി
അക്കൗണ്ട് ഉടമയുടെ മരണ ശേഷം അക്കൗണ്ടിലെ പണം ക്ലെയിം ചെയ്യാന്‍ അവകാശമുള്ള വ്യക്തിയാണ് നോമിനി. അക്കൗണ്ട് ആരംഭിക്കുന്ന ഘട്ടത്തിലോ സ്ഥിര നിക്ഷേപം ആരംഭിക്കുമ്പോഴോ ബാങ്കുകള്‍ നോമിനിയെ ആവശ്യപ്പെടാരുണ്ട്. അക്കൗണ്ട് ഓപ്പണിംഗ് ഫോമില്‍ നോമിനേഷന്‍ വിശദാംശങ്ങള്‍ ആവശ്യപ്പെടാറുണ്ട്. വിശ്വസ്തരായവരെ നോമിനിയായി തിരഞ്ഞെടുക്കാം. കുടുംബംഗങ്ങള്‍, ഭാര്യ/ ഭര്‍ത്തക്കന്മാര്‍, മക്കള്‍, സഹോദരങ്ങള്‍, സുഹൃത്തുകള്‍ എന്നിവരെ നോമിനിയാക്കാം.

നോമിനിയുടെ ഗുണങ്ങൾ
സേവിംഗ്സ് അക്കൗണ്ട്, ബാങ്ക് സ്ഥിര നിക്ഷേപ അക്കൗണ്ട് എന്നിവയ്ക്ക് നോമിനി ഉണ്ടെങ്കില്‍ അക്കൗണ്ട് ഉടമയുടെ മരണ ശേഷം അക്കൗണ്ടിലുള്ള തുക വെരിഫിക്കേഷന് ശേഷം നോമിനിക്ക് കൈമാറും. ജോയിന്റ് അക്കൗണ്ടാണെങ്കില്‍ നോമിനിയെ തിരഞ്ഞെടുക്കുമ്പോഴും മാറ്റുമ്പോഴും അക്കൗണ്ട് ഉടമകളുടെ സമ്മതം ആവശ്യമാണ്.
ആവശ്യമുള്ള ഘട്ടത്തില്‍ നോമിനിയെ ചേര്‍ക്കാനും ഒഴിവാക്കാനും സാധിക്കും. ഇതിന് പരിധി നിശ്ചയിച്ചിട്ടില്ല. നോമിനിയായി പ്രായ പൂർത്തിയാകാത്ത കുട്ടിയെയാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ ഗാർഡിനായി 18 വയസ് പൂർത്തിയായൊരാളെ തിരഞ്ഞെടുക്കണം. നോമിനിക്ക് പ്രായ പൂർത്തിയാകുന്നതിന് മുൻപാണ് അക്കൗണ്ട് ഉടമ മരണപ്പെടുന്നതെങ്കിൽ ഗാർഡിയനാണ് ബാങ്ക് പണം അനുവദിക്കുക.
നോമിനിയുടെ പ്രധാന്യം
നോമിനിയുടെ പ്രധാന്യം മനസിലാക്കി തരുന്നൊരു കണക്ക് ഇനി നോക്കാം. 2023 ഫെബ്രുവരി വരെ ക്ലെയിം ചെയ്യപ്പെടാത്ത ബാങ്ക് നിക്ഷേപങ്ങൾ ഏകദേശം 35,000 കോടി രൂപ വരുമെന്നാണ് കണക്ക്. ഈ തുക ബാങ്കുകൾക്ക് ആർബിഐക്ക് കൈമാറിയെന്നാണ് ധനമന്ത്രി നിർമലാ സീതാരാമൻ ഈയിടെ വ്യക്തമാക്കിയത്. അതിനാൽ തന്നെ പണമിടപാടുകൾ നടത്തുമ്പോൾ ഗുണഭോക്തക്കൾ നോമിനിയെ ചേർക്കേണ്ടത് അത്യാവശ്യമാണെന്ന് ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
എങ്ങനെ നോമിനേഷൻ പരിശോധിക്കാം
ബാങ്ക് അക്കൗണ്ടിലെ നോമിനേഷൻ വിശദാംശങ്ങൾ അറിയാനുള്ള ഏറ്റവും അനുയോജ്യമായ മാർഗം ബാങ്ക് ബ്രാഞ്ചിലെത്തി പരിശോധിക്കുക എന്നതാണ്. നോമിനി ചേർക്കാനും ബാങ്ക് ബ്രാഞ്ച് സന്ദർശിക്കാം. നോമിനേഷൻ വിശദാംശങ്ങൾ ഓൺലൈനായി കാണാനും അപ്‌ഡേറ്റ് ചെയ്യാനും മിക്ക ബാങ്കുകളും ഓൺലൈൻ സേവനങ്ങൾ അനുവദിക്കുന്നതിനാൽ ഈ സൗകര്യവും ഉപയോഗിക്കാം.
എങ്ങനെ നോമിനിയെ ചേർക്കാം
ബാങ്കുകൾ ഓൺലൈനായി നോമിനിയെ ചേർക്കാനുള്ള സൗകര്യങ്ങൾ നൽകുന്നുണ്ട്. ഉദാഹരണത്തിന് എച്ച്ഡിഎഫ്സി ബാങ്കിലെ സേവിംഗ്സ് അക്കൗണ്ടിലേക്ക് നോമിനി ചേർത്തിട്ടുണ്ടോ ഇല്ലയോ എന്ന് എങ്ങനെ പരിശോധിക്കാമെന്നും എങ്ങനെ നോമിനിയെ ചേർക്കാമെന്നും നോക്കാം. എച്ച്ഡിഎഫ്സി ബാങ്കിന്റെ നെറ്റ് ബാങ്കിംഗിലേക്ക് ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യണം. ലോഗിൻ ചെയ്ത ശേഷം സേവിംഗ്സ് അക്കൗണ്ടിന്റെ വിശദാംശങ്ങളിലേക്ക് എത്തും. ഇവിടെ സേവിംഗ്സ് അക്കൗണ്ട് ബാലൻസ് മറ്റു വിശദാംശങ്ങൾ എന്നിവ കാണാം.
ഇവിടെ നിന്ന് 'നോമിനി' എന്നൊരു ഓപ്ഷൻ ലഭിക്കും. നേരത്തെ നോമിനിയെ ചേർത്തിട്ടുണ്ടെങ്കിൽ അവിടെ നോമിനിയുടെ പേര് വിവരങ്ങൾ കാണിക്കും. മാറ്റം ആവശ്യമാണെങ്കിൽ 'Change' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യണം. ശേഷം വരുന്ന വിൻഡോയിൽ 'മോഡിഫൈ' അല്ലെങ്കിൽ 'പുതിയ നോമിനിയെ ചേർക്കുക' എന്ന ഓപ്ഷൻ ലഭിക്കും. നോമിനേഷൻ മാറ്റാനാണെങ്കിൽ 'മോഡിഫൈ' ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് ആവശ്യമായ വിശദാംശങ്ങൾ പൂരിപ്പിക്കണം.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications