കയ്യിലുള്ള പണം ഉപയോഗിച്ച് സമ്പന്നനാവുക എന്നത് എല്ലാവരും ആഗ്രഹിക്കുന്നൊരു കാര്യമാണ്. ഇതിന് കയ്യിലുള്ള പണം എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നത് പ്രധാനമാണ്. സ്ഥിരമായി നിശ്ചിത തുക നിക്ഷേപിക്കുന്ന ശീലം ഉണ്ടാക്കിയെടുക്കുകയും ഇത് ദീർഘകാലത്തേക്ക് തുടരുകയും ചെയ്യുന്നതിലൂടെ ഗണ്യമായ സമ്പത്ത് ഉണ്ടാക്കാനാകും. ഇതിനുള്ള ഏറ്റവും മികച്ച മാർഗം സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ അഥവാ എസ്‌ഐപി തന്നെയാണ്.
എസ്ഐപി വഴി നിക്ഷേപിക്കുന്നതിനൊപ്പം 10 ശതമാനം വാർഷിക വർധനവ് വരുത്തിയാൽ ലക്ഷ്യം വളരെ നേരത്തെ പൂർത്തിയാക്കാം. 1 കോടി രൂപ നേടാൻ ഈ നിക്ഷേപ രീതിയിൽ എത്ര രൂപ പ്രതിമാസം നിക്ഷേപിക്കണമെന്ന് നോക്കാം.
നിക്ഷേപ രീതി
നിക്ഷേപകന് അനുയോജ്യമായ മ്യൂച്വൽ ഫണ്ട് സ്കീമിൽ സ്ഥിരമായി നിശ്ചിത തുക നിക്ഷേപിക്കാൻ സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ ഉപയോഗിക്കാം. മാസത്തിൽ നിക്ഷേപിക്കാൻ സാധിക്കുന്ന തുക കണക്കാക്കി എസ്ഐപി ചേരാം. ശമ്പള വർധനവിനൊപ്പം വർഷത്തിൽ 10 ശതമാനം എസ്ഐപി തുക വർധിപ്പിക്കുന്ന എസ്ഐപി സെറ്റ്അപ്പും ഉപയോഗിക്കാം. ഇതാണ് ഇവിടെ പ്രയോഗിക്കുന്ന നിക്ഷേപ രീതി. 12 ശതമാനം റിട്ടേൺ പ്രതീക്ഷിച്ചാൽ എത്ര രൂപ എത്രകാലം നിക്ഷേപിച്ചാൽ ഒരു കോട നേടാനാകുമെന്ന് നോക്കാം.

പ്രതിമാസം നിക്ഷേപിച്ചാൽ
എസ്ഐപി വഴി പ്രതിമാസം 30,000 രൂപ നിക്ഷേപിക്കുകയും എല്ലാ വർഷത്തിലും നിക്ഷേപം 10 ശതമാനം വർധിപ്പിക്കുകയും ചെയ്താൽ 10 വർഷത്തിനുള്ളിൽ 1 കോടി രൂപ സ്വന്തമാക്കാമെന്ന് ഫണ്ട്സ് ഇന്ത്യയുടെ വെൽത്ത് കോൺവർസേഷൻസ് റിപ്പോർട്ട് വിശദമാക്കുന്നു. ഈ നിക്ഷേപം 19 വർഷത്തേക്ക് തുടർന്നാൽ 5 കോടി രൂപ നേടാം. 10 കോടി രൂപയും സ്വരൂപിക്കാൻ 23 വർഷവും 5 മാസവുമാണ് ആവശ്യം.
ഇനി അല്‍പം കുറഞ്ഞ തുക നോക്കിയാല്‍ മാസം 10,000 രൂപ എസ്‌ഐപിയിലേക്ക് നീക്കിവെച്ച് വര്‍ഷം 10 ശതമാനം എസ്ഐപി തുക ഉയര്‍ത്തിയാല്‍ 12 ശതമാനം വാര്‍ഷിക റിട്ടേണ്‍ ലഭിക്കുമ്പോള്‍ 15 വര്‍ഷവും 10 മാസവുമാണ് ഒരു കോടി രൂപ നേടാന്‍ വേണ്ട സമയം. ഇതേ രീതിയില്‍ നിക്ഷേപിക്കുന്നയാൾക്ക് 5 കോടി സമ്പാദിക്കാൻ 26 വര്‍ഷമാണ് വേണ്ടത്. 30-ാം വയസില്‍ നിക്ഷേപം ആരംഭിക്കുന്നൊരാള്‍ക്ക് വിരമിക്കുന്ന സമയമാകുമ്പോഴേക്കും 5 കോടി സ്വന്തമാക്കാം.
പ്രതിമാസം 50,000 രൂപ പോലെ വലിയ നിക്ഷേപം നടത്താൻ സാധിക്കുകയും 10 ശതമാനം വാർഷിക ഇൻക്രിമെന്റ് തുടരാനും കഴിയുന്നവർക്ക് 1 കോടിയെത്താനുള്ള സമയ പരിധി ഗണ്യമായി കുറയും. 7 വർഷവും 8 മാസവും കൊണ്ട് നിക്ഷേപകന് 1 കോടി രൂപയും 15 വർഷവും 10 മാസവും കൊണ്ട് 5 കോടി രൂപയും വെറും 20 വർഷത്തിനുള്ളിൽ 10 കോടി രൂപയും നേടാനാകും.
പ്രതിമാസം 1 ലക്ഷം നിക്ഷേപിച്ച് 10 ശതമനം എസ്ഐപി തുക വർഷത്തിൽ ഉയർത്തിയാൽ 5 വർഷത്തിനുള്ളിൽ 1 കോടി രൂപ നേടാം. 12 വർഷത്തിനുള്ളിൽ 5 കോടി രൂപയിലേക്ക് എത്താം. ഇതേ നിക്ഷേപം 16 വർഷം നടത്തിയാൽ 10 കോടി രൂപയും സ്വന്തമാക്കാം.
12% റിട്ടേൺ
ഈ കണക്കുകൾ 12 ശതമാനം റിട്ടേൺ നിരക്ക് കണക്കാക്കിയാണ്. ഇക്വിറ്റികളിൽ ഈ റിട്ടേൺ നിരക്ക് പ്രതീക്ഷിക്കാവുന്നതുമാണ്. ഇക്വിറ്റി മാർക്കറ്റിലെ ചാഞ്ചാട്ടം കണക്കിലെടുക്കുമ്പോൾ ചില വർഷങ്ങളിൽ റിട്ടേൺ കുറവായിരിക്കാം. നഷ്ടം സംഭവിക്കാനും സാധ്യതയുണ്ട്. എന്നാൽ ഇക്വിറ്റിയിലെ ദീർഘകാല നിക്ഷേപങ്ങൾ അസ്ഥിരതയെ സന്തുലിതമാക്കുന്നതിന് സഹായിക്കും. അതിനാൽ ദീർഘകാല നിക്ഷേപത്തിന് 12 ശതമാനം റിട്ടേൺ പ്രതീക്ഷിക്കാവുന്ന നിരക്കാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. മ്യൂച്വൽ ഫണ്ട് നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണവില മാറ്റമില്ലാതെ തുടരുന്നു; നാട്ടിലേക്ക് സ്വർണം വാങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള പെന്നി സ്റ്റോക്കുകൾ; വോളിയം വർധനവ് ശ്രദ്ധിക്കൂ!

ബംഗളൂരു സെൻട്രൽ സിൽക്ക് ബോർഡിൽ വരുന്നു അത്യാധുനിക ട്രാവലേറ്റർ; യെല്ലോ-ബ്ലൂ ലൈൻ യാത്ര ഇനി അനായാസം!

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബജാജ്, ടിവിഎസ് ഒന്നാം പാദ ഫലങ്ങൾ: നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications