10 വർഷം കൊണ്ട് കോടിപതിയാകാന്‍ മ്യൂച്വല്‍ ഫണ്ട് മതി; എസ്ഐപി തുക എത്ര? നിക്ഷേപ തന്ത്രം ഇങ്ങനെ

ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കുന്നൊരാളാണെങ്കില്‍ മികച്ച ആദായം നല്‍കുന്ന നിക്ഷേപ മാര്‍ഗമാണ് മ്യൂച്വല്‍ ഫണ്ടുകള്‍. നിക്ഷേപകരില്‍ നിന്ന് സ്വീകരിക്കുന്ന തുക ഫണ്ട് മാനേജര്‍മാര്‍ വഴി ഓഹരികളിലും മറ്റു സെക്യൂരിറ്റികളിലും നിക്ഷേപിക്കുന്നതിനാല്‍ റിസ്‌ക് സാധ്യത മ്യൂച്വല്‍ ഫണ്ടുകളില്‍ കുറവാണ്.ഇതോടൊപ്പം കുറഞ്ഞ നിക്ഷേപ ചെലവ്, ഉയര്‍ന്ന ലിക്വിഡിറ്റിയും വൈവിധ്യവത്കരണത്തിന്റെ മികച്ച സാധ്യതകളും മ്യൂച്വല്‍ ഫണ്ടുകളിലുണ്ട്.

ഓരോരുത്തരുടെയും നിക്ഷേപ ലക്ഷ്യങ്ങളും സാമ്പത്തിക ശേഷിയും അനുസരിച്ച് 500 രൂപ മുതല്‍ നിക്ഷേപിക്കാം. ഇതോടൊപ്പം 1 കോടി എന്ന നാഴികകല്ലിലേക്ക് എത്താനും മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ സഹായിക്കും. ഇതിനായി എങ്ങനെ എസ്‌ഐപി ക്രമീകരിക്കണമെന്ന് വിശദമായി നോക്കാം.

നിക്ഷേപ തന്ത്രം ഇങ്ങനെ

രണ്ട് തരത്തില്‍ എസ്‌ഐപി ചെയ്യാം. മാസത്തില്‍ അടയ്ക്കുന്ന തുക ലക്ഷ്യം എത്തുന്നത് വരെ തുടര്‍ന്ന് പോവുകയാണ് ആദ്യ രീതി. വര്‍ഷത്തില്‍ നിശ്ചിത ശതമാനം എസ്‌ഐപി തുക ഉയര്‍ത്തുന്ന എസ്‌ഐപി ടോപ്പ് അപ്പാണ് രണ്ടാമത്തെ രീതി. കാലാവധിയോളം ഓരോ തുക എസ്‌ഐപി ചെയ്യാന്‍ ആഗ്രഹിക്കുന്നൊരാള്‍ 43,500 രൂപ പ്രതിമാസ എസ്‌ഐപി ചെയ്താല്‍ മാത്രമാണ് 10 വര്‍ഷം കൊണ്ട് 1 കോടി രൂപ നേടാന്‍ സാധിക്കുക.

10 വർഷം കൊണ്ട് കോടിപതിയാകാന്‍ മ്യൂച്വല്‍ ഫണ്ട് മതി; എസ്ഐപി തുക എത്ര? നിക്ഷേപ തന്ത്രം ഇങ്ങനെ

വര്‍ഷത്തില്‍ 10 ശതമാനം തുക എസ്‌ഐപി ടോപ്പ് അപ്പ് ചെയ്താല്‍ 32,000 രൂപയില്‍ പ്രതിമാസ എസ്‌ഐപി ആരംഭിക്കാം. ഇതോടൊപ്പം 10 വര്‍ഷം കൊണ്ട് 1 കോടി രൂപ ലഭിക്കാന്‍ 32.20 ലക്ഷം രൂപ ഒറ്റത്തവണ നിക്ഷേപം നടത്തിയാലും മതിയാകും. 12 ശതമാനം ആദായം ലഭിക്കുന്നൊരു ഫണ്ടില്‍ നിക്ഷേപിച്ചാലുള്ള കണക്കാണിത്.

13 ശതമാനം വാര്‍ഷിക വളര്‍ച്ച നേടുന്ന ഫണ്ടില്‍ പ്രതിമാസം 20,000 രൂപ നിക്ഷേപിച്ച് തുടങ്ങുന്നൊരാള്‍ക്ക് 10 വര്‍ഷത്തിന് ശേഷം 1 കോടി നേടാം. ഇതിനായി വര്‍ഷത്തില്‍ 6000 രൂപ എസ്‌ഐപി ടോപ്പ് അപ്പ് ചെയയ്ണം. 12 ശതമാനം ആദായം പ്രതീക്ഷിക്കുന്നൊരു ഫണ്ടില്‍ 25,000 രൂപയ്ക്ക് എസ്‌ഐപി തുടങ്ങിയാൽ ആദ്യ 5 വര്‍ഷം 20 ശതമാനം ടോപ്പ് അപ്പ് ചെയ്യണം. സാമ്പത്തിക ചെലവ് കൂടുന്നതിന് അനുസരിച്ച് അടുത്ത 5 വർഷം 10 ശതമാനം ടോപ്പ് അപ്പ് ചെയ്തും നിക്ഷേപ തന്ത്രം മെനയാം. 

എവിടെയൊക്കെ നിക്ഷേപിക്കാം

ഷെയര്‍ഖാന്‍ ബിഎന്‍പി പരിഭാസ് ഇന്‍വെസ്റ്റര്‍ ഹെഡ് ഗൗതം കാലിയയുടെ അഭിപ്രായത്തില്‍ ലാര്‍ജ് കാപ്, മിഡ് കാപ്, സമോള്‍ കാപ്, ഫ്‌ളെക്‌സി കാപ് എന്നിവയില്‍ നിക്ഷേപം തരംതരിക്കാം. ഇതിനായി ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ബ്ലൂ ചിപ്പ് ഫണ്ട്- ഗ്രാത്ത് പ്ലാനില്‍ 30 ശതമാനം നിക്ഷേപം മാറ്റാം.

10 വർഷം കൊണ്ട് കോടിപതിയാകാന്‍ മ്യൂച്വല്‍ ഫണ്ട് മതി; എസ്ഐപി തുക എത്ര? നിക്ഷേപ തന്ത്രം ഇങ്ങനെ

എസ്ബിഐ ലാര്‍ജ് ആന്‍ഡ് മിഡ് കാപ് ഫണ്ട്- ഗ്രോത്ത് പ്ലാനില്‍ നിക്ഷേപത്തിന്റെ 15 ശതമാനം മാറ്റണം. അടുത്ത 25 ശതമാനം സ്‌മോള്‍ കാപ് ഫണ്ടുകളിലാണ്. ഇതിനായി മിറെ അസറ്റ് മിഡ് കാപ് ഫണ്ട്, കൊട്ടക് സ്‌മോള്‍ കാപ് ഫണ്ട് എന്നിവ തിരഞ്ഞെടുക്കാം. അവസാന 30 ശതമാനം എച്ച്ഡിഎഫ്‌സി ഫ്‌ളെക്‌സി കാപ് ഫണ്ടിലും നിക്ഷേപിച്ചാല്‍ 10 വര്‍ഷം കൊണ്ട് 1 കോടി എന്ന ലക്ഷ്യത്തിലേക്ക് എത്താം.

10 വര്‍ഷം പോലുള്ള ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കുമ്പോള്‍ സ്‌മോള്‍ കാപ്/ മിഡ് കാപ് ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതാണ് നല്ലതെന്നാണ് ഫിന്‍എഡ്ജ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായ മായങ് ബംതംഗറിന്റെ വിലയിരുത്തല്‍. കോമ്പൗണ്ടിംഗിന്റെയും റുപ്പീ കോസ്റ്റ് ആവറേജിംഗിന്റെയും നേട്ടം ലഭിക്കാന്‍ ഇത് സഹായിക്കും. ഇതോടൊപ്പം നിക്ഷേപിക്കുന്ന ഫണ്ടിന്റെ അപകട സാധ്യതയും മനസിലാക്കണം. ഇത് പാതിവഴിയില്‍ വെച്ച് നിക്ഷേപം അവസാനിപ്പിക്കേണ്ട സാഹചര്യം ഒഴിവാക്കും.

ഇതോടൊപ്പം 1-3 വര്‍ഷത്തെ പ്രകടനത്തെ അടിസ്ഥാനമാക്കി ഫണ്ട് തിരഞ്ഞെടുക്കുന്നത് തെറ്റായ തീരുമാനമാകും. 1 കോടി എന്ന ലക്ഷ്യത്തിലേക്ക് നിക്ഷേപിക്കാന്‍ ഫണ്ട് തിരഞ്ഞെടുക്കുമ്പോള്‍ ദീര്‍ഘകാലമായ മികച്ച പ്രകടനം നടത്തുന്ന ഫണ്ടികള്‍ നോക്കി തിരഞ്ഞെടുക്കുക. മിഡ്കാപ്, സ്‌മോള്‍ കാപ് ഫണ്ടുകളിലെ നഷ്ട സാധ്യത താങ്ങാന്‍ സാധിക്കില്ലെങ്കില്‍ ഫ്‌ളെക്‌സി കാപ് ഫണ്ടുകളിലേക്ക് മാറണമെന്നും അ​ദ്ദേഹം നിർദ്ദേശിക്കുന്നു.

ഫണ്ടുകളുടെ തിരഞ്ഞെടുപ്പ് സങ്കീര്‍ണമാണെങ്കില്‍ ഇന്‍ഡക്‌സ് ഫണ്ടുകളോടൊപ്പം അധിക ആദായം നല്‍കുന്ന സെക്ടര്‍ ഫണ്ടുകളും മിറാ മണി സഹ സ്ഥാപകന്‍ ആനന്ദ് രതി നിര്‍ദ്ദേശിക്കുന്നു. 7 വര്‍ഷത്തില്‍ മികച്ച രീതിയിയില്‍ നിക്ഷേപം നടത്തിയാല്‍ പിന്‍വലിച്ച് അടുത്ത 3 വര്‍ഷത്തേക് ഡെബ്റ്റഅ ഫണ്ടുകളിലേക്ക് മാറ്റിയാല്‍ ആദായവും മുതലും സംരക്ഷിക്കാന്‍ സാധിക്കും.

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X