നികുതി ഭാരം കൂടുതലാകുന്നത് കൊണ്ട് തന്നെ, അതിലെ ആനുകൂല്യത്തിനായി പല മാർഗങ്ങളും അന്വേഷിക്കുന്നവരുണ്ട്. 10 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന്, ആദായനികുതി ഇളവുകൾക്കായുള്ള പ്രധാന മാർഗമാണ്, പഴയ നികുതി വ്യവസ്ഥയിലേക്ക് മാറുക എന്നുള്ളത്. 2023-24 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ) ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി 2024 ജൂലൈ 31 ആണ്. 2024-ലെ ബജറ്റിൽ, പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിൽ സ്റ്റാൻഡേർഡ് ഡിഡക്ഷൻ 50,000 രൂപയിൽ നിന്ന് 75,000 രൂപയായി ഉയർത്തിയിട്ടുണ്ട്. നികുതി പട്ടികയിലും സർക്കാർ മറ്റ് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പുതിയ നിയമങ്ങൾ അനുസരിച്ച്, പ്രതിവർഷം 7.75 ലക്ഷം രൂപ വരെ ശമ്പളമുള്ള ഒരാൾക്ക് നികുതി അടയ്‌ക്കേണ്ടതില്ല.
എങ്കിലും, പഴയ നികുതി വ്യവസ്ഥയിലേക്ക് മാറുമ്പോൾ, പല തരത്തിലുള്ള കിഴിവുകൾ ക്ലെയിം ചെയ്യാനും പല തരത്തിലുള്ള വരുമാനങ്ങളിൽ ആദായനികുതി ലാഭിക്കാനും കഴിയും. പഴയ നികുതി വ്യവസ്ഥ പ്രകാരം, 10 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതി ഇളവുകൾ ലഭിക്കുന്നത് എങ്ങനെയെന്ന് നോക്കാം. നിങ്ങൾ പഴയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുന്നതിലൂടെ, 50,000 രൂപ വരെ സ്റ്റാൻഡേർഡ് ഡിഡക്ഷൻ ലഭിക്കുന്നു. മൊത്തം വരുമാനത്തിൽ നിന്ന് നികുതി അടയ്‌ക്കേണ്ട തുക കിഴിച്ചിട്ടുള്ള സംഖ്യയാണ് സ്റ്റാൻഡേർഡ് ഡിഡക്ഷൻ. അതായത്, 10 ലക്ഷം രൂപ വരുമാനമുള്ള നിങ്ങളുടെ നികുതി വിധേയമായ വരുമാനം 9.50 ലക്ഷം രൂപയായി മാറുന്നു.

ഇനി പി.പി.എഫ്, ഇ.പി.എഫ്, എൻ.എസ്.സി തുടങ്ങിയ 80 സി ആനുകൂല്യങ്ങൾ നൽകുന്ന പദ്ധതികളിൽ നിങ്ങൾ നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ, സെക്ഷൻ 80 സി പ്രകാരം 1.5 ലക്ഷം രൂപ വരെ നികുതി ലാഭിക്കാം. അപ്പോൾ 9.50 ലക്ഷം രൂപയിൽ നിന്ന് 1.50 ലക്ഷം രൂപ കൂടി കുറയ്ക്കുമ്പോൾ നികുതി അടയ്‌ക്കേണ്ട വരുമാനം 8 ലക്ഷം രൂപയാകും. കൂടാതെ, എൻ.പി.എസിൽ പ്രതിവർഷം 50,000 രൂപ വരെ നിക്ഷേപിക്കുകയാണെങ്കിൽ, നിങ്ങൾക്ക് സെക്ഷൻ 80 സിസിഡി (1ബി) പ്രകാരം 50,000 രൂപയുടെ അധിക നികുതി ഇളവ് കൂടി ലഭിക്കുന്നു. അങ്ങനെ 8 ലക്ഷം രൂപയിൽ നിന്ന് 50,000 രൂപ കുറയ്ക്കുമ്പോൾ നികുതി നൽകേണ്ട വരുമാനം 7.50 ലക്ഷം രൂപയായി മാറുന്നു.
മാത്രമല്ല, ഇനി നിങ്ങൾ ഭവനവായ്പ എടുത്തിട്ടുണ്ടെങ്കിൽ ആദായനികുതിയുടെ സെക്ഷൻ 24 ബി പ്രകാരം അതിന്റെ പലിശയിൽ 2 ലക്ഷം രൂപ വരെ ലാഭിക്കാം. 7.50 ലക്ഷം രൂപയിൽ നിന്ന് 2 ലക്ഷം രൂപ കുറച്ചാൽ 5.50 ലക്ഷം രൂപയാണ് നികുതി അടയ്‌ക്കേണ്ട വരുമാനത്തിൽ ഇനി ബാക്കിയുള്ളത്. അതോടൊപ്പം, നിങ്ങൾ ഒരു മെഡിക്കൽ പോളിസി എടുത്തിട്ടുണ്ടെങ്കിൽ, ആദായനികുതിയുടെ സെക്ഷൻ 80 ഡി പ്രകാരം നിങ്ങൾക്ക് 25,000 രൂപ വരെ നികുതി ലാഭിക്കാം. ഇനി നിങ്ങളുടെ പേരും നിങ്ങളുടെ ഭാര്യയുടെ പേരും കുട്ടികളുടെ പേരും ആരോഗ്യ ഇൻഷുറൻസിൽ ഉൾപെടുത്തിയിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് 50,000 രൂപ വരെ അധിക കിഴിവ് ലഭിക്കും. അപ്പോൾ 5.50 ലക്ഷം രൂപയിൽ നിന്ന് 75,000 രൂപ കൂടി കുറയ്ക്കുമ്പോൾ നിങ്ങളുടെ വരുമാനം 4.75 ലക്ഷം രൂപയായി മാറുന്നു. പഴയ നികുതി വ്യവസ്ഥയിൽ 5 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതി ഇല്ലാത്തതിനാൽ, നിങ്ങൾക്ക് 10 ലക്ഷം രൂപ വരെ നികുതിയില്ലാതെ വരുമാനം ഉണ്ടാക്കാവുന്നതാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
