രാജ്യത്തെ തിരിച്ചറിയൽ രേഖകളിൽ പ്രധാനപ്പെട്ട ഒന്നാണ് പാൻ കാർഡ്. സാമ്പത്തിക ഇടപാടുകൾ സുഖമമാക്കുന്നതിനാണ് പാൻ കാർഡ് ഉപയോഗിക്കുന്നത്. നിങ്ങളുടെ ബാങ്കി അക്കൗണ്ടുമായും ആധാറുമായും പാൻ ലിങ്ക് ചെയ്യുന്നതും പ്രധാനമാണ്. എന്നാൽ പ്രായപൂർത്തിയാവാത്തവർക്കും പാൻ കാർഡിന് അർഹതയുണ്ട്. നിങ്ങളുടെ കുട്ടികൾക്കും ആവശ്യമെങ്കിൽ പാൻ കാർഡ് ഉറപ്പാക്കാം. അതിലൂടെ അവരുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാനും സാധിക്കും.
ബാങ്ക് അക്കൗണ്ട് തുറക്കാനും വിവിധ നിക്ഷേപങ്ങൾ നടത്താനും പാൻ കാർഡ് നിങ്ങളെ സഹായിക്കുന്നു. ചെറുപ്രായത്തിൽ തന്നെ കുട്ടികളുടെ സമ്പാദ്യശീലം വളർത്താൻ ആഗ്രഹിക്കുന്ന മാതാപിതാക്കൾക്ക് കുട്ടികൾക്കു വേണ്ടി പാൻ കാർഡ് എടുക്കാം. കുട്ടികളെ നിങ്ങളുടെ സാമ്പത്തിക ഉൽപന്നങ്ങളില്‍ നോമിനിയാക്കൽ, വിവിധ ആസ്തികൾ കുട്ടിയുടെ പേരിൽ രജിസ്റ്റർ ചെയ്യൽ എന്നിവയ്ക്കും പാൻ കാർഡ് എളുപ്പമാക്കുന്നു. ഇതിലൂടെ കുട്ടിക്ക് നിയമപരമായ അവകാശവും ഉറപ്പാക്കാം.
പ്രായപൂർത്തിയാവാത്തവർക്ക് മൈനർ പാൻകാർഡ് ആവശ്യമാണ്. അതായത് കുട്ടിയുടെ വരുമാനം മാതാപിതാക്കളുടെ വരുമാനവുമായി കൂട്ടിച്ചേർത്തു നികുതി നൽകേണ്ടിവരുമ്പോഴാണ് ഇതിന്റെ ഉപയോഗം വരുന്നത്.
പ്രായം വർദ്ധിക്കുമ്പോൾ ആവശ്യമായ മാറ്റങ്ങൾ വരുത്തി നിങ്ങൾക്ക് ഈ പാൻ കാർഡ് തന്നെ പിന്നീട് ഉപയോഗിക്കുകയും ചെയ്യാം. പാൻ കാർഡ് ഉണ്ടെങ്കിൽ കുട്ടികൾക്ക് സ്റ്റോക്കുകൾ വാങ്ങാനും വിൽക്കാനും സാധിക്കും. അതായത് പാൻ കാർഡ് ഉണ്ടെങ്കിൽ കുട്ടികളുടെ പേരിൽ ഡീമാറ്റ് അക്കൗണ്ട് തുടങ്ങാം. എന്നാൽ കുട്ടിക്ക് ഓഹരികൾ വിൽക്കാനാകില്ല, പകരം മാതാപിതാക്കൾക്ക് ഈ ഡീമാറ്റിലൂടെ ഓഹരി, മ്യൂച്വൽഫണ്ട്, ഇടിഎഫ് എന്നിവ വാങ്ങാം. ഇതിലൂടെ കുട്ടികളുടെ പേരിൽ നല്ലൊരു തുക സ്വരൂപിക്കാം. പ്രായപൂർത്തിയായാൽ സ്വന്തമായി ഡീമാറ്റ് പ്രവർത്തിപ്പിക്കാനും കഴിയും.
പാൻ 2.0: എങ്ങനെ അപേക്ഷിക്കാം
ഇ-പാൻ പോർട്ടൽ സന്ദർശിച്ചാൽ അവിടെ ആവശ്യ വിവരങ്ങളും രേഖകളും നൽകി കൊണ്ട് നിങ്ങൾക്ക് അപേക്ഷിക്കാം. ഒ.ടി.പി നൽകിയാൽ 30 മിനിറ്റിനുള്ളിൽ ഇമെയിലിലേയ്ക്ക് ഇ-പാൻ അയയ്ക്കും. ഇതിനൊപ്പം ചെറിയ ഫീസും ഈടാക്കും.

ഏതെല്ലാം സാഹചര്യങ്ങളിലാണ് മൈനര്‍ പാന്‍ കാര്‍ഡ് ആവശ്യമായി വരുന്നത്?
- കുട്ടിയുടെ സാമ്പത്തിക ഐഡിന്‍റിറ്റി സ്ഥാപിക്കാന്‍.
- ഭാവിയിലെ ഇടപാടുകള്‍ കൂടുതല്‍ ലളിതമാക്കാന്‍.
- കുട്ടിയുടെ പേരില്‍ മാതാപിതാക്കള്‍ നിക്ഷേപം നടത്തുമ്പോള്‍.
- പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ വസ്‌തു, മറ്റ് സാമ്പത്തിക ഉത്‌പന്നങ്ങള്‍ എന്നിവയില്‍ നോമിനിയാക്കാന്‍.
- കുട്ടിയുടെ പേരില്‍ ബാങ്ക് അക്കൗണ്ട് തുറക്കുന്നതിന്
- കുട്ടിയ്‌ക്കായി സുകന്യ സമൃദ്ധി യോജന അക്കൗണ്ട് തുറക്കുവാൻ.
- കുട്ടിയുടെ പേരില്‍ ഡീമാറ്റ് അക്കൗണ്ട് തുടങ്ങുമ്പോള്‍
കെ.സി.സി: ഈ സ്കീമിലൂടെ വെറും 4% പലിശയിൽ ഇൻസ്റ്റൻ്റായി വായ്പ കിട്ടും; എങ്ങനെ അപേക്ഷിക്കാം?
മൈനര്‍ പാന്‍ എങ്ങനെ എടുക്കാം?
- എന്‍.എസ്.ഡി.എല്‍ ഔദ്യോഗിക വെബ്‌സൈറ്റ് https://www.onlineservices.nsdl.com/paam/endUserRegisterContact.html സന്ദര്‍ശിക്കുക.
- ഹോം പേജിൽ അപ്ലൈ ഓണ്‍ലൈന്‍ എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക. സാധാരണയായി അപ്ലൈ ഓണ്‍ലൈന്‍ ഡിഫോള്‍ട്ട് ആയി കാണപ്പെടും.
- അപ്ലൈ ഓണ്‍ലൈനില്‍ ആപ്ലിക്കേഷന്‍ ടൈപ്പ് എന്ന ഓപ്‌ഷനില്‍ New PAN - Indian Citizen (Form 49A) തെരഞ്ഞെടുക്കുക.
- ആവശ്യമായ വിവരങ്ങളായ കുട്ടിയുടെ പേര്, ജനന തീയതി, മേല്‍വിലാസം എന്നിവയും മാതാപിതാക്കളുടെ വിവരങ്ങള്‍, മറ്റു രേഖകളുടെ വിശദാംശങ്ങള്‍ എന്നിവ നല്‍കുക.
- കുട്ടിയുടെ ഫോട്ടോ, ആവശ്യപ്പെട്ടിരിക്കുന്ന മറ്റ് രേഖകള്‍ എന്നിവ അപ്‌ലോഡ് ചെയ്യുക.
- ഇത്രയും പൂർത്തിയായാൽ ശേഷം ഫീസ് അടയ്‌ക്കുക. ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ഡിഡി, നെറ്റ് ബാങ്കിങ് എന്നിവ വഴി ഫീസ് അടയ്‌ക്കാം. അതിനുശേഷം Submit ക്ലിക്ക് ചെയ്യുക.
അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ 10 മുതല്‍ 15 ദിവസത്തിനുള്ളില്‍ കുട്ടിയുടെ പാന്‍ കാര്‍ഡ് ലഭിക്കും. അപേക്ഷ സമര്‍പ്പിച്ചതിന് തൊട്ട് പിന്നാലെ ലഭിക്കുന്ന അംഗീകൃത നമ്പര്‍ ഉപയോഗിച്ച് അപേക്ഷയുടെ സ്റ്റാറ്റസ് മനസിലാക്കാനും സാധിക്കും. നൽകിയിരിക്കുന്ന മേൽവിലാസത്തിൽ പാന്‍ കാര്‍ഡ് നിങ്ങൾക്ക് ലഭിക്കുകയും ചെയ്യും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications